സൗജന്യ അഭിരുചി പരീക്ഷയുമായി നാഷനൽ ടെസ്റ്റിങ്ങ് ഏജൻസി (NTA)

 ⏺️13 നും 25 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ കഴിവ് വിലയിരുത്തുന്നതിനും ശരിയായ തൊഴില്‍ തിരഞ്ഞെടുക്കുന്നതിലേക്ക് അവരെ നയിക്കുന്നതിനുമായി *നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (NAT)* നടത്താൻ ഒരുങ്ങുകയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA - National Testing Agency).


➡️വിദ്യാർത്ഥികളുടെ അഭിരുചികളെയും ശേഷികളെയും പുറത്തുകൊണ്ടുവരാനും അതേക്കുറിച്ച് അവരെത്തന്നെ ബോധ്യപ്പെടുത്താനും ലക്ഷ്യം വെച്ചാണ് ഈ 'എബിലിറ്റി പ്രൊഫൈലര്‍ എക്‌സാം' സംഘടിപ്പിക്കുന്നത്.


➡️നാറ്റ് 2021-ലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയിൽ അവർക്ക് തിരഞ്ഞെടുക്കാവുന്ന കോഴ്‌സുകളെക്കുറിച്ചും തൊഴിൽ മേഖലകളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് ലഭിക്കും. 

➡️എന്‍ടിഎ ഇതിനായ് പിന്നീട് ഒരു കരിയര്‍ കൗണ്‍സിലിംഗ് സെഷനും സംഘടിപ്പിക്കും. 

➡️വിവിധ പ്രായ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന നാല് തലങ്ങളിലായിട്ടാണ് നാറ്റ് പരീക്ഷ സംഘടിപ്പിക്കുക.

➡️ലെവല്‍ 1 

13 മുതല്‍ 15 വയസ്സ് വരെ, 

➡️ലെവല്‍ 2

 16 മുതൽ18 വയസ്സ് വരെ 


➡️ലെവല്‍ 3

19 മുതൽ 21 വയസ്സ് വരെ

➡️ലെവല്‍ 4

22 മുതൽ 25 വയസ്സ് വരെ

എന്നിങ്ങനെയാണ് ആ നാല് തലങ്ങള്‍.


➡️ഒക്ടോബര്‍ 23 ന് ലെവൽ 1, 2

ഒക്ടോബർ 24 ന്

ലെവൽ 3, 4 എന്നിങ്ങനെ വിദൂര കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (DCBT) മോഡിലാണ് പരീക്ഷ നടക്കുക.


 🔹ഡെസ്‌ക്ടോപ്പുകള്‍,

 മൊബൈല്‍ ഫോണുകള്‍,

 ലാപ്‌ടോപ്പുകള്‍

 മുതലായവ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്ഥലത്ത് നിന്ന് പരീക്ഷ എഴുതാം.


🔹രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കായി നാറ്റിനെക്കുറിച്ച് വിശദമായി അറിയാന്‍ ഒരു വെബിനാറും ഒക്ടോബര്‍ 19 -ന് സംഘടിപ്പിക്കുന്നുണ്ട്.


🔹 എന്‍ടിഎയുടെ ഔദ്യോഗിക പോര്‍ട്ടലായ nat.nta.ac.in -ല്‍ നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള (NAT 2021) ഓണ്‍ലൈന്‍ അപേക്ഷകള്‍ ആരംഭിച്ചിട്ടുണ്ട്.


🔹ഒക്ടോബര്‍ 11 ന് ആരംഭിച്ച രജിസ്‌ട്രേഷന്‍ പ്രക്രിയ ഒക്ടോബര്‍ 18 വരെ തുടരും. 


➡️നാറ്റ് 2021 ന് അപേക്ഷാ ഫീസ് ഇല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 


➡️ഇന്റര്‍നെറ്റ് അധിഷ്ഠിത പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായി രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെയും, വൈകുന്നേരം 4 മുതല്‍ 6 വരെയും നടക്കും.

 (2 മണിക്കൂർ ഷിഫ്റ്റ്)

 വിദ്യാർത്ഥികൾക്ക് ഉചിതമായ ഷിഫ്റ്റ് തിരഞ്ഞെടുക്കാം.


➡️ പരീക്ഷയില്‍ ഒന്‍പത് മേഖലകൾ ഉള്‍പ്പെടും.  

➡️പരീക്ഷാ മാധ്യമം ഇംഗ്ലീഷ് മാത്രമായിരിക്കും.


➡️ ഓരോ ഡൊമെയ്നിനും ഒരു മാര്‍ക്കിന്റെ 10 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ (MCQ) ഉണ്ടാകും. 

ആകെ മാര്‍ക്കുകള്‍ 90 ആയിരിക്കും. 

തെറ്റായ ശ്രമങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കിംഗ് ഉണ്ടാകില്ല


🔻നാട്ടിലും പ്രവാസത്തുമുള്ള രക്ഷിതാക്കൾ, അധ്യാപകർ തങ്ങളുടെ കുട്ടികളുടെ അഭിരുചി അറിയാൻ പറ്റുന്ന ഈ ടെസ്റ്റിനെ പ്രയോജനപ്പെടുത്തുക.


➡️ പ്രിയ വിദ്യാർത്ഥികളെ, ഈ അസുലഭാവസരം പരമാവധി ഉപയോഗിക്കുക. 

അനുയോജ്യമായ കോഴ്സ്, കരിയർ ഏതെന്നറിയാൻ ഇത് നിങ്ങളെ സഹായിക്കും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Professional Courses @ Commerce