Paramedical or Allied Health Courses
*ചില പാരാമെഡിക്കൽ (അലൈഡ് ഹെൽത്ത്) കോഴ്‌സുകളെ പറ്റി* ആരോഗ്യമേഖലയില്‍ അതിനൂതനമായ രോഗനിര്‍ണയ, ചികിത്സാ സംവിധാനങ്ങളാണ് ദിനംപ്രതി സജ്ജമായിക്കൊണ്ടിരിക്കുന്നത്. വൈദ്യശാസ്ത്രവും സാങ്കേതികവിദ്യയും കൈകോര്‍ത്തുള്ള ഈ കുതിച്ചുചാട്ടത്തില്‍ വൈദ്യശാസ്ത്രരംഗത്ത് ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ക്കുള്ള തൊഴില്‍ സാധ്യതകള്‍ വളരെയധികമാണ്. അലൈഡ് ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകള്‍ക്ക് ഇന്ന് സ്വീകാര്യതയേറുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ. ചികിത്സ, രോഗനിര്‍ണയം, രോഗമുക്തി, രോഗപ്രതിരോധം തുടങ്ങിയവയിലെല്ലാം ആവശ്യമായ മെഡിക്കല്‍ അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിന് വിദഗ്ധപരിശീലനം നേടിയവരാണ് അലൈഡ് ഹെല്‍ത്ത് പ്രൊഫഷണലുകള്‍. ഒരു രോഗിയുടെ ആരോഗ്യപരിപാലന കാര്യങ്ങളില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കൊപ്പം തന്നെ അലൈഡ് ഹെല്‍ത്ത് പ്രൊഫഷണലുകള്‍ക്കും വളരെ പ്രധാനമായ പങ്കുണ്ട്. *കോഴ്‌സുകളെ പറ്റി ചുരുക്കത്തിൽ* ഫിസിയോ തെറാപ്പി (BPT , MPT) വ്യായാമങ്ങള്‍, ഇലക്ട്രോ തെറാപ്പി, ഭാരങ്ങള്‍, പേശികളുടെ ചലനം, അള്‍ട്രാവയലറ്റ് രശ്മികള്‍, മസാജിംഗ് തുടങ്ങിയവ ഉപയോഗിച്ചുള്ള ചികിത്സ...