NEST ( National Entrance Screening Test )

 *മികവിന്റെ കേന്ദ്രങ്ങളിൽ പ്ലസ്ടു കഴിഞ്ഞ് ഒറ്റയടിക്ക് എംഎസ്‌സി വരെ എത്താൻ വഴിയൊരുക്കുന്ന  സ്കോളർഷിപ്പോടെയുള്ള  ശാസ്ത്ര പഠനത്തിനു  ; NEST 2024 ന് അപേക്ഷിക്കാം. അപേക്ഷ പോർട്ടൽ മാർച്ച് 20 മുതൽ തുറക്കും* 


മികവിന്റെ കേന്ദ്രങ്ങളും രാജ്യത്തെ തന്നെ ശ്രേഷ്ഠ സ്വഭാവമുള്ള സ്ഥാപനങ്ങളിൽ ഉയർന്ന സ്കോളർഷിപ്പോടെ ഇന്റഗ്രേറ്റഡ് ശാസ്ത്രപഠനം നടത്താനുള്ള  അവസരമാണ് നാഷണൽ എൻട്രൻസ് സ്ക്രീനിങ്ങ് ടെസ്റ്റ് അഥവാ നെസ്റ്റ്’. 

കേന്ദ്ര സർക്കാരിന്റെ അറ്റോമിക് എനർജി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഭുവനേശ്വറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (നൈസർ), മുംബൈ സർവകലാശാലയിലെ അറ്റോമിക് എനർജി ഡിപ്പാർട്ടുമെന്റിന്റെ ഭാഗമായ സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസ് (സി.ഇ.ബി.സി.) എന്നീ സ്ഥാപനങ്ങളിലാണ് പഠനാവസരം. 


ഫിസിക്സ്, കെമിസ്ട്രി,ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് എം.എസ്.സി. പ്രോഗ്രാമുകളാണ്, ഇവിടെയുള്ളത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ മേയ് 31  വരെയാണ്, അവസരമുള്ളത്. ജൂൺ 30  നു പ്രവേശന പരീക്ഷ നടക്കും.


നൈസറിൽ 200 സീറ്റും സി.ഇ.ബി.സി.യിൽ 57 സീറ്റുകളുമാണുള്ളത്. കേന്ദ്ര സർക്കാരിന്റെ സംവരണ തത്വങ്ങളനുസരിച്ചായിരിക്കും, പ്രവേശനം. കേരളത്തിൽ, വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഓരോ പരീക്ഷാർത്ഥിക്കും, മുൻഗണനാടിസ്ഥാനത്തിൽ 5 കേന്ദ്രങ്ങൾ വരെ പരീക്ഷയ്ക്കായി തെരഞ്ഞെടുക്കാവുന്നതാണ്.


തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ


തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, കേന്ദ്ര ആണവോർജ്ജ മന്ത്രാലയത്തിന്റെ ദിശ പദ്ധതിയുടെ ഭാഗമായി പ്രതിവർഷം 60,000/- രൂപ സ്കോളർഷിപ്പും 20,000/- രൂപ സമ്മർ ഇന്റേൺഷിപ്പും ലഭിക്കും. കോഴ്സ് കാലാവുധിക്കു ശേഷം ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രശസ്ത ശാസ്ത്രസ്ഥാപനങ്ങളിൽ ഗവേഷണാവസരവും ലഭിക്കും. ഇതു കൂടാതെ, മികച്ച അക്കാദമിക നിലവാരം പുലർത്തുന്നവർക്ക് ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ ട്രെയ്നിങ് സ്കൂളിലെ പ്രവേശനത്തിനുള്ള അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാനും അവസരമുണ്ട്.


അടിസ്ഥാന യോഗ്യത


അപക്ഷാർത്ഥികൾ, സയൻസ് സ്ട്രീമിൽ പ്ലസ്ടു പൂർത്തിയാക്കിയവരായിരിക്കണം.


സയൻസ് വിഷയങ്ങളിൽ +1, +2 ക്ലാസ്സുകളിൽ ചുരുങ്ങിയത്, 60 ശതമാനം മാർക്ക് നേടിയിരിക്കണം.


പട്ടികജാതി/വർഗ്ഗ വിഭാഗക്കാർക്ക് 55% മാർക്കു മതി. 2022 , 2023  വർഷങ്ങളിൽ പ്ലസ്ടു പൂർത്തീകരിച്ചവർക്കും 2024  ൽ പ്ലസ്ടു പരിക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

 അപേക്ഷകർ , 2004  ഓഗസ്റ്റ് 1 നു ശേഷം ജനിച്ചവരായിരിക്കണമെന്ന നിബന്ധന കൂടിയുണ്ട്.,


പരീക്ഷാ രീതി


മൂന്നരമണിക്കൂർ നീളുന്ന ഒബ്ജക്ടീവ് രീതിയിലുള്ള കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷയായിരിക്കും ജൂൺ 30ന് നടക്കുക.  

രാവിലെ 9 മുതൽ 12.30 വരെയും ഉച്ച തിരിഞ്ഞു  2.30 മുതൽ 6 വരെയുമായി 2 സെഷനുകൾ. ഒരു സെഷനിലെഴുതാം.

ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നി വിഭാഗങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ .ഓരോ വിഭാഗത്തിൽ നിന്നും 50 മാർക്ക് വീതമുള്ള ചോദ്യങ്ങളാണ്  ഉണ്ടാകുക. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന മൂന്ന് സെക്ഷനുകളാണ് റാങ്കിങ്ങിനായി പരിഗണിക്കുക. തെറ്റുത്തരത്തിനു നെഗറ്റീവ് മാർക്ക്, ഉണ്ടായിരിക്കും. 

പരീക്ഷയുടെ സിലബസും 2007 മുതലുള്ള ചോദ്യങ്ങളും സൈറ്റിലുണ്ട്.

നൈസർ, സി.ഇ.ബി.സി. എന്നീ സ്ഥാപനങ്ങൾക്ക് , വ്യത്യസ്ത മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.


കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും


https://www.nestexam.in/


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students