കരിയർ ഗൈഡൻസ്, കൗൺസലിങ് എന്നത് നിസാരസംഭവമല്ല

 ഇന്നലെയും മിനിഞ്ഞാന്നുമായി രണ്ട് മൂന്ന് രക്ഷിതാക്കൾ എന്നെ വാട്സപ്പിലും ഫോണിലുമായി ബന്ധപ്പെടുന്നു. എല്ലാവർക്കും സമാനമായ ചോദ്യം....

എൻ്റെ മകൻ്റെ / മകളുടെ അഭിരുചി പരീക്ഷ നടത്തിയ റിസൾട്ടാണിത്, ഇത് വെച്ച് ഏത് കോഴ്സാണ് തിരഞ്ഞെടുക്കുക എന്ന് പറയാമോ?


റിപ്പോർട്ടുകൾ നോക്കി ഞാനവരോട് പറഞ്ഞത്, അങ്ങിനെ പെട്ടെന്ന് ഒരു മറുപടി തരാൻ എനിക്കാകില്ല. കുട്ടിയെ കണ്ട് കാര്യങ്ങൾ അന്വേഷിക്കണം. താത്പര്യവും സ്കില്ലും അറിയണം. അതൊക്കെ അറിഞ്ഞ് റിപ്പോർട്ടിനെ വിലയിരുത്തണം, എന്നിട്ട് വേണം കാര്യങ്ങൾ പറയാൻ.


ഈ ഇൻ്റർനാഷനൽ റിപ്പോർട്ടിൽ എല്ലാം പറയുന്നുണ്ടല്ലോ, അത് വെച്ചുള്ള കോഴ്സുകൾ എവിടെ എന്ന് പറഞ്ഞ് തന്നാൽ പോരെ എന്നവർ തിരിച്ച് ചോദിച്ചു.


എത്ര വലിയ കൺസൾട്ടൻസി തരുന്ന റിപ്പോർട്ടാണെങ്കിലും, എന്ത് ഇൻ്റർനാഷനൽ റിപ്പോർട്ടിങ്ങാണെങ്കിലും പാരൻ്റ് ആവശ്യപ്പെടും പ്രകാരം കുട്ടിയെ ഒഴിവാക്കി മറുപടി തരുന്നതിൽ നീതിയില്ല. കുട്ടിയെ അറിഞ്ഞ്, കുട്ടിക്കനുയോജ്യ കോഴ്സേത് എന്ന് കൃത്യമായി വിശകലനം ചെയ്യാൻ കുട്ടിയോട് സംസാരിക്കണം, രക്ഷിതാവിനോട് സംസാരിക്കണം. എന്നിട്ട് വേണം പറഞ്ഞു കൊടുക്കാൻ. ഞാനിത്ര പറഞ്ഞ് നിർത്തിയപ്പോൾ അവർ പറയുകയാണ്

എഐയുടെ കാലമാണ്.

Al യെ കൂട്ടുപിടിച്ചുള്ള കൃത്യമായ റിപ്പോർട്ടാണിത് എന്നാണ് സർവീസ് പ്രൊവൈഡർ പറഞ്ഞത്, അത് കൃത്യമല്ല എന്നാണോ നിങ്ങൾ പറയുന്നത്. 


ടെസ്റ്റ് നേരിടുമ്പോൾ ഉണ്ടായ കുട്ടിയുടെ മാനസിക നില, നേരത്തെ സമാനമായ ടെസ്റ്റ് നടത്തിയോ, സ്കില്ലുകൾ താത്പര്യങ്ങൾ എന്തൊക്കെ, മുന്നിലുള്ള ഗോളുകൾ എന്തൊക്കെ, ശാരിരിക മാനസിക പരിമിതികൾ എന്തൊക്കെ എന്നെല്ലാം കുട്ടിയിൽ നിന്ന് ചോദിച്ചറിയണം. ഒപ്പം രക്ഷിതാവിനോടും സംസാരിക്കണം. എന്നിട്ട് റിപ്പോർട്ട് വിശകലനം നടത്തണം. എന്നിട്ടാവണം പ്ലാൻ എ, പ്ലാൻ ബി എന്ന തരത്തിൽ ഉപദേശം തരാൻ. അല്ലാതെ എടുത്ത് ചാടി പറയുന്ന കാര്യമല്ല കരിയർ ഗൈഡൻസും കൗൺസലിങ്ങും. എനിക്കീ രീതിയിലെ നിങ്ങളെ സഹായിക്കാനാകൂ. റിപ്പോർട്ട് നോക്കി ഒറ്റയടിക്ക് സൊലുഷൻ പറഞ്ഞ് തരാൻ എന്നെ നിർബന്ധിക്കരുത് എന്ന് ഞാൻ പറഞ്ഞപ്പോൾ അവർ പറയുകയാണ്


നിങ്ങൾക്കറിയില്ല എന്ന് പറഞ്ഞാൽ പോരെ, ഇത്ര വിളമ്പണോ എന്ന്


കരിയർ ഗൈഡിങ്ങും കൗൺസലിങ്ങും റെഡിമേഡ്, ഇൻസ്റ്റൻ്റ് നടപടികളല്ല. കൃത്യമായി കാര്യങ്ങൾ അറിഞ്ഞുള്ള മാഗ്ഗനിർദ്ദേശനങ്ങളാണ്. അതാണ് ശാസ്ത്രീയ രീതിയും, ഇതെപറ്റി ശരിയായ അവബോധം നിങ്ങൾക്കില്ലാത്തതാണ് ഇങ്ങനെയൊക്കെ നിങ്ങൾ എന്നോട് പറയാൻ കാരണം. ഞാൻ പറഞ്ഞതൊക്കെ നിങ്ങൾ വിലയിരുത്തുക. ഇപ്പോൾ നമുക്ക് പിരിയാം. ഞാൻ മറുപടി കൊടുത്തു.


▪️▪️▪️

ഇതേ വ്യക്തികൾ മണിക്കൂറുകൾ കഴിഞ്ഞ് മക്കളുമായി ഹാജരായി. ഒരു മണിക്കൂറിലധികം സമയമെടുത്ത് കൗൺസലിങ് ചെയ്തപ്പോൾ കുട്ടിയും രക്ഷിതാക്കളും പൂർണ്ണ തൃപ്തർ .


▪️▪️

കരിയർ ഗൈഡൻസ്, കൗൺസലിങ് എന്നത് നിസാരസംഭവമല്ല എന്ന് കാണിക്കാനാണീ അനുഭവം നിങ്ങളുമായി പങ്ക് വെച്ചത്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students