Indian Institute Of Science Education and Research : IISER

പ്ലസ് ടു സയൻസ് കഴിഞ്ഞാൽ ഇനിയെന്ത് എന്ന അന്വേഷണങ്ങളുടെ പര്യവസാനം പലപ്പോഴും   ചെന്നെത്തുക കേരളത്തിലെ വിവിധങ്ങളായ എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ മെയിൻ ഗേറ്റിനു മുന്നിലാണല്ലോ.. 

ചിലർ ആദ്യമേ തന്നെ ഡോക്ടർ 🩺 ആവാനും ടെക്നോളജിക്കൽ  മേഖലകളിൽ എത്തിപ്പെടാനും ഒക്കെ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടാവും. 

അങ്ങനെ പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നും ഇല്ലാതെ ഒരു കൊല്ലം ഒന്നങ്ങ് റിപീറ്റ് ചെയ്തു കളയാം എന്ന മട്ടുകാരും ഉണ്ട്..


എന്നാൽ എപ്പോഴെങ്കിലും ഗവേഷണം 👨🏼‍🔬ഒരു കരിയർ  ആയി തിരഞ്ഞെടുന്നതിനെ കുറിച്ച്  ആലോചിചിട്ടുണ്ടോ ?

 മെഡിക്കൽ എഞ്ചിനീയറിംഗ് ടെക്നോളജിക്കൽ മേഖലകൾ കൂടാതെ,  ശാസ്ത്രശാഖകളെ ആഴത്തിൽ അറിയാനും അതിൽ കൂടുതൽ ഗവേഷണങ്ങൾ നടത്താനും താല്പര്യമുള്ള  കുട്ടികൾക്ക് വിശാലമായ ഒരു സംവിധാനം നമ്മുടെ ഇന്ത്യമഹാരാജ്യത്ത് ഉണ്ട്


പുതുതലമുറയെ  ശാസ്ത്രഗവേഷണ വഴിയിൽ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി Ministry of Human Resourse and Development (MHRD) യുടെ കീഴിൽ തിരുവനന്തപുരത്ത്  ഉൾപ്പെടെ ഇന്ത്യയിൽ 7 *Indian Institute Of Science Education and Research (IISER)* സ്ഥാപനങ്ങൾ  പ്രവർത്തിക്കുന്നു.

 പൂണെ,  തിരുപ്പതി, മൊഹാലി, കൊൽക്കത്ത, ബെർഹാംപൂർ, ഭോപാൽ എന്നിവയാണ് മറ്റു ഐസറുകൾ. 


ആഗസ്റ്റിൽ ആരംഭിക്കുന്ന പഞ്ചവത്സര BS-MS ഇരട്ട ബിരുദം കോഴ്സുകളിലേക്ക്‌ 2024 വർഷ പ്രവേശനത്തിന് വിജ്ഞാപനമായി. ഐസർ ഭോപ്പാലിൽ എഞ്ചിനീയറിംഗ് സയൻസ്, എകോണോമിക്കൽ സയൻസ് എന്നിവയിൽ BS കോഴ്സുമുണ്ട്.

 ഇതിലേക്ക് ഐസർ ആപ്റ്റിട്യൂഡ് ടെസ്റ്റ് (IAT) വഴിയാണ് പ്രവേശനം. ഉദ്യോഗാർത്ഥികൾ 2022, 2023, 2024 വർഷങ്ങളിൽ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ തല പരീക്ഷ പാസായവർ ആയിരിക്കണം.


7 IISER-കളിലേ BS-MS കോഴ്സിലേക്കും കൂടാതെ IISc ബാഗ്ലൂരിലെ ബാച്ചിലർ ഓഫ് സയൻസ് (റിസർച്ച്), IIT മദ്രാസിലെ ബാച്ചിലർ ഓഫ് സയൻസ് (മെഡിക്കൽ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്) എന്നീ കോഴ്‌സുകളിലെ  പ്രവേശനത്തിനും IAT 2024 സ്കോർ ഉപയോഗിക്കാം. 


സാധാരണ ഡിഗ്രി കോഴ്സുകളിൽ നിന്നും വ്യത്യസ്തമായി പരീക്ഷണ  ഗവേഷണാടിസ്ഥാനത്തിലുള്ള പഠനരീതി ഈ കോഴ്സുകൾ സാധ്യമാക്കുന്നു. മെഡിക്കൽ- എഞ്ചിനീയറിംഗ്  എൻട്രൻസ് പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കന്നവർക്കും അതിനോടൊപ്പം തന്നെ പരിഗണിക്കാവുന്ന വളരെ മികച്ച ഒരു ഓപ്ഷൻ ആണ് IISER.


കൂടുതൽ വിവരങ്ങൾക്ക്, IISER വെബ്സൈറ്റ് സന്ദർശിക്കുക: https://iiseradmission.in/

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students