Artificial Intelligence

 ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് :കേരളത്തിലെ പഠനസാധ്യതകൾ


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - പേര് അത്ര സിമ്പിൾ അല്ലെങ്കിലും നമ്മുടെ എല്ലാം ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്  ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ. റോബോട്ടുകൾ മനുഷ്യനെ നിയന്ത്രിക്കുന്നതും ലോകം കീഴടക്കുന്നതും ഒക്കെ പല ഇംഗ്ലീഷ് സിനിമകളിലും  കണ്ടിട്ടുണ്ട് . അതെ വഴിയിലാണ് ഇന്നു ലോകം മുന്നോട്ടു പോകുന്നത്. എല്ലാ ദിവസവും നമ്മൾ ഒരുപാടു ചോദ്യങ്ങൾ ഓക്കേ ഗൂഗിൾ എന്നും ഹേ സിരി എന്നുമൊക്കെ വിളിച്ചു ചോദിക്കുമ്പോൾ ലോകത്തിന്റെ മുഴുവൻ രഹസ്യം സൂക്ഷിക്കുന്ന ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിക്കുന്നുണ്ടെന്നു എത്രപേർ ഓർക്കാറുണ്ട്.


എന്‍ജിനീയറിങ്, സയന്‍സ് ബിരുദക്കാര്‍ക്ക് മികച്ച അവസരമൊരുക്കുകയാണ് നിര്‍മ്മിത ബുദ്ധിയുടെ മേഖലകള്‍


കംപ്യൂട്ടര്‍ സയന്‍സ് രംഗത്ത് ഇന്ന് പ്രചാരമേറെയുള്ള ശാഖകളാണ് നിര്‍മിതബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എ.ഐ.) മെഷീന്‍ ലേണിങ്ങും. വിവര സാങ്കേതിക ലോകത്ത് സൃഷ്ടിക്കപ്പെടുന്ന അസംഖ്യം വിവരങ്ങളില്‍നിന്ന് കംപ്യൂട്ടര്‍ ഉപകരണങ്ങളെ പഠിക്കാന്‍ സഹായിക്കുന്ന കംപ്യൂട്ടര്‍ സയന്‍സ് വിഭാഗമാണ് മെഷീന്‍ ലേണിങ്. ഇങ്ങനെ പഠിച്ചെടുക്കുന്ന വിവരങ്ങളുപയോഗിച്ച് മനുഷ്യനെപ്പോലെ അല്ലെങ്കില്‍ അതിനെക്കാള്‍ ഏറെ മുന്നില്‍ ചിന്തിക്കാനും വിശകലംചെയ്യാനും പഠിക്കാനും അത് പ്രയോഗിക്കാനുമെല്ലാം യന്ത്രങ്ങള്‍ക്ക് കഴിവുനല്‍കുന്ന മറ്റൊരു കംപ്യൂട്ടര്‍ ശാസ്ത്ര ശാഖയാണ് നിര്‍മിതബുദ്ധി. ഈ രംഗത്ത് ഇന്ന് അവസരങ്ങള്‍ ഏറെയാണ്. ഏത് എന്‍ജിനീയറിങ് മേഖലയിലുള്ളവര്‍ക്കും പരിശീലനം തേടാവുന്ന വിഷയമാണിത്. കംപ്യൂട്ടര്‍ സയന്‍സ് പശ്ചാത്തലമുള്ളവര്‍ക്ക് പഠിക്കാന്‍ കൂടുതല്‍ എളുപ്പമാണ്. ഇത് കഴിഞ്ഞവർക്ക് എന്‍ജിനീയറിങ് തുടങ്ങി  ശാസ്ത്രമേഖലകളിലും ഐ.ടി, ബാങ്കിങ്, ഫിനാന്‍ഷല്‍ സര്‍വീസ്, ഇന്‍ഷുറന്‍സ്, ടെലികോം, വിദ്യാഭ്യാസം, കല, ആരോഗ്യം, പ്രതിരോധം തുടങ്ങി നിരവധിയിടങ്ങളിലും അവസരമുണ്ട്


എവിടെയൊക്കെ എങ്ങിനെയൊക്കെ പഠിക്കാം.


കേരളത്തില്‍ ബി.ടെക്. കോഴ്‌സില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ബ്രാഞ്ചില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷ്യന്‍ ലേണിങ്/എ.ഐ./ഡേറ്റാ സയന്‍സ് വിഷയങ്ങള്‍ പഠിക്കാന്‍ അവസരമുണ്ട്. സെല്‍ഫ് ഫിനാന്‍സിങ് സീറ്റുകളിലാണ് അവസരങ്ങളേറെയും.

സംസ്ഥാന എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്കടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷകള്‍ നടത്തി ബിരുദങ്ങള്‍ നല്‍കുന്നത് കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്സിറ്റിയാണ്.


👝സ്ഥാപനങ്ങള്‍: 


* ശ്രീ ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്, പാപ്പനംകോട്, തിരുവനന്തപുരം, ബി.ടെക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് (60 സീറ്റുകള്‍). 

* ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി, കാലടി, എറണാകുളം. ബി.ടെക്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) (60 സീറ്റുകള്‍)

* ഇലാഹിയ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി മൂവാറ്റുപുഴ ബി.ടെക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ് (സീറ്റുകള്‍ 60). 

* ശ്രീ ബുദ്ധ കോളേജ് ഓഫ് എന്‍ജിനീയറിങ്, പാറ്റൂര്‍- പടനിലം, ആലപ്പുഴ. ബിടെക് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് (60സീറ്റുകള്‍)

* വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി, വാഴക്കുളം, മൂവാറ്റുപുഴ ബി.ടെക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ് (60 സീറ്റുകള്‍). 

* വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് ചെമ്പേരി, കണ്ണൂര്‍. ബി.ടെക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ് (60 സീറ്റുകള്‍).


▪️ഐ.ഐ.ടി./എന്‍.ഐ.ടി.: 

പാലക്കാട് ഐ.ഐ.ടി.യിലും കാലിക്കറ്റ് എന്‍.ഐ.ടി.യിലും ബി.ടെക്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് പഠിച്ച് കഴിഞ്ഞ് എം.ടെക്. തലത്തില്‍ എ.ഐ./മെഷീന്‍ ലേണിങ് ഡേറ്റാ സയന്‍സ് സ്‌പെഷ്യലൈസ് ചെയ്ത് പഠിക്കാം. എന്‍.ഐ.ടി.യില്‍ ബി.ടെക്. പ്രവേശനം ജെ.ഇ.ഇ. മെയിന്‍ റാങ്കടിസ്ഥാനത്തിലും ഐ.ഐ.ടി.യില്‍ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്കടിസ്ഥാനത്തിലുമാണ്. ഗേറ്റ് സ്‌കോറുള്ളവര്‍ക്ക് എം.ടെക്കിന് കൂടുതല്‍ അവസരം.

 കൂടുതല്‍ വിവരങ്ങള്‍ www.nitc.ac.in, www.iitpkd.ac.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.


💧പഠനം സര്‍വകലാശാലകളില്‍


* ഡിജിറ്റല്‍ യൂണിവേഴ്സിറ്റി: തിരുവനന്തപുരത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയില്‍ എം.ടെക്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ കണക്ടഡ് സിസ്റ്റംസ് ആന്‍ഡ് ഇന്റലിജന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി എന്‍ജിനീയറിങ്, എം.ടെക്. കോഴ്സുണ്ട്. ഇലക്ട്രോണിക്‌സില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഹാര്‍ഡ്വേര്‍, സിഗ്‌നല്‍ പ്രോസസിങ് ആന്‍ഡ് ഓട്ടോമേഷന്‍, എ.ഐ. റോബോട്ടിക്‌സ്, കംപ്യൂട്ടേഷണല്‍, ഇമേജിങ് സ്‌പെഷ്യലൈസ് ചെയ്ത് പഠിക്കാം. 60 ശതമാനം മാര്‍ക്കോടെ BTech/BE/MCA/MSc കംപ്യൂട്ടര്‍ സയന്‍സ് വിജയിച്ചവര്‍ക്കാണ് പ്രവേശനം. ഗേറ്റ്/നെറ്റ് സ്‌കോര്‍/ഡിജിറ്റല്‍ യൂണിവേഴ്സിറ്റി അഭിരുചിപരീക്ഷയില്‍ യോഗ്യത വേണം.


എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സില്‍ മെഷീന്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, സോഫ്റ്റ്വേര്‍ സിസ്റ്റംസ് എന്‍ജിനീയറിങ്, സ്വിച്ച് ആന്‍ഡ് ലാംഗ്വേജ് പ്രോസസിങ്, ഡിസ്ട്രിബ്യൂട്ടേറ്റ് സിസ്റ്റംസ് ആന്‍ഡ് ബ്ലോക്ക് ചെയിന്‍ ടെക്നോളജീസ്, ഡേറ്റാ അനലിറ്റിക്‌സ്, ജിയോ സ്‌പെഷ്യല്‍ അനലിറ്റിക്‌സ്, സ്‌പെഷ്യലൈസേഷനുകളാണ്. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ BE/BTech/BCA/BSc. വെബ്സൈറ്റ്: www.duk.ac.in.


* കൊച്ചി ശാസ്ത്രസാങ്കേതികസര്‍വകലാശാല: പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ്). യോഗ്യത: പ്ലസ്ടു (മാത്തമാറ്റിക്‌സ്, കെമിസ്ട്രി). അക്കാദമിക് മികവോടെ വിജയിച്ചിരിക്കണം. എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റാ സയന്‍സ്). എം.ടെക്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് (ഡേറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സോഫ്റ്റ്വേര്‍ എന്‍ജിനീയറിങ്), എം.ടെക്. ഇ.ഡി. (റോബോട്ടിക്‌സ് ആന്‍ഡ് ഇന്റലിജന്റ് സിസ്റ്റംസ്), വെബ്സൈറ്റ്: www.cusat.ac.in.


* കേരള സര്‍വകലാശാല: എം.എസ്സി. കംപ്യൂട്ടേഷണല്‍ ബയോളജി (മെഷീന്‍ ലേണിങ് ഡേറ്റാ അനലിറ്റിക്‌സ്), എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ഡേറ്റാ സയന്‍സ്), എം.എസ്സി. ഇലക്ട്രോണിക്‌സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്), എം.ടെക്. കംപ്യൂട്ടര്‍ സയന്‍സ് (ഡിജിറ്റല്‍ ഇമേജ് കംപ്യൂട്ടിങ്). യൂണിവേഴ്സിറ്റിയുടെ പഠനവകുപ്പുകളിലാണ് കോഴ്സുള്ളത്. വെബ്സൈറ്റ്: www.admissions.keralauniversity.ac.in.


* എം.ജി. യൂണിവേഴ്സിറ്റി: എം.എസ്സി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ആന്‍ഡ് സോഷ്യല്‍ ലേണിങ്/ഡേറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്. വെബ്സൈറ്റ്:www.admission.mgu.ac.in.ഐ.ഐ.ഐ.ടി. കോട്ടയം: എം.ടെക്. (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി). വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കാണ് പ്രവേശനം. വെബ്സൈറ്റ്: www.iiitkottayam.ac.in.


▪️സി-ഡാക്ക്: സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്. പി.ജി. ഡിപ്ലോമ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്). യോഗ്യത: 60 ശതമാനം മാര്‍ക്കോടെ BTech/MSc/MCA. വെബ്സൈറ്റ്: www.cdac.in.


കോഴിക്കോട് നീലിറ്റ്, അസാപ് കേരളം, കെൽട്രോൺ നോളജ് സെന്ററുകൾ ഒക്കെ നടത്തുന്ന ഹ്രസ്വകാല കോഴ്‌സുകളും ഈ വിഷയത്തിൽ ഉണ്ട്.


സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ എന്നിവയ്ക്ക് പ്ലസ്ടുവാണ് യോഗ്യത. ബി.ടെക്, ബി.എസ്.സി കോഴ്സുകൾക്ക് പ്ലസ്ടുവിൽ ഫിസിക്സ്, മാത്സ് പഠിക്കണം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students