ഏവിയേഷൻ കോഴ്സ് തിരഞ്ഞെടുക്കാനാഗ്രഹിക്കുന്നവർ അറിയേണ്ടത്
*കുട്ടികൾ കൺഫ്യൂഷനിൽ ആണ്,* എല്ലാരും പോവുന്നു ബിബിഎ ഏവിയേഷന്, ഞാനും പോവുന്നു അതിന് എന്നവർ രക്ഷിതാക്കളോട് പറയുന്നു. രക്ഷിതാക്കൾ സീറ്റിനായി നെട്ടോട്ടം ഓടുന്നു. BBA ഏവിയേഷൻ പഠിച്ചാലെ എയർപോർട്ട് ജോലി കിട്ടൂ.. 3 കൊല്ല BBA ഏവിയേഷൻ കഴിഞ്ഞാൽ കനത്ത ശമ്പള പാക്കേജാണ് നിങ്ങളെ കാക്കുന്നത്. ചുരുങ്ങിയ സീറ്റ് മാത്രം... ഒരു സീറ്റ് ബുക്ക് ചെയ്യട്ടെ... അന്യസംസ്ഥാനത്ത് കൂണ് പോലെ പൊട്ടി മുളച്ച BBA ഏവിയേഷൻ, BBA എയർ പോർട്ട് മാനേജ്മെൻ്റ് കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ സീറ്റ് ഏജന്റുമാരുടെ ഫോൺ വിളിയിൽ നിന്നുള്ള കാര്യങ്ങളാണിത്. ഇനി ആദ്യമേ പറയട്ടെ, BBA ഏവിയേഷൻ/എയർ പോർട്ട് മാനേജ്മെൻ്റ് പഠിച്ചാലെ എയർപോർട്ട് ജോലിക്കെടുക്കൂ എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അയാട്ട കോഴ്സുകൾ ഏതെങ്കിലും ബിരുദത്തിനൊപ്പം നേടിയിട്ടുള്ളവർക്ക് ഏവിയേഷൻ ജോലികളിൽ മുൻഗണനയുണ്ട് എന്നത് സത്യവുമാണ്. ഏവിയേഷൻ കോഴ്സ് തിരഞ്ഞെടുക്കാനാഗ്രഹിക്കുന്നവർ അറിയേണ്ടത്. 📍ഏറ്റവും അധികം തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മേഖലയാണ് വ്യോമയാന രംഗം. ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ നിലവില്‍ ഉള്ളത്. അതുകൊണ്ട് മത്സ...