ഇന്ത്യൻ ഇക്കണോമിക് സർവീസ് (18 ഒഴിവ്), ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസ് (30 ഒഴിവ്) പരീക്ഷകൾക്കു ഏപ്രിൽ 30 വരെ അപേക്ഷിക്കാം

 *യുപിഎസ്‌സി നടത്തുന്ന 2024 വർഷത്തെ ഇന്ത്യൻ ഇക്കണോമിക് സർവീസ് (18 ഒഴിവ്), ഇന്ത്യൻ സ്‌റ്റാറ്റിസ്‌റ്റിക്കൽ സർവീസ് (30 ഒഴിവ്) പരീക്ഷകൾക്കു ഏപ്രിൽ 30 വരെ അപേക്ഷിക്കാം.*


അപേക്ഷ നൽകാൻ ഉള്ള വെബ് വിലാസം www.upsconline.nic.in 


പരീക്ഷകൾ ജൂൺ 21 മുതൽ. 


അപേക്ഷിക്കാനുള്ള  യോഗ്യത : 

💧ഐഇഎസ്: ഇക്കണോമിക്‌സ് / അപ്ലൈഡ് ഇക്കണോമിക്‌സ് / ബിസിനസ് ഇക്കണോമിക്‌സ് / ഇക്കണോമെട്രിക്‌സ് പിജി. അവസാന വർഷ ക്കാർക്കും അപേക്ഷിക്കാം. 

💧 ഐഎസ്എസ്: സ്‌റ്റാറ്റിസ്‌റ്റിക്‌സ്, മാത്തമാറ്റിക്കൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്, അപ്ലൈഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് എന്നിവയിലൊന്നു പഠിച്ചുള്ള ബിരുദം അല്ലെങ്കിൽ പിജി.


 പ്രായം: 2024 ഓഗസ്‌റ്റ് ഒന്നിന് 21–30.

 വിമുക്‌തഭടർ ഉൾപ്പെടെ അർഹരായവർക്ക് ഇളവുണ്ട്.


എഴുത്തുപരീക്ഷയ്ക്കു തിരുവനന്തപുരത്തു കേന്ദ്രമുണ്ട്.


 അപേക്ഷാഫീ: 200 രൂപ. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students