Career @ Manufactoring at CTTC

 *മാനുഫാക്ചറിങ്ങ് രംഗത്ത് വ്യത്യസ്ത കോഴ്സുകളുമായി സെന്‍ട്രല്‍ ടൂൾ റൂം & ട്രെയിനിങ്ങ് സെന്‍റർ, ഭുവനേശ്വർ*


ഉല്‍പ്പാദന രംഗത്ത് ഏറ്റവും ഡിമാന്‍ഡുള്ളതാണ് CAD/CAM, Tool & Die പോലുള്ളവ. മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ് കഴിഞ്ഞവർക്ക് ഈ മേഖലയില്‍ ഹ്രസ്വകാല കോഴ്സുകൾ ചെയ്താല്‍ തങ്ങളുടെ Employability വർദ്ധിപ്പിക്കുവാന്‍ കഴിയും.  ഈ മേഖലയിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനമാണ് ഭൂവനേശ്വറിലെ സെന്‍ട്രല്‍ ടൂൾ റൂം & ട്രെയിനിങ്ങ് സെന്‍റർ. CAD/CAM, Tool & Die എന്നിവ മാത്രമല്ല, Embedded Technology, Automation and Process Control, Electrical Equipment Repair and Maintenance, Certificate course in Software and Application തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി ഹ്രസ്വ കാല, ദീർഘ കാല പ്രോഗ്രാമുകളാണ് ഇവിടെയുള്ളത്.

ഇത് കൂടാതെ നിരവധി പരിശീലന പരിപാടികളും ഇവിടെ നടക്കാറുണ്ട്. 6000 പേർക്ക് ഒരേ സമയം പരിശീലനം നടത്തുവാനുള്ള സൌകര്യമുണ്ട് ഈ കേന്ദ്ര MSME മന്ത്രാലയത്തിന് കീഴിലുളള സ്ഥാപനത്തിന്.   പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, ഐ ടി എ, എഞ്ചിനിയറിങ്ങ് തുടങ്ങിയവ കഴിഞ്ഞവർക്ക് തിരഞ്ഞെടുക്കുവാന്‍ കഴിയുന്നതായ വ്യത്യസ്തമായ നിരവധി കോഴ്സുകൾ ഇവിടെയുണ്ട്. പത്താം ക്ലാസ് തോറ്റവർക്കുള്ള പ്രോഗ്രാമും ഇവിടെയുണ്ട്. 


കോഴ്സുകൾ 


1. ദീർഘ കാല പ്രോഗ്രാമുകൾ

1. Diploma in Tool & Die Making (DTDM)   -   നാല് വർഷത്തെ പ്രോഗ്രാമില്‍ ഒരു വർഷം പ്രായോഗിക പരിശീലനം ആണ്. HSC/SSLC ആണ് യോഗ്യത. ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷ ഉണ്ട്. 

2. Diploma in Mechatronics  - മൂന്ന്   വർഷം ആണ് കാലാവധി.  HSC/SSLC ആണ് യോഗ്യത. പ്രവേശന പരീക്ഷ ഉണ്ട്. 

3. ITI in Fitter  - രണ്ട്  വർഷം ആണ് കാലാവധി.  HSC/SSLC ആണ് യോഗ്യത.

4. ITI in Electrician  - രണ്ട്  വർഷം ആണ് കാലാവധി.  HSC/SSLC ആണ് യോഗ്യത.

5. ITI in Machinist Trade (ITIMT)  - രണ്ട്  വർഷം ആണ് കാലാവധി.  പത്താം ക്ലാസ്  ആണ് യോഗ്യത.

6. Post Diploma in CAD/CAM(PDCC)  - ഒരു വർഷം ആണ് കാലാവധി.   Diploma/Degree in Mechanical/Production/Tool & Die Making) എന്നതാണ് യോഗ്യത. 

7. Post Diploma In Tool Die and Manufacturing(PDTDM)  - ഒരു വർഷം ആണ് കാലാവധി.   Diploma/Degree in Mechanical/Production or equivalent  എന്നതാണ് യോഗ്യത. 

8. Post Graduate Diploma in Tool Design & CAD/CAM(PGDTD)   - ഒരു വർഷം ആണ് കാലാവധി.   Diploma/Degree in Mechanical/Production or equivalent  എന്നതാണ് യോഗ്യത. 

9. Certificate Course in CNC Turning & Milling(CCCTM)  -   ഒരു  വർഷം ആണ് കാലാവധി.  പത്താം ക്ലാസ്  ആണ് യോഗ്യത.

10. Certificate Course in Advance Machining   -  ഒരു  വർഷം ആണ് കാലാവധി.   ITI Pass in Fitter Trade എന്നതാണ് യോഗ്യത. 

11. Advance Certificate Course in Machine Maintenance (ACCMM)   - ഒരു  വർഷം ആണ് കാലാവധി.   ITI Pass in Fitter/Electricians Trade എന്നതാണ് യോഗ്യത. 

12. Condensed Course in Tool & Die Making  -  ഒരു  വർഷം ആണ് കാലാവധി.  പത്താം ക്ലാസ്  ആണ് യോഗ്യത.

13. Certificate Course in Machine Operation   -   ഒരു  വർഷം ആണ് കാലാവധി.  HSC/10th Failed  ആണ് യോഗ്യത.

14. Advance Certificate Course in CNC Machining (ACCCM)  -  ഒരു  വർഷം ആണ് കാലാവധി .  ITI Pass in Turner, Machinist /Fitter /Tool Die Maker/Draftsman Mechanical Trade  എന്നതാണ് യോഗ്യത.

15. Post Diploma in Industrial Automation & Robotics(PDIAR) - ഒരു  വർഷം ആണ് കാലാവധി . Diploma/B.E, B.Tech in Electrical/ Instrumentation/Electronics/ Mechanical/Production ആണ് യോഗ്യത.

16. Post Graduate in Aerospace Manufacturing (PGAM)  - ഒരു  വർഷം ആണ് കാലാവധി.  B.Tech (Mechanical, Automobile & Production or Equivalent) ആണ് യോഗ്യത.

17. Post Diploma in Structural Analysis & Project Management (PDSPM)   - ഒരു  വർഷം ആണ് കാലാവധി.  Diploma/Degree in Civil  ആണ് യോഗ്യത.

18. Post Diploma in Mechatronics (PDIM)   -  ഒരു  വർഷം ആണ് കാലാവധി.  Diploma in Electrical/Electronics/Mechanical ആണ് യോഗ്യത.

19. Advanced Certificate Course in Welding Technology (ACCWT)   -   ഒരു  വർഷം ആണ് കാലാവധി.  ITI Welder  ആണ് യോഗ്യത.


ഹ്രസ്വകാല പ്രോഗ്രാമുകൾ

1. Master Certificate Course in CAD/CAM(MCC) – 6 മാസം ആണ് കാലാവധി. Degree in Mechanical/Production/Tool/Mould Making/Automobile or equivalent ആണ് യോഗ്യത. 

2. Advance Diploma in CNC Programming Techniques & Practice (ADCNC)  - 6 മാസം ആണ് കാലാവധി.  Diploma in Mechanical/Production/Automobile or equivalent ആണ് യോഗ്യത. 

3. Advance Diploma in Machine Maintenance & Automation (ADMMA) - 6 മാസം ആണ് കാലാവധി.  Degree/Diploma in Electrical/Electronics/ETC or equivalent. ആണ് യോഗ്യത. 

4. Advance Diploma in Computer Hardware & Network Management (ADCHNM) - 6 മാസം ആണ് കാലാവധി.  Any Graduate/Diploma or Degree Engineers in any branch ആണ് യോഗ്യത. 

5. Advanced Embedded Technology (AET) - 6 മാസം ആണ് കാലാവധി.  Diploma/ Degree in Electrical/ Electronic/Com.Sc/IT/ Instrumentation Engg. or equivalent. ആണ് യോഗ്യത. 

6. Cisco Certified Network Associate (CCNA)  -  3/4 months  മാസം ആണ് കാലാവധി  Fresh B.Sc./Diploma or Degree Engineers in any branch or equivalent  ആണ് യോഗ്യത. 

7. Advance Diploma in Structural Analysis and Design (ADSDA)  - 6 മാസം ആണ് കാലാവധി.  Diploma or Degree Engineers in civil or equivalent ആണ് യോഗ്യത.

8. Master Certificate Course in Automation and Process Control (MCCAPC) - 6 മാസം ആണ് കാലാവധി.  Degree in Electrical/Electronics and Instrumentation Engg. ആണ് യോഗ്യത.

9. Certificate Course in Electrical Equipment Repair and Maintenance (CCERM) -  6 മാസം ആണ് കാലാവധി.  Diploma/Degree in Electrical Engg.. ആണ് യോഗ്യത.

10. Advanced Certificate course in Software and Application (ACCSA) - 6 മാസം ആണ് കാലാവധി.  Diploma / Degree or Any Graduate and any Stream ആണ് യോഗ്യത.

11. Certificate course in Machining (CCM)  - 6 മാസം ആണ് കാലാവധി.  I.T.I in Fitter/Machinist/Turner  ആണ് യോഗ്യത.

12. Advance Certificate course in Inspection & Quality Control  - 6 മാസം ആണ് കാലാവധി.  12th Pass with Science or Graduation in any discipline ആണ് യോഗ്യത.

ഇത് കൂടാതെ കൂടാതെ ഒരു മാസം മുതല്‍ 3 മാസം വരെ നീണ്ട് നില്‍ക്കുന്ന 48 ഓളം ഹ്രസ്വകാല പ്രോഗ്രാമുകളും ഇവിടെയുണ്ട്.  കൂടുതല്‍ വിവരങ്ങൾക്ക് https://www.cttc.gov.in/ കാണുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students