നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ് വിവിധ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു

 *കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായമന്ത്രാലയത്തിൻ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ് (നിഫ്റ്റെം) കുണ്ട്‍ലി (ഹരിയാന) 2024-25 വർഷം നടത്തുന്ന ഇനി പറയുന്ന പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.*


എം.ടെക്-ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്, ഫുഡ് പ്രോസസിങ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെന്റ്, ഫുഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഫുഡ് പ്ലാന്റ് ഓപറേഷൻസ് മാനേജ്മെന്റ്,.


എം.ബി.എ-സ്​പെഷലൈസേഷനുകൾ-ഫുഡ് ആൻഡ് അഗ്രി ബിസിനസ് മാനേജ്മെന്റ്, മാർക്കറ്റിങ്/ഫിനാൻസ്/ഇന്റർനാഷനൽ ബിസിനസ്.റെഗുലർ കോഴ്സുകളാണിത്. രണ്ടുവർഷമാണ് പഠനകാലാവധി. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടങ്ങിയ പ്രവേശന വിജ്ഞാപനം www.niftem.ac.inൽ ലഭിക്കും. അപേക്ഷാഫീസ് 1000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡിക്കാർക്ക് 500 രൂപ മതി. ഓൺലൈനായി മേയ് 15 വരെ അപേക്ഷിക്കാം.


ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ നാലുവർഷത്തെ റെഗുലർ ബി.ടെക് കോഴ്സും ഇവിടെയുണ്ട്. 100 സീറ്റുകളിൽ ജോസ/സി.എസ്.എ.ബി 2024 കൗൺസലിങ് വഴിയും 100 സീറ്റുകളിൽ ജെ.ഇ.ഇ/നീറ്റ്/സി.യു.ഇ.ടി-യു.ജി സ്കോർ പരിഗണിച്ച് നിഫ്റ്റെം നേരിട്ടും പ്രവേശനം നൽകും. അന്വേഷണങ്ങൾക്ക് admission@niftem.ac.in എന്ന ഇ-മെയിലിലും 0130-228-1100/1101/1020 എന്നീ ഫോൺ നമ്പരുകളിലും ബന്ധപ്പെടാം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students