കണ്ണൂർ സർവകലാശാല അപേക്ഷ ക്ഷണിച്ചു

 *വിവിധ പഠനവകുപ്പുകളിലേക്കും സെന്ററുകളിലേക്കും പുതിയ അധ്യയന വർഷത്തിലെ പിജി പ്രോഗ്രാമുകളിലേക്കും മഞ്ചേശ്വരം ക്യാംപസിലെ ത്രിവത്സര എൽഎൽബി പ്രോഗ്രാമിലേക്കും കണ്ണൂർ സർവകലാശാല അപേക്ഷ ക്ഷണിച്ചു.*


 28 പഠനവകുപ്പുകളിലായി 40ൽ പരം പ്രോഗ്രാമുകളിലേക്ക് 30ന് 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.


ബിരുദധാരികൾക്കും മുൻ സെമസ്റ്റർ/ വർഷ പരീക്ഷകളെല്ലാം ജയിച്ച, അവസാന സെമസ്റ്റർ/ വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കുമാണ് യോഗ്യത. www.admission.kannuruniversity.ac.inൽ ഓൺലൈൻ ആയി റജിസ്റ്റർ ചെയ്യണം.


ഓൺലൈൻ റജിസ്ട്രേഷൻ ഫീസ് എസ്‌സി/ എസ്ടി/ ഭിന്നശേഷി വിഭാഗങ്ങൾക്ക് 200 രൂപയും മറ്റ് വിഭാഗങ്ങൾക്ക് 500 രൂപയുമാണ്. എസ്ബിഐ ഇപേ വഴി ഓൺലൈനായാണു ഫീസ് അടയ്ക്കേണ്ടത്.പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. പരീക്ഷാ തീയതി പിന്നീട്. കണ്ണൂർ, തലശ്ശേരി, കാസർകോട്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. എംബിഎ പ്രോഗ്രാമിലേക്ക് കെമാറ്റ്/ സിമാറ്റ്/ കാറ്റ് സ്കോറിന്റെയും ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഫോൺ: 7356948230, 0497-2715284, 0497-2715261, ഇമെയിൽ– deptsws@kannuruniv.ac.in.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students