Career @ Optical Engineering

കാലം അതി വേഗം മാറുകയാണ്. കമ്യൂണിക്കേഷന്‍ ടെക്നോളജിയാണ് ഈ മാറ്റത്തില്‍ ഏറെ പുത്തന്‍ സാങ്കേതിക വിദ്യകളുടെ വിഹാരത്തിന് വിധേയമായിട്ടുള്ള ശ്രദ്ധേയ മേഖലകളിലൊന്ന്. മുന്‍പ് വിവര കൈമാറ്റത്തിന് ഇലക്ട്രോണിക്സ് സംവിധാനങ്ങളെയാണ് ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ ഇപ്പോഴിത് ഒപ്റ്റിക്കല്‍ കേബിളുകള്‍ എടുത്തിരിക്കുന്നു. പ്രകാശ വേഗതയില്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുവാന്‍ കഴിയുന്നുവെന്നതാണ് ഇതിന്‍റെ പ്രത്യേകത. വേഗത മാത്രമല്ല കുറഞ്ഞ ചിലവിലും തടസ്സങ്ങളില്ലാതെയും പൂർണ്ണതയോടെയും വിവര കൈമാറ്റം നടത്താനാവുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇങ്ങനെയൊക്കെയുള്ള പ്രകാശത്തിന്‍റെ ആപ്ലിക്കേഷനുകളെപ്പറ്റിയുള്ള പഠനമാണ് ഒപ്റ്റിക്സ് എന്നത്. ഒപ്റ്റിക്കല്‍ ഉപകരണങ്ങളുടെ നിർമ്മാണവും രൂപകല്‍പ്പനയുമാണ് ഒപ്റ്റിക്കല്‍ എഞ്ചിനിയറിങ്ങില്‍ ഉള്‍പ്പെടുന്നത്. ടെലി കമ്യൂണിക്കേഷന്‍ മുതല്‍ ആധുനിക ജ്യോതി ശാസ്ത്ര ഗവേഷണങ്ങളില്‍ വരെ ഇതിന്‍റെ ആപ്ലിക്കേഷനുണ്ട്. ലെന്‍സുകള്‍, മൈക്രോസ്കോപ്പുകള്‍, ബഹിരാകാശ നിരീക്ഷണത്തിനുള്ള ടെലിസ്കോപ്പുകള്‍, ഒപ്റ്റിക്കല്‍ സെന്‍സറുകള്‍, ലേസറുകള്‍, ഒപ്റ്റിക്കല്‍ ഡിസ്ക് സിസ്റ്റം തുടങ്ങി നിത്യ ജീവിതത്തില്‍ നാം കാണുന്ന പലതിലും ഒപ്റ്റിക്കല്‍ എഞ്ചിനിയറിങ്ങിന്‍റെ സാന്നിധ്യമുണ്ട്. 


കോഴ്സുകള്‍


ഇതൊരു സ്പെഷ്യലൈസഡ് കോഴ്സാണ്. ഭൌതീക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമോ, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളില്‍ ബി ടെകോ പൂർത്തിയാക്കിയവർക്കാണ് എം ടെക് കോഴ്സിലേക്ക് പ്രവേശനം ലഭിക്കുക. 


പ്രധാന സ്ഥാപനങ്ങള്‍


 ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, ന്യൂഡല്‍ഹി  (പി എച്ച് ഡി)

 ഐ ഐ ടി ഡല്‍ഹി  (എം ടെക്)  (http://oeoc.iitd.ernet.in) 

 ഐ ഐ എസ് ടി തിരുവനന്തപുരം (എം ടെക്) (https://www.iist.ac.in)

 അളഗപ്പ ചെട്ടിയാർ കോളേജ് ഓഫ് എഞ്ചിനിയറിങ്ങ്, ചെന്നൈ (എം ഇ ഒപ്റ്റിക്കല്‍ കമ്യൂണിക്കേഷന്‍) (http://accetedu.in)

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students