ആർക്കിടെക്ചർ, പ്ലാനിങ് ആൻഡ് ഡിസൈൻ മേഖലകളിലെ മാസ്റ്റേഴ്‌സ് പ്രോഗ്രാം ഡയറക്ട് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 *വിജയവാഡയിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ (എസ്.പി.എ.), ആർക്കിടെക്ചർ, പ്ലാനിങ് ആൻഡ് ഡിസൈൻ മേഖലകളിലെ മാസ്റ്റേഴ്‌സ് പ്രോഗ്രാം ഡയറക്ട് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.*


പ്രോഗ്രാമുകൾ, പ്രവേശന യോഗ്യത


* ആർക്കിടെക്ചർ വകുപ്പിൽ സസ്റ്റെയിനബിൾ ആർക്കിടെക്ചർ, ലാൻഡ് സ്കേപ് ആർക്കിടെക്ചർ, ആർക്കിടെക്ചറൽ കൺസർവേഷൻ എന്നീ മാസ്റ്റർ ഓഫ് ആർക്കിടെക്ചർ പ്രോഗ്രാമുകൾക്ക് ബി.ആർക്ക്. ബിരുദധാരികൾക്ക് അപേക്ഷിക്കാം.


* മാസ്റ്റർ ഓഫ് ബിൽഡിങ് എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക്, ബി.ആർക്ക്., ബി.ഇ./ബി.ടെക്. (സിവിൽ/ബിൽഡിങ് ആൻഡ് കൺസ്ട്രക്‌ഷൻ ടെക്‌നോളജി/കൺസ്ട്രക്‌ഷൻ എൻജിനിയറിങ് ആൻഡ് മാനേജ്‌മെന്റ്/കൺസ്ട്രക്‌ഷൻ ടെക്‌നോളജി ആൻഡ് മാനേജ്മെന്റ്) ബിരുദധാരികൾക്ക് അപേക്ഷിക്കാം.


* മാസ്റ്റർ ഓഫ് അർബൻ ഡിസൈൻ: ബി.ആർക്ക്. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.


* മാസ്റ്റർ ഓഫ് ഡിസൈൻ: ഇവയിൽ ഒരു യോഗ്യത വേണം (i) ബി.ആർക്ക്. (അഞ്ച് വർഷം)/തത്തുല്യം (ii) എൻജിനിയറിങ്/പ്ലാനിങ് (നാല് വർഷം) ബാച്ച്‌ലർ ഡിഗ്രി/തത്തുല്യം, സാധുവായ സീഡ് സ്കോർ, ഒരു വർഷത്തെ പ്രവൃത്തി പരിചയം (iii) ഫൈൻ ആർട്‌സ് ബാച്ച്‌ലർ ബിരുദം (മൂന്നു വർഷം)/തത്തുല്യം, സാധുവായ സീഡ് സ്കോർ, രണ്ടുവർഷത്തെ പ്രവൃത്തി പരിചയം (iv) ഡിസൈൻ ബാച്ച്‌ലർ ബിരുദം (മൂന്നു വർഷം)/തത്തുല്യം, സാധുവായ സീഡ് സ്കോർ, രണ്ടുവർഷത്തെ പ്രവൃത്തി പരിചയം


* പ്ലാനിങ് വകുപ്പിലെ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ: എൻവയൺമെന്റൽ പ്ലാനിങ് ആൻഡ് മാനേജ്മെന്റ്, അർബൻ ആൻഡ് റീജണൽ പ്ലാനിങ്: പ്ലാനിങ്/ആർക്കിടെക്ചർ ബാച്ച്‌ലർ ബിരുദം അല്ലെങ്കിൽ ബി.ഇ. (സിവിൽ എൻജിനിയറിങ്) അല്ലെങ്കിൽ, ബി.ടെക്. സിവിൽ എൻജിനിയറിങ്/പ്ലാനിങ് അല്ലെങ്കിൽ ജോഗ്രഫി, ഇക്കണോമിക്സ്, സോഷ്യോളജി മാസ്റ്റേഴ്‌സ് ബിരുദം.


* മാസ്റ്റർ ഓഫ് പ്ലാനിങ് (ട്രാൻസ്പോർട്ട് പ്ലാനിങ്): പ്ലാനിങ്/ആർക്കിടെക്ചർ ബാച്ച്‌ലർ ബിരുദം അല്ലെങ്കിൽ ബി.ഇ./ബി.ടെക്. സിവിൽ എൻജിനിയറിങ്/പ്ലാനിങ് അല്ലെങ്കിൽ ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷൻസ് റിസർച്ച് മാസ്റ്റേഴ്‌സ് ബിരുദം.


എല്ലാ പ്രോഗ്രാമുകൾക്കും അപേക്ഷകർക്ക് 60 ശതമാനം മാർക്ക്/6.5 സി.ജി.പി.എ. (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക്/6.0 സി.ജി.പി.എ.) യോഗ്യതാപരീക്ഷയിൽ ഉണ്ടായിരിക്കണം.


പ്രവേശന പ്രക്രിയയിൽ രണ്ടുഘട്ടങ്ങൾ ഉണ്ടാകും. ആദ്യഘട്ടം ക്വാളിഫൈയിങ് എൻട്രൻസ് എക്സാമിനേഷൻ ആണ്.


യോഗ്യത നേടുന്നവർക്ക് രണ്ടാം ഘട്ടത്തിൽ ഇന്റർവ്യൂ (വെയ്‌റ്റേജ്-60), സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് (10), പോർട്ട്‌ഫോളിയോ ഓഫ് അക്കാദമിക്/പ്രൊഫഷണൽ വർക്സ്‌ (30) എന്നിവയുടെ വിലയിരുത്തൽ ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ നേടുന്ന മാർക്ക് പരിഗണിച്ചാകും അന്തിമ തിരഞ്ഞെടുപ്പ്.


വിശദ വിജ്ഞാപനം, അപേക്ഷാ ഫോം എന്നിവ www.spav.ac.in/spavadmissions.html -ൽ ലഭിക്കും.


പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഏപ്രിൽ 12-ന് വൈകീട്ട് അഞ്ചിനകം ‘രജിസ്ട്രാർ, സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ വിജയവാഡ, സർവേ നമ്പർ 4/4, ഐ.ടി.ഐ. റോഡ്, വിജയവാഡ, ആന്ധ്രപ്രദേശ് - 520008’ എന്ന വിലാസത്തിൽ തപാൽ/കൂറിയർ വഴി ലഭിക്കണം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students