എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമിലേക്കു പ്രവേശനം ആരംഭിച്ചു

 *സംസ്ഥാന ടൂറിസം വകുപ്പിന്റെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് നടത്തുന്ന എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമിലേക്കു പ്രവേശനം ആരംഭിച്ചു.*


50 ശതമാനം മാർക്കോടുകൂടിയ ബിരുദവും കെ-മാറ്റ് / സി-മാറ്റ് / കാറ്റ് പരീക്ഷയുടെ സ്കോറും ആണ് കേരള യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷനുള്ള പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത. അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.


ടൂറിസവും അനുബന്ധമേഖലകളിലും ഉയർന്നനിലയിലുള്ള ജോലി നേടാൻ സഹായിക്കുന്നതാണ് ഈ എം.ബി.എ. പ്രോഗ്രാം. കോഴ്സിനോടൊപ്പം മാർക്കറ്റിങ്, ഡിജിറ്റൽ ടെക്‌നോളജി ആഡ് ഓൺ കോഴ്‌സുകളും ഫ്രഞ്ച്, ജർമൻ തുടങ്ങിയ വിദേശഭാഷകൾ പഠിക്കാനുള്ള സൗകര്യവും ഉണ്ടാകും.


ബി.ബി.എ. ടൂറിസം, ബി.കോം. ടൂറിസം, പി.ജി. ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, പി.ജി. ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻ ഇൻ ടൂറിസം, പി.ജി. ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിങ്, ഡിപ്ലോമ ഇൻ ഫ്രൺഡ്‌ ഓഫീസ് മാനേജ്മെന്റ്, ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻസ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക് മാനേജ്മെന്റ് തുടങ്ങിയ ഹ്രസ്വകാല കോഴ്‌സുകളുടെ പ്രവേശനവും ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾക്ക്: www.kittsedu.org

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students