സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ CHSL ( കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

 *സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ CHSL ( കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു*


കേന്ദ്ര സർവീസിൽ എൽഡി ക്ലാർക്ക് / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിൽ നിയമനത്തിന് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. 3712 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.

 പ്ലസ്‌ടുക്കാർക്കാണ് അവസരം. 


2024 മെയ് 7നകം അപേക്ഷിക്കണം.


*പരീക്ഷ ജൂലൈ മാസത്തിൽ*


▪️പ്രായം: 2024 ഓഗസ്റ്റ് ഒന്നിനു 18–27 (ജനനം 1997 ഓഗസ്റ്റ് രണ്ട്– 2006 ഓഗസ്റ്റ് ഒന്ന്). സംവരണവിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിമുക്‌തഭടർക്കും ഇളവുണ്ട്. ഭിന്നശേഷി സംവരണ നിബന്ധനകൾ വിജ്‌ഞാപനത്തിലുണ്ട്.


▪️യോഗ്യത: 12–ാം ക്ലാസ് ജയം (2024 ഓഗസ്റ്റ് 1 അടിസ്‌ഥാനമാക്കും).


▪️അപേക്ഷാഫീസ്: 100 രൂപ

പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്‌തഭട, വനിതാ അപേക്ഷകർക്കു ഫീസില്ല.


💧തിരഞ്ഞെടുപ്പ് രീതി: കംപ്യൂട്ടർ അധിഷ്ഠിത മൾട്ടിപ്പിൾ ചോയ്‌സ് പരീക്ഷ (രണ്ടു ഘട്ടമായി നടത്തുന്നു), സ്‌കിൽ ടെസ്‌റ്റ്/ടൈപ്പിങ് ടെസ്‌റ്റ് എന്നിവയുമുണ്ട്.

 പരീക്ഷയിൽ തെറ്റായ ഉത്തരങ്ങൾക്കു നെഗറ്റീവ് മാർക്കുണ്ടാകും.


ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്കു നടത്തുന്ന 15 മിനിറ്റ് സ്‌കിൽ ടെസ്‌റ്റിൽ കംപ്യൂട്ടർ ഡേറ്റാ എൻട്രി വേഗം പരിശോധിക്കും.

 കംപ്യൂട്ടറിൽ മണിക്കൂറിൽ 8,000 കീ ഡിപ്രഷൻ വേഗം വേണം. 

എൽഡി ക്ലാർക്ക് /ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്‌തികയിലേക്കുള്ള 10 മിനിറ്റ് കംപ്യൂട്ടർ ടൈപ്പിങ് ടെസ്‌റ്റിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും വേഗം വേണം.

 കൂടുതൽ വിവരങ്ങളും വിശദമായ സിലബസും വെബ്സൈറ്റിലെ വിജ്‌ഞാപനത്തിൽ.


💧കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ:

 തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്. ഏതെങ്കിലും ഒരു കേന്ദ്രം മാത്രം തിരഞ്ഞെടുക്കുക. 


💫അപേക്ഷിക്കേണ്ട വിധം: https://ssc.nic.in എന്ന വെബ്‌സൈറ്റിലൂടെ രണ്ടു ഘട്ടമായി അപേക്ഷിക്കണം.

 ആദ്യഘട്ടം ഒറ്റത്തവണ റജിസ്ട്രേഷനാണ്. ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം. ഒറ്റത്തവണ റജിസ്ട്രേഷനു ശേഷം യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത് SSC CHSL പരീക്ഷക്കുള്ള അപേക്ഷ സമർപ്പിക്കാം.


🫧ചെറിയ അധ്വാനത്തിനുള്ള മനസും കൃത്യമായ പ്ലാനിങ്ങും ആത്മവിശ്വാസവും നിങ്ങൾക്കുണ്ടെങ്കിൽ ഒരു കേന്ദ്ര സർക്കാർ ജോലി നിങ്ങളുടെ കയ്യകലത്തുണ്ട്. പരിശ്രമങ്ങൾ ഫലപ്രാപ്തിയിലേക്കെത്തും തീർച്ച.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students