Professional Courses @ Commerce

പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രിയ്ക്ക് ശേഷം ഇനി എന്ത് എന്ന ആശയകുഴപ്പത്തിൽ ആണോ നിങ്ങൾ? 

മികച്ച നിലവാരം ഉള്ളതും ഉയർന്ന വരുമാനം ലഭിക്കുന്നതുമായ ചില കോഴ്സുകൾ പരിചയപ്പെടാം. 

നിങ്ങളുടെ അടുത്ത 40 – 50 വർഷത്തെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുന്ന കോഴ്സുകൾ ആണ് കോമേഴ്സ് പ്രൊഫഷണൽ കോഴ്സുകൾ. 

മറ്റേത് മേഖലകളെക്കാളും അവസരങ്ങൾ ഈ കോഴ്സുകൾക്ക് ലഭ്യമാണ്. പുതിയ പഠനങ്ങൾ അനുസരിച്ച് ഇനി വരുന്ന വർഷങ്ങൾ കോമേഴ്സ് പ്രൊഫഷണലുകൾക്ക് ആണ് സാധ്യതകൾ എന്നാണ് പറയുന്നത്.


പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രിയ്ക്ക് ശേഷം നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച ഇന്ത്യൻ – ഇൻ്റർനാഷണൽ പ്രൊഫെഷണൽ കോഴ്സുകൾ ആണ് CA, CMA – IND, CS, CMA USA, ACCA , CPA USA തുടങ്ങിയവ. 

CA, CMA IND, CS തുടങ്ങിയവ ഇന്ത്യൻ അക്കൗണ്ടിംഗ് പ്രൊഫഷണൽ ബോർഡ് നൽകുന്ന കോഴ്സുകളും 

CMA USA, ACCA , CPA USA എന്നിവ ഇൻ്റർനാഷണൽ അക്കൗണ്ടിംഗ് പ്രൊഫഷണൽ ബോർഡ് നൽകുന്ന കോഴ്സുകൾ ആണ്. 

ഇന്ത്യയിലും വിദേശത്തും ആയി നിരവധി തൊഴിലവസരങ്ങൾ ആണ് ഈ കോഴ്സ് പൂർത്തികരിക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. സാമ്പത്തിക – അക്കൗണ്ടിംഗ് രംഗത്ത് ഏതൊരു മേഖലയും കൈകാര്യം ചെയ്യുവാൻ സാധിക്കുന്നു.

ഒരു കൊമേഴ്സ് പ്രൊഫഷണൽ ആകുന്നത് വഴി ഇവരെ കാത്തിരിക്കുന്ന തൊഴിലവസരങ്ങൾ എന്ന് പറയുന്നത് മാനേജ്മെൻ്റ് അക്കൗണ്ടൻ്റ്, ഫിനാൻഷ്യൽ അനലിസ്റ്റ് , കോസ്റ്റ് അക്കൗണ്ടൻ്റ്, ബജറ്റ് അനലിസ്റ്റ്, ഓഡിറ്റിംഗ്, ഫിനാൻഷ്യൽ കൺട്രോളർ, ഫിനാൻസ് അഡ്വൈസർ ,CEO, CFO തുടങ്ങിയവയാണ്.


കോഴ്സിൻ്റെ അടിസ്ഥാന വിവരങ്ങൾ


1. CA ( Chartered Accountancy)

Board – ICAI( Institute of Chartered Accountants of India)

Syllabus – 3 ലെവലുകളിൽ ആയി 20 പേപ്പറുകൾ

Duration – 4.5 – 5 വർഷം


2. CMA IND ( Cost And Management Accountant – IND)

Board – ICAI( Institute of Cost Accountants of India)

Syllabus – 3

ലെവലുകളിൽ ആയി 20 പേപ്പറുകൾ

Duration – ശരാശരി 4 വർഷം വരെ


3. CS (Company Secretary)

Board – ICSI( Institute of Company Secretaries of India)

Syllabus – 3 ലെവലുകളിൽ 18 പേപ്പറുകൾ

Duration – ശരാശരി 4 വർഷം വരെ


ഇവ മൂന്നും ഇന്ത്യൻ അക്കൗണ്ടിംഗ് പ്രൊഫഷനൽ കോഴ്സുകൾ ആണ്. 

ഇന്ത്യയിൽ സ്വയം പ്രാക്ടീസ് ചെയ്യാൻ സാധിക്കുന്നു എന്നുള്ളതാണ് ഈ കോഴ്സുകളുടെ മറ്റൊരു പ്രത്യേകത.


4. CMA USA ( Certified Management Accountant – USA)

Board – IMA USA( Institute of Management Accountants USA)

Syllabus – ആകെ 2 പാർട്ട് മാത്രം

Duration – ശരാശരി 1 വർഷം വരെ


5. ACCA ( Association of Chartered Certified Accountant)

Board – ACCA UK( Association of C Certified Accountant – UK)

Syllabus- 13 പേപ്പറുകൾ മാത്രം

Duration – ശരാശരി 3 വർഷം വരെ


6.CPA USA ( Certified Public Accountant USA)

Board – AICPA( American Institute of Certified Public Accountant)

Syllabus – 4 പേപ്പറുകൾ മാത്രം

Duration – ശരാശരി 1 വർഷം വരെ


ഇവ മൂന്നും ഇൻ്റർനാഷണൽ കോഴ്സുകൾ ആണ്. ലോകത്ത് എവിടെയും ജോലി സാധ്യതകൾ നൽകുന്നവ, ഇന്ത്യയുൾപ്പെടെ ഒട്ടനവധി രാജ്യങ്ങളിൽ സാധ്യതകൾ ലഭിക്കുന്ന കോഴ്സുകൾ ആണ്. 

പ്രൈവറ്റ് കമ്പനികളിലും, MNCകളിലും നിരവധി സാധ്യതകൾ ലഭ്യമാണ്.


ഡിഗ്രീ പൂർത്തീകരിച്ച വ്യക്തികളെക്കാൾ 40-50% വരെ വരുമാനം കൂടുതൽ ആയിരിക്കും ഒരു കൊമേഴ്സ് പ്രൊഫഷണൽനു ലഭിക്കുന്നത്. ഈ കോഴ്സുകളിലൂടെ സ്വപ്നതുല്യമായ ഒരു ഭാവി  ലഭ്യമാകുന്നു. ഡിഗ്രീയോട് ഒപ്പവും  പ്രൊഫഷണൽ കോഴ്സ് ചെയ്യാവുന്നതാണ്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students