ഉത്തരാഖണ്ഡ്, ദെഹ്റാദൂൺ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്.ആർ.ഐ.) എം.എസ്‌സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴ്സുകളും യോഗ്യതയും


എം.എസ്‌സി. ഫോറസ്ട്രി: ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സുവോളജി എന്നിവയിലൊരുവിഷയം പഠിച്ചുനേടിയ ബി.എസ്‌സി. അല്ലെങ്കിൽ അഗ്രിക്കൾച്ചർ/ഫോറസ്ട്രി ബി.എസ്‌സി.

എം.എസ്‌സി. വുഡ് സയൻസ് ആൻഡ് ടെക്നോളജി: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെയുള്ള ബി.എസ്‌സി./ഫോറസ്ട്രി ബി.എസ്‌സി.

എം.എസ്‌സി. എൻവയൺമെൻറ് മാനേജ്മെൻറ്: ബേസിക്/അപ്ലൈഡ് സയൻസസിലെ ഏതെങ്കിലും ബ്രാഞ്ചിലെ ബി.എസ്‌സി., അഗ്രിക്കൾച്ചർ/ഫോറസ്ട്രി ബാച്ച്‌ലർ ഡിഗ്രി, എൻവയൺമെൻറ് സയൻസ് ബി.ഇ./ബി.ടെക്. എന്നിവയിലൊന്ന്

എം.എസ്‌സി. സെല്ലുലോസ് ആൻഡ് പേപ്പർ ടെക്നോളജി: കെമിസ്ട്രി ഒരുവിഷയമായി പഠിച്ചുള്ള ബി.എസ്‌സി. അല്ലെങ്കിൽ കെമിക്കൽ/മെക്കാനിക്കൽ എൻജിനിയറിങ് ബി.ഇ./ബി.ടെക്.

എല്ലാ പ്രോഗ്രാമുകൾക്കും അപേക്ഷകർക്ക് യോഗ്യതാപരീക്ഷയിൽ 50 ശതമാനം മാർക്ക് (പട്ടികവിഭാഗക്കാർക്ക് 45 ശതമാനം) വേണം. ഇതിലേക്ക് 3 സയൻസ് വിഷയങ്ങളിലെ മൊത്തം മാർക്കാകും പരിഗണിക്കുക.


പ്രവേശനപരീക്ഷ


പ്രവേശനത്തിന് ഓൺലൈൻ റിമോട്ട് പ്രോക്ടേർഡ് പ്രവേശനപരീക്ഷ ഉണ്ടാകും. മേയ് 19-ന് നടത്തുന്ന പരീക്ഷയ്ക്ക് നാലുവിഭാഗങ്ങളിലായി 200 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ബേസിക് സയൻസസ് (സോഷ്യൽ സയൻസസ് ഉൾപ്പെടെ) (100 ചോദ്യങ്ങൾ), അരിത്‌മറ്റിക് ആൻഡ് ക്വാണ്ടിറ്റേറ്റീവ് എബിലിറ്റീസ്, കംപ്യൂട്ടേഷണൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റീസണിങ്, ഇൻറർപ്രട്ടേഷൻ ഓഫ് ടേബിൾസ്, ഗ്രാഫ്സ് മുതലായവ (40), ജനറൽനോളജ് ആൻഡ് കറൻറ് ‌അഫയേഴ്സ് (30), ഇംഗ്ലീഷ് ലാംഗ്വേജ്, കോംപ്രിഹൻഷൻ, വൊക്കാബുലറി, ഗ്രാമർ, ഇഡിയംസ് തുടങ്ങിയവ (30) എന്നിവയിൽനിന്ന്‌ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഉത്തരം തെറ്റിയാൽ ചോദ്യത്തിന് അനുവദിച്ച മാർക്കിന്റെ നാലിൽ ഒന്ന് നഷ്ടമാകും.


പ്രവേശനത്തിൽ നിയമാനുസൃതസംവരണം ഉണ്ടാകും. എം.എസ്‌സി. എൻവയൺമെൻറ് മാനേജ്മെൻറ് പ്രോഗ്രാമിൽ ഇൻസർവീസ് വിഭാഗത്തിൽ 5 സീറ്റുകൾ ഉണ്ട്.കേന്ദ്ര/സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവൺമെൻറ് ഡിപ്പാർട്ടുമെൻറുകൾ/സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ ജോലിയുള്ളവർക്ക് അപേക്ഷിക്കാം.


അപേക്ഷ


www.fridu.edu.in വഴി ഏപ്രിൽ എട്ട് വരെ നൽകാം. പൂരിപ്പിച്ച അപേക്ഷ ‘രജിസ്ട്രാർ, എഫ്.ആർ.ഐ. ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി, പി.ഒ. ഐ.പി.ഇ., കൗളഗർ റോഡ്, ദെഹ്റാദൂൺ- 248195’ എന്നവിലാസത്തിൽ രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റിൽ ലഭിക്കണം.പരീക്ഷയുടെ അഡ്മിറ്റ് കാർഡ് മേയ് ആദ്യവാരം ലഭ്യമാക്കും. ആദ്യ കൗൺസലിങ് ജൂലായ് എട്ടിനും രണ്ടാം കൗൺസലിങ് 12-നും നടത്തും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students