Posts

Showing posts from November, 2021

കൊച്ചിൻ ഷിപ്യാഡിൽ 70 പ്രോജക്ട് ഓഫിസർ

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ സീനിയർ പ്രോജക്ട് ഓഫിസർ, പ്രോജക്ട് ഓഫിസറുടെ 70 ഒഴിവിൽ 3 വർഷ കരാർ നിയമനം.  ഓൺലൈൻ അപേക്ഷ ഡിസംബർ 3 വരെ. വിഭാഗങ്ങളും യോഗ്യതയും: പ്രോജക്ട് ഓഫിസർ (56 ഒഴിവ്: മെക്കാനിക്കൽ-29, ഇലക്ട്രിക്കൽ-10, ഇലക്ട്രോണിക്‌സ്-4, ഇൻസ്ട്രുമെന്റേഷൻ-1, സിവിൽ-9): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ എൻജിനീയറിങ് ബിരുദം, 2 വർഷ പരിചയം; ഡിസൈൻ-ഐടി (2): എൻജിനീയറിങ് ബിരുദം, 2 വർഷ പരിചയം; ഐടി (1): കംപ്യൂട്ടർ സയൻസ്/ഐടിയിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐടിയിൽ പിജി. 2 വർഷ പരിചയം. ജൈവ വൈവിധ്യ ബോർഡിൽ ജില്ലാ കോർഡിനേറ്റർ  സീനിയർ പ്രോജക്ട് ഓഫിസർ: (14 ഒഴിവ്: മെക്കാനിക്കൽ-10, ഇലക്ട്രിക്കൽ-2, ഇലക്ട്രോണിക്‌സ്-1, സിവിൽ-1): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/സിവിൽ എൻജിനീയറിങ് ബിരുദം, 4 വർഷ പരിചയം. യോഗ്യത 60% മാർക്കോടെ നേടിയതാകണം.  പ്രായപരിധി: സീനിയർ പ്രോജക്ട് ഓഫിസർ-35, പ്രോജക്

നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം

നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡിനു കീഴിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  മാനേജർ തസ്തികയിലേക്കുള്ള 86 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകർ അപേക്ഷാ ഫോറം പൂരിപ്പിച്ച് 07.12.2021 (05:00 PM) വൈകുന്നേരം 5.00 മണിക്കകം അയയ്ക്കണം. വെബ്‌സൈറ്റ് https://mudira.nalcoindia.co.in/rec_portal/default.aspx

റഷ്യൻ സർട്ടിഫിക്കറ്റ്, ഇന്റഗ്രേറ്റഡ് ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കേരളസർവക ലാശാല റഷ്യൻ പഠനവകുപ്പ് 2022 ന് നട ത്തുന്ന റഷ്യൻ സർട്ടിഫിക്കറ്റ് ,ഇന്റഗ്രേറ്റഡ് ഡിപ്ലോമ (ഒരു വർഷം) കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:പ്ലസ്ടു/പ്രീഡിഗ്രി. അപേക്ഷകൾ റഷ്യൻ പഠനവകു പ്പിലും സർവക ലാശാല വെബ്‌സൈറ്റിലുംലഭ്യമാണ്. അപേക്ഷാഫീസ് 105 രൂപയും രജിസ്‌ട്രേഷൻ ഫീസ് 110 രൂപയുമാണ്. പൂരിപ്പിച്ചഅപേക്ഷകൾ ഡിസംബർ 20 വരെ പാളയം സെനറ്റ ് ഹൗസ് ക്യാമ്പസിലുളള റഷ്യൻ പഠനവകുപ്പ് ഓഫീസിൽ സ്വീകരിക്കു ന്നതാണ്.

കേരളസർവകലാശാല പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് (റെഗുലർ/ ബ്രിഡ്ജ്) 2020-21

കേരളസർവകലാശാല പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനുള്ള (റെഗുലർ/ബ്രിഡ്ജ് 2020-21) അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോറം സർവകലാശാല വെബ്സൈറ്റിൽ (www. research.keralauniversity.ac.in) നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. യോഗ്യരായ വിദ്യാർത്ഥികൾ അപേക്ഷാഫോറവും അനുബന്ധ രേഖകളും ‘ രജിസ്ട്രാർ, കേരളസർവകലാശാല പാളയം, തിരുവനന്തപുരം 695034’ എന്ന വിലാസത്തിൽ 2021 ഡിസംബർ 31ന് 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്.

ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം: തീയതി നീട്ടി

 സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം 2021-22 അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ അഞ്ചു വരെ നീട്ടി.   കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്. ഒരു വർഷത്തെ കോഴ്‌സിന് 10,000 രൂപയും രണ്ടു വർഷത്തെ കോഴ്‌സിന് 20,000 രൂപ യുമാണ് സ്‌കോളർഷിപ്പ് തുക.  ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ  വാർഷിക  വരുമാന മുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും.  10 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾ ക്കായി സംവരണം ചെയ്തിട്ടുണ്ട്.  വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. രണ്ടാം വർഷ വിദ്യാർത്ഥികൾക്കും പുതുതായി അപേക്ഷ സമർപ്പിക്കാം.  www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂട

നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

 പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ  കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.  അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീപെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി നവംബർ 30 നകം നിർദ്ദിഷ്ട ഫീസ് ഒടുക്കണം. ഓൺലൈനായും ഫീസ് ഒടുക്കാം.  അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം.  ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടുന്നതുമല്ല.  ഫീസ്  അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല.  രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം  നവംബർ 30 മുതൽ ഡിസംബർ 2 ന് അഞ്ചു വരെ.   കൂടുതൽ വിവരങ്ങൾക്ക് 04712560363,64 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

സ്‌കോളർഷിപ്പ് അപേക്ഷ തീയതി നീട്ടി

സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലുള്ളതുമായ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ രണ്ടുവരെ നീട്ടി. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഒരു വർഷം 6,000 രൂപയാണ് സ്‌കോളർഷിപ്പ്. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾക്കും അപേക്ഷിക്കാം.  ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ  വാർഷിക വരുമാനമുളള  നോൺ ക്രീമിലയർ വിഭാഗത്തെയും പരിഗണിക്കും.   രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും സ്‌കോളർഷിപ്പിനായി പരിഗണിക്കും.   ഒറ്റത്തവണ മാത്രമേ സ്‌

നോർക്ക റൂട്ട്സ് സ്‌കോളർഷിപ്പോടെ നഴ്സുമാർക്ക് ഒ.ഇ.ടി പരിശീലനം

ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യങ്ങളിൽ തൊഴിൽ തേടുന്നതിന് തയാറെടുക്കുന്ന നഴ്സുമാർക്ക് നോർക്ക റൂട്ട്സ് സ്‌കോളർഷിപ്പോടെ ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി) പരിശീലനത്തിന് അവസരം.  നൈസ് (നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ്) അക്കാദമിയുമായി ചേർന്ന് നടത്തുന്ന ഓൺലൈൻ കോഴ്സിലേക്ക് പ്രവേശനത്തിന് ഡിസംബർ 12 വരെ അപേക്ഷിക്കാം.  കോഴ്സ് ഫീസിന്റെ 75 ശതമാനം തുകയും സ്‌കോളർഷിപ്പ് ലഭിക്കും.  താത്പര്യമുള്ള ഉദ്യോഗാർഥികൾ skill.norka@gmail.com എന്ന ഇ-മെയിലിലേക്ക്  ബയോഡേറ്റ അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് 9895762632, 9567293831, 9946256047, 18004253939 (ടോൾ ഫ്രീ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Best Medical Colleges in India

 നീറ്റ് സ്കോർ 600 ന് മുകളിലെങ്കിൽ മെഡിക്കൽ കോഴ്സുകൾക്ക് AlQ ഓപ്ഷൻ കൊടുക്കുമ്പോൾ താഴെ പറയുന്ന മികച്ച കോളേജുകളെ പരിഗണിക്കുക ▪️എല്ലാ എയിംസും ▪️ജിപ്മെർ രണ്ട് കാമ്പസും ▪️മൗലാനാ ആസാദ് മെഡിക്കൽകോളേജ് (ന്യൂഡൽഹി) ,  ▪️വർധമാൻ മഹാവീർ മെഡിക്കൽ കോളേജ് ആൻഡ് സഫ്ദർജങ് ഹോസ്പിറ്റൽ (ന്യൂ ഡൽഹി) , ▪️ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിക്കൽ സയൻസസ് (ഡൽഹി) , ➖ ലേഡി ഹാർഡിംഗെ മെഡിക്കൽ കോളേജ് (ന്യൂഡൽഹി- പെൺകുട്ടികൾക്കുമാത്രം പ്രവേശനം) , ▪️ഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ (ന്യൂഡൽഹി) , ▪️ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ (ചണ്ഡീഗഢ്) , ▪️ മദ്രാസ് മെഡിക്കൽ കോളേജ് (ചെന്നൈ) , ▪️ ഗവൺമെന്റ് മെഡിക്കൽ കോളേജ് (കോഴിക്കോട്) , ▪️ സേത്ത് ജി.എസ്. മെഡിക്കൽ കോളേജ് (മുംബൈ) ,  ▪️ബി.ജെ. മെഡിക്കൽ കോളേജ് (അഹമ്മദാബാദ്) , ▪️ ഗവൺമെന്റ് മെഡിക്കൽ കോളേജ് (തിരുവനന്തപുരം) , ▪️ എസ്.എം.എസ്. മെഡിക്കൽ കോളേജ് (ജയ്പുർ) ,  ▪️ഡോ. ബാബാ സാഹിബ് അംബേദ്കർ മെഡിക്കൽ കോളേജ് (ഡൽഹി) ,  ▪️കെ.ജി. മെഡിക്കൽ കോളേജ് (ലഖ്നൗ), ▪️ എൻ.ഡി.എം.സി. മെഡിക്കൽ കോളേജ് ഡൽഹി)  ▪️സ്റ്റാൻലി മെഡിക്കൽ കോളേജ് (ചെന്നൈ),  ▪️ ഗവൺമെന്റ് കിൽപോക് മെഡിക്കൽകോളേജ് (ചെന്നൈ), ▪️ കോയമ്പത്തൂർ മെഡ

BDS

 *ബി.ഡി.എസിന് ഒരുങ്ങുമ്പോൾ* നീറ്റ് പരീക്ഷാഫലം പുറത്തുവന്നു.  ആശങ്കയോടെയുള്ള കാത്തിരിപ്പിനറുതിയായി. ഇനിയൊരു സുപ്രധാന തീരുമാനമെടുക്കേണ്ടതുണ്ട്. MBBS ലേക്കെത്തുന്നില്ലെങ്കിൽ BDS ആണ് പലരുടെയും ആശ്രയം.  അപ്പോൾ ബി.ഡി.എസ് എന്താണെന്നും അതിന്റെ സാധ്യതകൾ എന്തൊക്കെയാണെന്നും നാം അറിഞ്ഞിരിക്കണം. ▶️ബി.ഡി.എസ്  ബി.ഡി.എസ് പഠിക്കാന്‍ ഒരു ഡെന്റല്‍ കോളജ് തെരഞ്ഞെടുക്കണം. നാലരവര്‍ഷം കോഴ്സും ഒരു വര്‍ഷത്തെ ഇന്‍റേര്‍ണര്‍ഷിപ്പുമാണ് കേരളത്തിലെ രീതി. ഇന്ത്യയില്‍ വേറെ എവിടെയുമില്ലാത്ത സംവിധാനമാണിത്. ആറ് മാസം കൂടുതല്‍ പഠിക്കണം. ഇവിടെ എം.ബി.ബി.എസുകാർക്ക് കിട്ടുന്ന ജോലി ലഭിക്കാന്‍ വേണ്ടി, ഏതോ കാലത്ത് ഉണ്ടാക്കിയ പഴഞ്ചൻ നിയമമാണിത്. ഇങ്ങനെയൊക്കെ ആണെങ്കിലും നാട്ടില്‍ തന്നെ പഠിക്കാന്‍ കിട്ടുന്ന അവസരം ആരും വേണ്ടെന്ന് വെക്കില്ലല്ലോ. ബി.ഡി.എസിന് പഠിക്കുന്നത് 85% പെണ്‍ കുട്ടികളാണെന്ന് വരുമ്പോള്‍ വിശേഷിച്ചും. 🔺കോളജുകൾ തിരുവനന്തപുരത്ത് 1959 ലാണ് കേരളത്തിലെ ആദ്യത്തെ ഡെന്റല്‍ കോളജ് സ്ഥാപിതമാവുന്നത്. 2015 ല്‍ തൃശൂരില്‍ നിലവില്‍ വന്ന ഗവ. കോളജാണ് അവസാനത്തെത്ത്. ഡെന്റല്‍ കൗണ്‍സിലിന്റെ വെബ്സൈറ്റ് പ്രകാരം കേരളത്തിലുള്ളത് 26 ഡെന്റല്‍

സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ്

 സൗത്ത് ഈസ്റ്റേൺ റെയിൽവേയ്ക്ക് കീഴിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആക്ട് അപ്രന്റീസ് തസ്തികകളിലെ 1785 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 15 – 24 വയസ്സിന് ഇടയിലുള്ളവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. അപേക്ഷകർ അംഗീകൃത തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളിലെ ജോലിയുമായി ബന്ധപ്പെട്ട കോഴ്‌സുകളിൽ സർക്കാർ പാഠ്യപദ്ധതി / ഐടിഐയിൽ പത്താം ക്ലാസ് പാസായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപ്രന്റീസ് നിയമങ്ങൾ അനുസരിച്ച് ശമ്പളം / സ്‌കോളർഷിപ്പ് നൽകും. അപേക്ഷിക്കാനുള്ള അവസാന തീയതി 14.12.2021. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.rrcser.co.in/pdf/act_2122.pdf

പൊതുമേഖല ബാങ്കുകളിൽ 1828 സ്പെഷലിസ്റ്റ് ഓഫീസർ; നവംബർ 23 വരെ അപേക്ഷിക്കാം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ പങ്കെടുക്കുന്ന ബാങ്കുകളിലെ സ്‌പെഷ്യലിസ്റ്റ് ഓഫീസർമാരുടെ (എസ്ഒ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ibps.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 23 ആണ്. IBPS SO 2021-നായി ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം? ഒന്നാം ഘട്ടം👇 ഭാഗം 1 : രജിസ്‌ട്രേഷൻ ഉദ്യോഗാർത്ഥികൾ ആദ്യം മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ആവശ്യപ്പെട്ട വിശദാംശങ്ങൾ നൽകുക. രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലും മൊബൈൽ നമ്പറിലും ഒരു താൽക്കാലിക രജിസ്‌ട്രേഷൻ നമ്പറും പാസ്വേഡും അയയ്ക്കും . രണ്ടാം ഘട്ടം👇 ഭാഗം 2: ലോഗിൻ ചെയ്യുക രജിസ്‌ട്രേഷൻ നമ്പർ ലഭിക്കുമ്പോൾ. കൂടാതെ പാസ്വേഡും, അപേക്ഷാ നടപടിക്രമം പൂർത്തിയാക്കാൻ ലോഗിൻ ചെയ്യുക. വ്യക്തിഗത, അക്കാദമിക് വിശദാംശങ്ങൾ, ആശയവിനിമയ വിശദാംശങ്ങൾ എന്നിവ ശരിയായി പൂരിപ്പിക്കുക. പരീക്ഷാകേന്ദ്രം ശ്രദ്ധയോടെ തിരഞ്ഞെടുക്കുക. ഫോട്ടോ, ഒപ്പ്, ഇടത് കൈവിരലിന്റെ മുദ്ര, കൈയെഴുത്ത് പ്രഖ്യാപനം എന്നിവ അപ്ലോഡ് ചെയ്യുക. പ്രമാണങ്ങൾ അപ്ലോഡ് ചെയ്യുന്

പോളിടെക്നിക് സ്പോട് അഡ്മിഷൻ ആരംഭിച്ചു

പോളിടെക്നിക് പ്രവേശനത്തിന് നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി നവംബർ 16 മുതൽ 20 വരെയുള്ള തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപനമാറ്റമോ ബ്രാഞ്ച്മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ) പങ്കെടുക്കാവുന്നതാണ്. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളീടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാം. ഒഴിവുകൾ പരിശോധിച്ചതിനുശേഷം ഓരോ സ്ഥാപനത്തിലേയും റാങ്ക് അടിസ്ഥാനത്തിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്ന സമയക്രമം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. സമയക്രമം കൃത്യമായി പാലിച്ച് അപേക്ഷകർ ബന്ധപ്പെട്ട കോളേജുകളിൽ ഹാജരാവുക.

NEET counselling 2021: .Documents needed

⏺️According to the official one-line notice on MCC's website, mcc.nic.in, NEET-UG counselling will begin soon. Therefore, it is expected that information on the NEET 2021 counselling dates and the registration process is expected to begin this week.  Meanwhile, candidates are advised to keep all the necessary documents. ▶️The documents for NEET counselling 2021 are as follows: ▪️NEET Admit Card ▪️NEET Scorecard or Rank Letter ▪️Class 10 certificate and mark sheet (for date of birth) ▪️Class 12 certificate and mark sheet ▪️ID proof (Aadhar/PAN Card/Driving License/Passport) ▪️Eight passport size photographs ▪️Provisional Allotment Letter ▪️Caste Certificate/OBC NCL Certificate (if applicable) ▪️PwD Certificate (if applicable) ⏺️NRI/ OCI candidates appearing for Deemed Universities must submit the following documents ▪️Passport copy of sponsored, embassy certificate ▪️Sponsorship affidavit (stating that sponsor is ready to bear the expenses for the whole duration of study) ▪️Relation

കേരള ഹയർ സെക്കൻഡറി ഓപ്പൺ റഗുലർ, പ്രൈവറ്റ്, സ്പെഷ്യൽ കാറ്റഗറി ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 *പ്ലസ് ടു കോഴ്സിന് പ്രവേശനം കിട്ടാത്തവർക്ക് സ്കോൾ കേരള +2 കോഴ്സിന് ചേരാം     വെബ്സൈറ്റ്: www.scolekerala.org*  *ഓപ്പൺ റഗുലർ വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളുണ്ട്. വിദ്യാർഥികൾക്ക് സ്വയം പഠന സഹായികളും ഹയർ സെക്കൻഡറി സ്കൂളുകളിൽ ലാബ് സൗകര്യവും അവധി ദിവസങ്ങളിൽ കോണ്ടാക്ട് ക്ലാസുകളും ലഭിക്കും.* *പ്രൈവറ്റ് രജിസ്‌ട്രേഷൻ വിഭാഗത്തിൽ കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളിൽ പ്രാക്ടിക്കൽ ഇല്ലാത്ത തിരഞ്ഞെടുത്ത വിഷയ കോമ്പിനേഷനുകളിൽ അപേക്ഷിക്കാം.* *സ്പെഷൽ കാറ്റഗറി വിഭാഗത്തിൽ, ഹയർ സെക്കൻഡറി കോഴ്സ് ഒരിക്കൽ വിജയിച്ച വിദ്യാർഥിക്ക് മുൻ റജിസ്ട്രേഷൻ റദ്ദു ചെയ്യാതെ പുതിയ വിഷയ കോമ്പിനേഷന് പാർട്ട് അപേക്ഷ സമർപ്പിക്കാം.* *പിഴ കൂടാതെ ഡിസംബർ 15 വരെയും 60 രൂപ പിഴയോടെ 22 വരെയും ഫീസടച്ച്  റജിസ്ട്രേഷൻ ചെയ്യാം.* *ഹയർ സെക്കൻ്ററിക്ക് തുല്യമാണ് ഈ കോഴ്സ്, നീറ്റ് JEE, ക്ലാറ്റ് പരീക്ഷകൾ എഴുതുന്നതിന് തടസമില്ലാത്ത കോഴ്സാണിത്*

Plywood Technology

 *പ്ലൈവുഡ് ടെക്നോളജി പഠിക്കാം ഇപിർടി (IPIRTI) യിൽ* പരമ്പരാഗത കോഴ്സുകളോ അതിനനുസൃതമായ കരിയറോ തിരഞ്ഞെടുക്കാതെ വ്യത്യസ്ത വഴികള്‍ അന്വേഷിക്കുന്നവർക്ക് മുന്‍പില്‍ അധികമാരും പോയിട്ടില്ലാത്ത ചില വഴികളുണ്ട്. പ്ലൈവുഡിന്‍റെ മേഖല അത്തരത്തിലൊന്നാണ്.  പ്ലൈവുഡ് മേഖലക്കാവശ്യമായ പ്രൊഡക്ഷന്‍ മാനേജർ, ക്വാളിറ്റി മാനേജർ, മാർക്കറ്റിങ്ങ് മാനേജർ, ടീം ലീഡർ, കെമിസ്റ്റ് തുടങ്ങിയവരെ വാർത്തെടുക്കുവാനൊരു കോഴ്സുണ്ട്.  കേന്ദ്ര സർക്കാരിന്‍റെ വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കീഴിലുള്ള സ്ഥാപനമായ *ഇന്ത്യന്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് റിസേർച്ച് ആന്‍ഡ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് (IPIRTI)* നല്‍കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ വുഡ് ആന്‍ഡ് പാനല്‍ പ്രോഡക്ട്സ് ടെക്നോളജിയാണ് ഇത്.  ബാംഗ്ലൂരാണ് ഹെഡ് ഓഫീസ്. കൊല്‍ക്കത്തയില്‍ ഫീല്‍ഡ് സ്റ്റേഷനും മൊഹാലിയില്‍ സെന്‍ററുമുണ്ട്.  ▪️യോഗ്യത അംഗീകൃത സ്ഥാപനത്തില്‍ നിന്ന്  Chemistry/Physics/Mathematics/Agriculture/Forestry എന്നിവയില്‍ ഏതിലെങ്കിലും B.Sc യോ ഏതെങ്കിലും എഞ്ചിനിയറിങ്ങ് ഡിഗ്രിയോ ഉള്ളവർക്ക് അപേക്ഷിക്കാം.  യോഗ്യതാ പരീക്ഷയുടെ ഉയർന്ന മാർക്ക് പരിഗണിച്ച് ദേശീയ തലത്തിലാണ് സെലക്ഷന്

2021-2023 അദ്ധ്യയന വര്‍ഷത്തെ ഡിപ്ളോമ ഇന്‍ എലമെന്‍ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്)കോഴ്സിലേയ്ക്കുള്ള അപേക്ഷകള്‍ 09/11/2021 മുതൽ

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ      അധ്യാപക പരിശീലന കേന്ദ്രങ്ങളിലേയ്ക്ക് 2021-2023 അദ്ധ്യയന വര്‍ഷത്തെ ഡിപ്ളോമ ഇന്‍ എലമെന്‍ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്) കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന് മെരിറ്റ്/മാനേജ്മെന്‍റ്/ഡിപ്പാര്‍ട്ട്മെന്‍റ് ക്വാട്ടകളിലേയ്ക്ക്  അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം 09/11/2021 ന് പ്രസിദ്ധീകരിക്കും.  വിജ്ഞാപനത്തിന് ശേഷം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന അപേക്ഷാ ഫാറത്തിന്‍റെ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.  പൂരിപ്പിച്ച അപേക്ഷകള്‍ തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ 23/11/2021 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി      ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.    വിജ്ഞാപനത്തിന്‍റേയും അപേക്ഷാ ഫാറത്തിന്‍റേയും പൂര്‍ണ്ണവിവരങ്ങള്‍      www.education.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകുന്നതാണ്.

ഹയർ സെക്കണ്ടറി പ്ലസ് വൺ ഏകജാലക പ്രവേശനം സ്കൂൾ ട്രാൻസ്ഫർ, കോമ്പിനേഷൻ ട്രാൻസ്ഫർ

*വേക്കൻസി(Marginal Increase കൂടി ഉൾപ്പെടുത്തി) നവംബർ 5ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും  *അപേക്ഷകൾ നവംബർ 5,6 തീയതി മുതൽ സ്വീകരിക്കും സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ ക്യാൻഡിഡേറ്റ് ലോഗിനിലെ  *Apply for School/Combination Transfer* എന്ന ലിങ്കിലൂടെ നവംബർ 5ന് രാവിലെ 10 മണി മുതൽ നവംബർ 6ന് വൈകിട്ട് 4 മണി വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ് ഇതുവരെ വരെ ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് മാത്രം ട്രാൻസ്ഫറിനു അപേക്ഷിക്കാവുന്നതാണ് പ്രവേശനം നേടിയ ജില്ലയ്ക്ക് അകത്തു സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെ ഉള്ള സ്കൂൾ മാറ്റത്തിനോ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കലേക്കോ ട്രാൻസ്ഫറിന് അപേക്ഷിക്കാം ഒന്നാം ഓപ്ഷനിൽ പ്രവേശനം നേടിയവർ ,വിഭിന്ന ശേഷി വിഭാഗത്തിലുള്ള അപേക്ഷകർ(IED Admission with New seat created)  എന്നിവർക്ക് ട്രാൻസ്ഫർ അപേക്ഷിക്കാൻ സാധിക്കുകയില്ല സ്കൂൾ മാറ്റം ലഭിച്ചാൽ വിദ്യാർഥികൾ നിർബന്ധമായും പുതിയ സ്കൂളിലേക്ക് മാറണം സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള വേക്കൻസി പ്രസിദ്ധീകരിക്കുമ്പോൾ സ്കൂളുകളിൽ ഒഴിവുകൾ ഇല്ലെങ്കിലും ആ സ്കൂളുകളിലെവരാൻ സാധ്യതയുള്ള ഒഴിവുകളിലേ

അസാപിൽ ടെക്നീക്കൽ സ്കിൽ ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് , ഐ. ഇ.എൽ.ടി.എസ്/ ഒ.ടി.എസ് ട്രെയ്നർ ആകാൻ അവസരം

സിവിൽ എഞ്ചിനീറിങ്ങിൽ ബി.ടെക്/ എംടെക്, മൂന്ന് വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അസാപ് കേരളയിൽ ടെക്നിക്കൽ സ്കിൽ ഡെവലൊപ്മെൻറ് എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷിക്കാം.  ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഐ.ഇ.എൽ.ടി.എസ് പരിശീലനത്തിൽ രണ്ട് വർഷത്തെ പരിചയമുള്ളവർ, ഒഇടിയുടെ പ്രിപ്പറേഷൻ പ്രൊവൈഡർ പ്രോഗ്രാം (പിപിപി) പൂർത്തിയാക്കിയ ഇംഗ്ലീഷിൽ പ്രാവീണ്യമുള്ള റിട്ടയേർഡ് നഴ്സസ് എന്നിവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9495999671 എന്ന നമ്പറിൽ ബന്ധപ്പെടണം.  രജിസ്റ്റർ ചെയുവാൻ https://asapkerala.gov.in/ സന്ദർശിക്കുക.