Plywood Technology

 *പ്ലൈവുഡ് ടെക്നോളജി പഠിക്കാം ഇപിർടി (IPIRTI) യിൽ*


പരമ്പരാഗത കോഴ്സുകളോ അതിനനുസൃതമായ കരിയറോ തിരഞ്ഞെടുക്കാതെ വ്യത്യസ്ത വഴികള്‍ അന്വേഷിക്കുന്നവർക്ക് മുന്‍പില്‍ അധികമാരും പോയിട്ടില്ലാത്ത ചില വഴികളുണ്ട്. പ്ലൈവുഡിന്‍റെ മേഖല അത്തരത്തിലൊന്നാണ്. 

പ്ലൈവുഡ് മേഖലക്കാവശ്യമായ പ്രൊഡക്ഷന്‍ മാനേജർ, ക്വാളിറ്റി മാനേജർ, മാർക്കറ്റിങ്ങ് മാനേജർ, ടീം ലീഡർ, കെമിസ്റ്റ് തുടങ്ങിയവരെ വാർത്തെടുക്കുവാനൊരു കോഴ്സുണ്ട്. 


കേന്ദ്ര സർക്കാരിന്‍റെ വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കീഴിലുള്ള സ്ഥാപനമായ *ഇന്ത്യന്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് റിസേർച്ച് ആന്‍ഡ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് (IPIRTI)* നല്‍കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ വുഡ് ആന്‍ഡ് പാനല്‍ പ്രോഡക്ട്സ് ടെക്നോളജിയാണ് ഇത്.  ബാംഗ്ലൂരാണ് ഹെഡ് ഓഫീസ്. കൊല്‍ക്കത്തയില്‍ ഫീല്‍ഡ് സ്റ്റേഷനും മൊഹാലിയില്‍ സെന്‍ററുമുണ്ട്. 


▪️യോഗ്യത


അംഗീകൃത സ്ഥാപനത്തില്‍ നിന്ന്  Chemistry/Physics/Mathematics/Agriculture/Forestry എന്നിവയില്‍ ഏതിലെങ്കിലും B.Sc യോ ഏതെങ്കിലും എഞ്ചിനിയറിങ്ങ് ഡിഗ്രിയോ ഉള്ളവർക്ക് അപേക്ഷിക്കാം. 


യോഗ്യതാ പരീക്ഷയുടെ ഉയർന്ന മാർക്ക് പരിഗണിച്ച് ദേശീയ തലത്തിലാണ് സെലക്ഷന്‍. വ്യവസായ സ്ഥാപനങ്ങള്‍ സ്പോണ്‍സർ ചെയ്യുന്നവർക്ക് മുന്‍ഗണനയുണ്ടാകും. 28 വയസ്സാണ് ഉയർന്ന പ്രായ പരിധി. സംവരണ വിഭാഗക്കാർക്ക് അംഗീകൃത ഇളവുണ്ടാകും. 2 സെമസ്റ്ററുകളായി ഒരു വർഷത്തെ കോഴ്സാണിത്. 


⏺️എന്താണ് പഠിക്കുവാനുള്ളത്


1. ഫോറസ്ട്രി ആന്‍ഡ് വുഡ് സയന്‍സ്


2. സോ മില്ലിങ്ങ് ആന്‍ഡ് സോ ഡോക്ടറിങ്ങ് ടെക്നോളജി


3. പ്ലൈവുഡ് മാനുഫാക്ച്വറിങ്ങ് ടെക്നോളജി (വെനീർ പ്രൊഡക്ഷന്‍)


4. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ്, ഫിനാന്‍ഷ്യല്‍ ആന്‍ഡ് അക്കൌണ്ടിങ്ങ് മാനേജ്മെന്‍റ്


5. പ്ലൈവുഡ് മാനുഫാക്ച്വറിങ്ങ് ടെക്നോളജി (റെസിന്‍ ആന്‍ഡ് പ്ലൈവുഡ്)


6. പാനല്‍ പ്രോഡക്സ് ഫ്രം വുഡ് ആന്‍ഡ് അദർ ലിഗ്നോ സെല്ലുലോസ്


7. ടെസ്റ്റിങ്ങ് സ്റ്റാന്‍ഡേർഡ്സ് ആന്‍ഡ് കോഡ് സ്


8. പാനല്‍ പ്രോഡക്സ് ആന്‍ഡ് ആപ്ലിക്കേഷന്‍


9. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഡക്ഷന്‍ മാനേജ്മെന്‍റ്, ക്വാളിറ്റി കണ്‍ട്രോള്‍ ആന്‍ഡ് മാർക്കറ്റിങ്ങ് മാനേജ്മെന്‍റ്


എന്നിങ്ങനെ 9 വിഷയങ്ങളാണ് 2 സെമസ്റ്ററുകളിലായി പഠിക്കുവാനുള്ളത്. സെമിനാറു പ്രോജക്ട് വർക്കുമെല്ലാം കോഴ്സിന്‍റെ ഭാഗമാണ്. 


വിജയകരമായി പഠനം പൂർത്തീകരിക്കുന്നവർക്ക് ക്യാമ്പസ് പ്ലേസെമെന്‍റുമുണ്ട്.  ഇത് കൂടാതെ ഹ്രസ്വകാല പ്രോഗ്രാമുകളും ഇവിടെയുണ്ട്. വിശദ വിവരങ്ങള്‍ക്ക് http://www.ipirti.gov.in സന്ദർശിക്കുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students