കൊച്ചിൻ ഷിപ്യാഡിൽ 70 പ്രോജക്ട് ഓഫിസർ

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ സീനിയർ പ്രോജക്ട് ഓഫിസർ, പ്രോജക്ട് ഓഫിസറുടെ 70 ഒഴിവിൽ 3 വർഷ കരാർ നിയമനം. 

ഓൺലൈൻ അപേക്ഷ ഡിസംബർ 3 വരെ.

വിഭാഗങ്ങളും യോഗ്യതയും:

പ്രോജക്ട് ഓഫിസർ (56 ഒഴിവ്: മെക്കാനിക്കൽ-29, ഇലക്ട്രിക്കൽ-10, ഇലക്ട്രോണിക്‌സ്-4, ഇൻസ്ട്രുമെന്റേഷൻ-1, സിവിൽ-9): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ എൻജിനീയറിങ് ബിരുദം, 2 വർഷ പരിചയം; ഡിസൈൻ-ഐടി (2): എൻജിനീയറിങ് ബിരുദം, 2 വർഷ പരിചയം; ഐടി (1): കംപ്യൂട്ടർ സയൻസ്/ഐടിയിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐടിയിൽ പിജി. 2 വർഷ പരിചയം.


ജൈവ വൈവിധ്യ ബോർഡിൽ ജില്ലാ കോർഡിനേറ്റർ 

സീനിയർ പ്രോജക്ട് ഓഫിസർ: (14 ഒഴിവ്: മെക്കാനിക്കൽ-10, ഇലക്ട്രിക്കൽ-2, ഇലക്ട്രോണിക്‌സ്-1, സിവിൽ-1): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/സിവിൽ എൻജിനീയറിങ് ബിരുദം, 4 വർഷ പരിചയം.

യോഗ്യത 60% മാർക്കോടെ നേടിയതാകണം. 

പ്രായപരിധി: സീനിയർ പ്രോജക്ട് ഓഫിസർ-35, പ്രോജക്ട് ഓഫിസർ-30. അർഹർക്ക് ഇളവ്. 

ശമ്പളം (1, 2, 3-ാം വർഷം ക്രമത്തിൽ): സീനിയർ പ്രോജക്ട് ഓഫിസർ-47,000, 48,000, 50,000. പ്രോജക്ട് ഓഫിസർ-37,000, 38,000, 40,000


ഫീസ്: 400 രൂപ. ഓൺലൈനായി അടയ്ക്കാം. 

പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല.

കൂടുതൽ വിവരങ്ങൾക്ക് www.cochinshipyard.in സന്ദർശിക്കുക

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students