കേരള ഹയർ സെക്കൻഡറി ഓപ്പൺ റഗുലർ, പ്രൈവറ്റ്, സ്പെഷ്യൽ കാറ്റഗറി ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 *പ്ലസ് ടു കോഴ്സിന് പ്രവേശനം കിട്ടാത്തവർക്ക് സ്കോൾ കേരള +2 കോഴ്സിന് ചേരാം

    വെബ്സൈറ്റ്: www.scolekerala.org* 

*ഓപ്പൺ റഗുലർ വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളുണ്ട്. വിദ്യാർഥികൾക്ക് സ്വയം പഠന സഹായികളും ഹയർ സെക്കൻഡറി സ്കൂളുകളിൽ ലാബ് സൗകര്യവും അവധി ദിവസങ്ങളിൽ കോണ്ടാക്ട് ക്ലാസുകളും ലഭിക്കും.*


*പ്രൈവറ്റ് രജിസ്‌ട്രേഷൻ വിഭാഗത്തിൽ കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളിൽ പ്രാക്ടിക്കൽ ഇല്ലാത്ത തിരഞ്ഞെടുത്ത വിഷയ കോമ്പിനേഷനുകളിൽ അപേക്ഷിക്കാം.*


*സ്പെഷൽ കാറ്റഗറി വിഭാഗത്തിൽ, ഹയർ സെക്കൻഡറി കോഴ്സ് ഒരിക്കൽ വിജയിച്ച വിദ്യാർഥിക്ക് മുൻ റജിസ്ട്രേഷൻ റദ്ദു ചെയ്യാതെ പുതിയ വിഷയ കോമ്പിനേഷന് പാർട്ട് അപേക്ഷ സമർപ്പിക്കാം.*


*പിഴ കൂടാതെ ഡിസംബർ 15 വരെയും 60 രൂപ പിഴയോടെ 22 വരെയും ഫീസടച്ച്  റജിസ്ട്രേഷൻ ചെയ്യാം.*


*ഹയർ സെക്കൻ്ററിക്ക് തുല്യമാണ് ഈ കോഴ്സ്, നീറ്റ് JEE, ക്ലാറ്റ് പരീക്ഷകൾ എഴുതുന്നതിന് തടസമില്ലാത്ത കോഴ്സാണിത്*



Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students