നാഷണൽ എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് [NEST - 2023]
+2 സയൻസ് വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടേയും ശ്രദ്ധയിലേക്ക്.. ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മത്സ് തുടങ്ങി അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ആഴത്തിലുള്ള പഠനവും ഗവേഷണവും ആഗ്രഹിക്കുന്ന മിടുക്കന്മാർക്കും മിടുക്കികൾക്കും തെരെഞ്ഞെടുക്കാവുന്ന ഒരു നല്ല ഓപ്ഷനാണ് ഇന്റഗ്രേറ്റഡ് MSc കോഴ്സുകൾ. +2 സയൻസിന് ശേഷം നേരിട്ട് 5 വർഷം കൊണ്ട് MSc ഡിഗ്രി നേടാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് MSc കോഴ്സുകൾക്ക് പഠിക്കാനവസരം നൽകുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളാണ് ഭുവനേശ്വറിലെ National Institute of Science& Research (NISER), അതുപോലെ യൂണിവേഴ്സിറ്റി ഓഫ് മുംബൈ, ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റമിക് എനർജി , സെന്റർ ഓഫ് എക്സലൻസ് ഇൻ ബെക്സിക്ക് സയൻസെസ്, [UM DAE CEBS] എന്നിവ. കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണിത് രണ്ടും NISER ൽ 200, UM DAE CEBS ൽ 57 എന്നിങ്ങനെയാണ് സീറ്റുകളുള്ളത്. സംവരവിഭാഗക്കാർക്ക് നിയമാനുസൃതമായ സംവരണം ലഭിക്കും. NISER റിലും, UM DAE CEBS യിലും പ്രവേശ...