സിവിൽ സർവീസസ് (പ്രിലിമിനറി 2023) പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

സിവിൽ സർവീസസ് (പ്രിലിമിനറി 2023) പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

Union Public Service Commission (UPSC) Indian Administrative Service and Indian Forest Service ലെ വിവിധ  തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 


IAS & IPS സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് സുവര്‍ണ്ണാവസരം. 


ഫെബ്രുവരി 21വരെ അപേക്ഷ സ്വീകരിക്കും..

UGC അംഗീകരിക്കുന്ന ഏതെങ്കിലും ഒരു ഡിഗ്രി യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാര്‍ക്ക് Indian Administrative Service and Indian Forest Service ലെ 1105 ഒഴിവുകളിലേക്ക് ഇപ്പോൾ ഓണ്‍ലൈനായി  അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

കേന്ദ്ര സര്‍ക്കാര്‍ സർവ്വീസിലെ ഏറ്റവും ഉന്നതമായ ഒരു സർവ്വീസ് മേഖല തന്നെയാണിത്.

ലക്ഷ്യബോധവും അർപ്പണ മനോഭാവവും കഠിന പ്രയത്നവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇതൊരവസരമാണ്.


പരീക്ഷയുടെ ആദ്യഘട്ടമാണ് പ്രിലിമിനറി.

ഇതിൽ മികവു പുലർത്തുന്നവർക്ക് മെയിൻ പരീക്ഷയെഴുതാൻ അവസരം ലഭിക്കും.


2023  ഓഗസ്റ്റ് ഒന്നിന് 21–32 വയസ്സ് എന്ന നിബന്ധനയുണ്ട്. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 37, 35 വയസ്സ് എന്ന ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് 42 വയസ്സ്. വിമുക്‌തഭടർക്കും നിയമാനുസൃത ഇളവുലഭിക്കും.


അവസാന വർഷ ബിരുദ വിദ്യാർഥികളുടെ അപേക്ഷയും പരിഗണിക്കും.

മെഡിക്കൽ ബിരുദക്കാർ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്റർവ്യൂവിന് ഹാജരാക്കിയാൽ മതി.

സാങ്കേതിക ബിരുദത്തിനു തുല്യമായ പ്രഫഷണൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാം.


കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷയ്ക്കു കേന്ദ്രങ്ങളുണ്ട്. എന്നാൽ മെയിൻ പരീക്ഷയ്ക്കു കേരളത്തിൽ തിരുവനന്തപുരം മാത്രമാണ് പരീക്ഷാകേന്ദ്രം.


വിശദാംശങ്ങൾക്ക്:

https://upsconline.nic.in

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students