IGNTU llTTM Admission Test (IIAT) - 2023

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ടൂറിസം [llTM]

ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി [IGNTU] മധ്യപ്രദേശ്,
എന്നീ സ്ഥാപനങ്ങളിൽ
BBA ടൂറിസം & ട്രാവൽ (2023 - 26 ) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയാണ്
IGNTU llTTM Admission Test (IIAT)

ആഗോളാടിസ്ഥാനത്തിൽ വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു സവിശേഷ തൊഴില്‍ മേഖല തന്നെയാണ് ടൂറിസം & ട്രാവൽ മേഖല.
പഠനത്തിനും ജോലിക്കുമായി ഇന്ന് വിദ്യാർത്ഥികൾക്കും, യുവതി യുവാക്കൾക്കുമിടയിൽ യാത്രകളേറി വരികയാണ്.
അത് കൊണ്ട് തന്നെ ട്രാവൽ ടൂറിസം രംഗത്ത് വലിയ വളർച്ച തന്നെയാണ് ആഗോളാടിസ്ഥാനത്തിൽ വന്ന് കൊണ്ടിരിക്കുന്നത്. ട്രാവൽ ടൂറിസം മേഖലയിലെ പ്രഫഷനലുകൾക്ക് മികച്ച കരിയർ സാധ്യതകൾ ഇന്ന്  ഏറിവരികയാണ്.
പൊതു - സ്വകാര്യമേഖലകളിൽ ടൂറിസം രംഗത്ത് ഇനിയും വലിയ കുതിപ്പും വളർച്ചയുമുണ്ടാവും എന്നാണ് കരുതപ്പെടുന്നത്.

ഗവണ്മെന്റ് ടൂറിസം ഡിപ്പാർട്മെന്റുകൾ, സ്വകാര്യ ടൂർ കമ്പനികൾ, ഏജൻസികൾ, ഇവിടെയെല്ലാം പ്രവർത്തിക്കാൻ ടൂറിസം രംഗത്തെ മികച്ച പ്രൊഫഷണലുകളുടെ ഡിമാന്റ് വരും നാളുകളിൽ ഏറെ പ്രധാനപെട്ടതായിരിക്കും.
മികച്ച ആശയവിനിമയ ശേഷി, ലീഡർഷിപ്പ് സ്കിൽ, ടീം വർക്ക്, പ്രസന്റേഷൻ സ്കിൽ എന്നീ മേഖലകളിൽ നല്ല മികവുള്ളവർക്ക്  ഈ  മേഖലയിൽ തിളങ്ങാൻ സാധിക്കും.

ടൂർ ഏജൻറ്
ടൂറിസം മാനേജർ
ടൂർ കോർഡിനേറ്റർ
ട്രാവൽ കൗൺസിലർ
ടിക്കറ്റിങ് സ്റ്റാഫ്
ടൂർ പ്ലാനർ
ട്രാൻസ്‌പോർട് ഓഫീസർ
ടൂർ ഗൈഡ്
ഇങ്ങനെ ടൂറിസം മേഖലയിലെ പ്രധാന തൊഴിലുകൾ നിരവധിയാണ്.

ട്രാവൽ & ടൂറിസം മേഖലയിൽ വിവിധ ഡിപ്ലോമ, ഡിഗ്രി, പിജി, എം.ബി.എ കോഴ്സുകൾ ഇന്ന് നമ്മുടെ രാജ്യത്ത് ലഭ്യമാണ്.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ടൂറിസം & ട്രാവൽ മാനേജ്‌മെന്റ് ഈ മേഖലയിലെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്.
ട്രാവൽ ആൻഡ് ടൂറിസത്തിൽ BBA, MBA കോഴ്സുകൾ ഇവിടെ ലഭ്യമാണ്.
ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി, (മധ്യപ്രദേശ്) BBA ടൂറിസം & ട്രാവൽ കോഴ്സ് ലഭ്യമാണ്.

llTTM ൽ ഒരു വിദ്യാർത്ഥിക്ക് ഈ കോഴ്സിന് 2,79, 350 രൂപ ഫീസ് വരും..
3 വർഷങ്ങളിലായി Fees  3 ഘടുക്കളായി അടക്കാൻ സാധിക്കും.

IGNTU llTTM Admission Test (IIAT) എന്ന എൻട്രൻസ് പരീക്ഷ വഴി short list ചെയ്യപ്പെടുന്നവരിൽ നിന്നും Group Discussion, Personal Interview എന്നിവ വഴി മികവിന്റെ അടിസ്ഥാനത്തിൽ വിവിധ സെന്ററുകളിൽ പ്രവേശനം ലഭിക്കും..
IlAT - 2023 Score :   70 %
Group Discussion :  15 %
Personal Interview : 15 %

2023 June 05 നാവും Test നടക്കുക..
+2 വിജയം [50 % മാർക്ക് ] ആണ് യോഗ്യതയായി പറയുന്നത്.
SC/ST 45 % മതിയാവുന്നതാണ്.

വിശദവിവരങ്ങൾ :
www.iittm.ac.in
എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students