ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ISI)

സർവ്വകലാശാലക്കു സമാനമായ ഉന്നത പദവിയുള്ള ശ്രേഷ്ട സ്ഥാപനങ്ങളിലൊന്നാണ് കൊൽക്കത്ത ആസ്ഥാനമായ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ISI). 

ഇവിടെ സ്റ്റാറ്റിസ്റ്റിക്ക്സിൽ മാത്രമല്ല മറ്റു ചില പ്രധാന വിഷയങ്ങളിലും പഠനത്തിനും ഗവേഷണത്തിനും അവസരങ്ങളുണ്ട്.
നീണ്ട 91 വഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള lSl ക്ക് ഇപ്പോൾ ബെംഗളൂരു, ചെന്നൈ, ഡൽഹി, തേസ്പൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലും പഠന ഗവേഷണ കേന്ദ്രങ്ങളുണ്ട്. 
മറ്റു സ്ഥാപനങ്ങളെ  അപേക്ഷിച്ച് പഠിതാക്കൾക്ക് മികച്ച പ്ലൈസ്മെന്റ് അവസരങ്ങൾ ലഭിക്കുന്നുണ്ട് എന്നത് lSl യെ ശ്രദ്ധേയമാക്കുന്നുണ്ട്.

പ്രധാന UG കോഴ്സുകൾ :
B. STAT (Hons) 3 Yrs.
B. MATH (Hons) 3 Yrs.

പ്രത്യേക എൻട്രൻസ് പരീക്ഷ വഴിയാണ് ISI കോഴ്സുകളിൽ പ്രവേശനം നൽകപ്പെടുന്നത്.

ഡിഗ്രി കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 5000 രൂപ പ്രതിമാസ സ്‌റ്റെപന്റും, വാർഷിക ഗ്രാന്റും ലഭിക്കുന്നു എന്നതും lSl യുടെ സവിശേഷതയാണ്.

2023 മാർച്ച് 10 മുതൽ ഓൺലൈനായി പ്രവേശനത്തിനായി അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.
ഏപ്രിൽ 5 വരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരവും ലഭിക്കും,

Website :
www.isical.ac.in

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students