അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി (AMU) 2023 - 24 വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പ്രക്രിയ ആരംഭിച്ചു

 രാജ്യത്തെ കേന്ദ്ര സർവ്വകലാശാലകളിൽ ഏറ്റവും പഴക്കമുള്ളതും ഏറെ പ്രശസ്തവുമായ സർവ്വകലാശാലകളിലൊന്നാണ് അലിഗഡ് സർവ്വകലാശാല.


BA, B.Com, B.Sc, B.Tech, BA.LLB, B.Ed,
ഇങ്ങനെ പതിമൂന്നോളം ഫാക്കൽറ്റികളിലായി 300 ലധികം കോഴ്സുകൾ വിവിധ വിഭാഗങ്ങളിലായി അലിഗഡ് യൂണിവേഴ്സിറ്റിക്ക് കീഴിൽ ഇപ്പോൾ ലഭ്യമാണ്.


ഇപ്പോൾ അലിഗഡ് യൂണിവേഴ്‌സിറ്റിയിൽ ഏതാനും ചില ഡിഗ്രി പ്രോഗ്രാമുകൾക്ക് പ്രവേശനം നൽകപ്പെടുന്നത് CUET സ്ക്കോർ പരിഗണിച്ചാണ്.
CUET രജിസ്ട്രേഷൻ NTA ഈയിടെ ആരംഭിച്ചിട്ടുണ്ട്.
മാർച്ച് 12-ാം തിയ്യതി വരെ അഡ്മിഷൻ പ്രക്രിയയിൽ രജിസ്റ്റർ ചെയ്യാൻ സമയം അനുവദിച്ചിട്ടുണ്ട്.

അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റിയുടെ കീഴിൽ മുഴുവൻ UG കോഴ്സുകൾക്കും CUET വഴിയല്ല പ്രവേശനം നൽകപ്പെടുന്നത്.
ഏതാനും ചില UG കോഴ്സുകൾക്ക് അലിഗഢ് യൂണിവേഴ്സിറ്റി തന്നെ നടത്തുന്ന പ്രത്യേക പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം നൽകപ്പെടുന്നത്.

CUET സ്ക്കോർ പരിഗണിച്ച് പ്രവേശനം നൽകപ്പെടുന്ന കോഴ്സുകളുടെ വിശദാംശങ്ങൾ ഇപ്പോൾ യൂണിവേഴ്സിറ്റിയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ ലഭ്യമാണ്.

യൂണിവേഴ്സിറ്റിക്ക് കീഴിൽ ലഭ്യമായ മുഴുവൻ കോഴ്സുകളും അവയിലേക്ക് പ്രവേശനം നേടുന്നതിനാവശ്യമായ വിശദാംശങ്ങളും അടങ്ങിയ വിശദമായ പ്രോസ്പെക്ടസ് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്.

Admission Guide - 2023 ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കിയ ശേഷം വേണം
കോഴ്സുകളും മറ്റും തിരഞ്ഞെടുക്കാനും എൻട്രൻസിന് രജിസ്റ്റർ ചെയ്യാനും,
അലിഗഢ് യൂണിവേഴ്സിറ്റിയെ സംബന്ധിച്ച വിശദാംശങ്ങൾക്കും യൂണിവേഴ്സിറ്റി നൽകുന്ന വിവിധ കോഴ്സുകൾ, അഡ്മിഷൻ സംബന്ധിച്ച മുഴുവൻ വിവരങ്ങൾക്കും
https://www.amucontrollerexams.com/
എന്ന യൂണിവേഴ്സിറ്റിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students