Posts

Showing posts from June, 2021

Premier Institutes @ Kerala: കേരളത്തിലെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ

കേരളത്തിലുള്ള  ദേശീയ പ്രാധാന്യമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ   ലോകോത്തര നിലവാരത്തിലുള്ള പഠന/ ഗവേഷണ സൗകര്യങ്ങൾ, മികച്ച അധ്യാപകർ, വിദേശ സർവകലാശാലകളുമായുള്ള പങ്കാളിത്തം, ക്യാമ്പസ് പ്ലേസ്‌മെൻ്റുകൾ എന്നിവ ഇത്തരം സ്ഥാപനങ്ങളെ വ്യത്യസ്തമാക്കുന്നു.   സ്ഥാപനം, കോഴ്സുകൾ, പ്രവേശനപരീക്ഷ എന്നീ ക്രമത്തിൽ    1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ & റിസർച്ച് (IISER), തിരുവനന്തപുരം: (സയൻസ് കോഴ്‌സുകൾ ) – B.S – M. S, Integated PhD,  അഡ്‌മിഷൻ –  IISER Aptitude Test , JEE Advance   2.  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), പാലക്കാട് :  (സയൻസ് & ടെക്നോളജി) –  B. Tech, M. Tech, M. Sc, M. S, Ph. D,  അഡ്‌മിഷൻ – Joint Entrance Exam (JEE Advance), GATE.   3. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST), തിരുവനന്തപുരം : (സയൻസ് & ടെക്നോളജി) –  B. Tech, M. Tech, B. Tech+ M. Tech, Ph.D  അഡ്‌മിഷൻ –  JEE Adv, GATE   4. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM), കോഴിക്കോട് :  മാനേജ്മെന്റ് സയൻസ്-  Post Graduate Programme (PGP), Ph. D,   അഡ്‌മിഷൻ – Common

Career @ Copy Writing

വ്യത്യസ്തമായ ഉൽപ്പന്നങ്ങളെ അവയുടെ സവിശേഷതകൾ ചോർന്ന് പോകാതെ രസകരവും ക്രിയാത്മകവുമായി ഉപഭോക്താക്കൾക്ക് താൽപര്യമുണ്ടാക്കുന്ന രീതിയിൽ എഴുത്തിലൂടെ അവതരിപ്പിക്കുവാൻ നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ കോപ്പി റൈറ്റിങ് നിങ്ങൾക്ക് ഇണങ്ങും. വിപണിയിലെത്തുന്ന സാധനങ്ങളേയും സേവനങ്ങളേയും വിവിധ മാധ്യമങ്ങളിലൂടെ പുതുമയോടെയും ആകർഷകമായും അവതരിപ്പിക്കുകയാണു കോപ്പി റൈറ്ററുടെ ഉത്തരവാദിത്വം. ഓരോ മാധ്യമത്തിനും ഓരോ രീതിയിലാണ് കോപ്പി റൈറ്റിങ്. ദൃശ്യ മാധ്യമമായ ടെലിവിഷന് ശ്രവ്യമാധ്യമമായ റേഡിയോയ്ക്കുള്ള കോപ്പി ഉപയോഗിച്ചാൽ അത് കാര്യക്ഷമമായ മാർക്കറ്റിംഗിന് ഉപകരിക്കില്ല.  ഇത് രണ്ടുമല്ല ഡിജിറ്റൽ മാധ്യമങ്ങൾക്കും സമൂഹ മാധ്യമങ്ങൾ വഴിയുമുള്ള പരസ്യ ക്യാമ്പയിനുകൾക്ക് വേണ്ടത്. അതുകൊണ്ട് തന്നെ മാധ്യമം മനസ്സിലാക്കി ഉത്പന്നം അവതരിപ്പിക്കുവാനുള്ള കഴിവുണ്ടാകണം. സമയ നിഷ്ഠയോടെ അത് ക്ലയന്റിന് നൽകുകയും വേണം. പ്രസിദ്ധീകരണത്തിനുള്ളവയുടെ പ്രൂഫ് റീഡിങ്ങും കോപ്പി റൈറ്ററുടെ ജോലിയാണ്  എങ്കിലും ഒരു തൊഴിൽ രംഗമെന്ന നിലയ്ക്ക് പരസ്യ മേഖലയിൽ പ്രഗത്ഭരായ വ്യക്തിത്വങ്ങൾ കോപ്പി റൈറ്റിങ്ങിൽ പരിശീലനങ്ങൾ നൽകുന്നുണ്ട്.  എം.എ മാസ് കമ്മ്യൂണിക്കേഷൻ ബിരുദത്തിന്

Career @ Energy Management

പാരമ്പര്യ/ പാരമ്പര്യേതര ഊർജ സ്ത്രോതസ്സുകളുടെ സാധ്യതകൾ തിരിച്ചറിയുകയും അവ വികസിപ്പിക്കുകയും ചെയ്യുകയാണ് പ്രധാനം. ഒപ്പം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ, വീടുകൾ, മറ്റു പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ഊർജ സംരക്ഷണം നടപ്പാക്കുകയും വേണം. ഊർജ സംരക്ഷണം നാല് തലങ്ങളിലൂടെയാണ് നടപ്പാക്കേണ്ടത്. 1 - ഒരു സ്ഥാപനത്തിൽ ഏതൊക്കെ ഊർജ സ്ത്രോതസ്സുകൾ എന്തെല്ലാം രീതിയിൽ ഉപയോഗിക്കുന്നു എന്നറിയുക. അത് സംബന്ധിച്ച വിവരശേഖരണം നടത്തുക. 2- അനാവശ്യ ഊർജ ഉപഭോഗം കണ്ടെത്തുക. ഓരോ അവസരത്തിലും എത്രത്തോളം ഊർജം ലാഭിക്കാം എന്ന് കണക്കെടുക്കുക. 3- ഊർജനഷ്ടം കുറയ്ക്കുന്നതിനുള്ള നടപടികൾ എടുക്കുക. ഉദാ: ഊർജനഷ്ടം വരുത്തുന്ന ഉപകരണം മാറ്റുകയോ, കൂടുതൽ ഊർജക്ഷമതയുള്ളത് ഉപയോഗിക്കുകയോ ചെയ്യുക. 4- ആദ്യം നടത്തിയ വിവരശേഖരത്തിലെ ഊർജ ഉപഭോഗവും മാറ്റങ്ങൾക്ക് ശേഷമുള്ള ഉപഭോഗവും താരതമ്യം ചെയ്യുക. ആവശ്യമായ തുടർനടപടികൾ എടുക്കുക. ആരാണ് എനർജി മാനേജർ ? ഊർജ ഉപഭോഗത്തെക്കുറിച്ച് പഠിക്കുകയും അത് കുറയ്ക്കുന്നതിന് വേണ്ട നടപടികൾ ആരായുകയും ചെയ്യുന്ന ആളാണ് എനർജി മാനേജർ. ➤ ഊർജനഷ്ടം ഒഴിവാക്കുന്ന രീതിയിൽ നിർമാണ പ്രകിയകളെ പുനർക്രമീകരിക്കുക, കെട്ടിടങ

Career @ Foreign Trade

 *വിദേശ വ്യാപാരങ്ങളുടെ തന്ത്രങ്ങളിലാണ് നിങ്ങളുടെ കരിയർ രൂപപ്പെടുത്തുന്നതെങ്കിൽ ഐഐഎഫ്ടിയിലേക്ക് നിങ്ങൾക്ക് ഫോക്കസ് ചെയ്യാം* പഠിച്ചിറങ്ങാം വിദേശ വ്യാപാര തന്ത്രങ്ങൾ, മന:സംതൃപ്തിയേകുന്ന പ്ലേസ്മെൻ്റുകളും നേടാം. മാനേജ്മെന്‍റ് മേഖലയിലെ ഒരു വ്യത്യസ്ത പഠന ശാഖയാണ് ഫോറിന്‍ ട്രേഡ് എന്നത്.  ഇത് പഠിക്കുവാന്‍ ഒരു ലോകോത്തര പഠന സ്ഥാപനമുണ്ട് ഇന്ത്യയില്‍.  ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ മിനിസ്ട്രി ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ് ഡല്‍ഹിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ്. (IIFT). കൊല്‍ക്കത്തയിലും ഇതിന്ന് കാമ്പസുണ്ട്.  പ്രവേശന പരീക്ഷകളിലൂടെയാണ് അർഹർക്കുള്ള വഴി തുറക്കുന്നത്.  ഇവിടെത്തെ പ്രധാന പ്രോഗ്രാമുകള്‍. 1. ഇന്‍റര്‍നാഷണല്‍ ബിസിനസ്സ് Two-year MBA (International Business) – Full Time Three-year MBA (International Business) – Weekend പ്രവേശനം NTA നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ 1b. MA എക്കണോമിക്സ് 2. എക്സിക്യുട്ടീവ് പ്രോഗ്രാമുകള്‍ (ഓണ്‍ ക്യാമ്പസ്) 1. Executive Post Graduate Diploma in International Business (EPGDIB) 2. Executive Post Graduate Diploma

നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്)

  എം.ബി.ബി.എസ്/ബി.ഡി.എസ്. പ്രവേശനത്തിനുള്ള രാജ്യത്തെ ഏറ്റവുംവലിയ പരീക്ഷയാണ് നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്).   ഒട്ടേറെ കോളേജുകളിൽ കുറഞ്ഞ ഫീസിൽ പഠിക്കാൻ നീ റ്റ്അവസരമൊരുക്കുന്നു. മറ്റു മെഡിക്കൽ കോഴ്സുകളിലെയും മെഡിക്കൽ അനുബന്ധ കോഴ്സുകളിലെയും പ്രവേശനസാധ്യത നിർണയിക്കുന്നത് നീറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്.   മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പ്രവേശന പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽനിന്ന് 180 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള ചോദ്യങ്ങളുണ്ടാകും. പ്ലസ്ടു തലത്തിലെ രണ്ടുവർഷത്തെ വിഷയങ്ങൾ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ.  180 ചോദ്യങ്ങളുള്ള പരീക്ഷയിൽ ബയോളജിയിൽനിന്നാകും പകുതി ചോദ്യങ്ങൾ (90 എണ്ണം). പരമാവധി മാർക്കായ 720-ൽ 360 മാർക്കിനുള്ള ചോദ്യങ്ങൾ ഈ വിഷയത്തിൽ നിന്നാകും എന്ന് സാരം. അതുകൊണ്ടുതന്നെ ഈ ഭാഗത്തിന് കൂടുതൽ ശ്രദ്ധനൽകണം. മാത്രമല്ല ക്രിയചെയ്ത് ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾക്ക് ഇവിടെ സാധ്യത കുറവായതിനാൽ, അതു വഴി പിശകുവരുത്താനുള്ള സാധ്യത കുറവാണ്. സിലബസ് അനുസരിച്ച് പഠിച്ച് തയ്യാറെടുക്കുന്ന വിദ്യാർഥിക്ക് ഈ ഭാഗത്തുനിന്ന് പരമാവധി മാർക്ക് നേടാൻ കഴിയും. മ

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്‌സുകൾ: ജൂലൈ 15വരെ അപേക്ഷിക്കാം

  ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിലേക്കുള്ള (ഈഗ്‌നോ) ജൂലൈ പ്രവേശത്തിന്റെ അപേക്ഷാ നടപടികൾ ആരംഭിച്ചു.  വിവിധ കോഴ്‌സുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഇഗ്‌നോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ  ignou.ac.in   സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ജൂലൈ 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.  ഒ.ഡി.എൽ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ  ignouadmission.samarth.edu.in  സന്ദർശിക്കുക. ഓൺലൈൻ കോഴ്‌സുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക്  ignouiop.samarth.edu.in  സന്ദർശിക്കാം. ജൂലൈ 2021 സെഷൻ മുതൽ 16 കോഴ്‌സുകൾ ഇഗ്‌നോ ഓൺലൈനായി ലഭ്യമാക്കുന്നുണ്ട്.  എല്ലാ കോഴ്‌സുകൾക്കും യു.ജി.സി അംഗീകാരമുണ്ട്.  ഒ.ഡി.ൽ കോഴ്‌സിനും ഓൺലൈൻ കോഴ്‌സിനും അപേക്ഷിക്കാനായി ആദ്യം ഇഗ്‌നോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ  ignou.ac.in  സന്ദർശിക്കുക.  ഹോം പേജിൽ കാണുന്ന IGNOU July Admission 2021 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. രജിസ്‌ട്രേഷൻ വിവരങ്ങളും ലോഗിൻ വിവരങ്ങളും എന്റർ ചെയ്യുക. submit നൽകിയതിന് ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കാം. തുടർന്ന് പരീക്ഷാ ഫീസ് അടയ്ക്കുക.

കിറ്റ്സില്‍ എം.ബി.എ ട്രാവല്‍ ആന്റ് ടൂറിസം:ജൂണ്‍ 30 വരെ അപേക്ഷിക്കാം

  സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ കേരള സര്‍വ്വകലാശാലയുടെ കീഴില്‍, എ.ഐ.സി.റ്റി.ഇയുടെ അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സിന് ജൂണ്‍ 30 വരെ അപേക്ഷിക്കാം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ഡിഗ്രിയും കെമാറ്റ്/സിമാറ്റ് യോഗ്യതയും ഉള്ളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്:  www.kittsedu.org 9446529467/04712327707

ഗ്രാഫിക് ഡിസൈനർ താത്കാലിക നിയമനം

 ഇ ൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പരസ്യ (അച്ചടി) വിഭാഗത്തിൽ ഗ്രാഫിക് ഡിസൈനർമാരുടെ താത്കാലിക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഉദ്യോഗാർഥികൾ ബിരുദധാരികളും ഡി.ടി.പി.യിലും ഗ്രാഫിക് ഡിസൈനിങ്ങിലും പ്രാവീണ്യമുള്ളവരുമായിരിക്കണം.  ഇല്ലസ്ട്രേറ്റർ, ഇൻഡിസൈൻ എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും പ്രവൃത്തിപരിചയ സാക്ഷ്യപത്രവും സഹിതമുള്ള അപേക്ഷ ജൂൺ 30നുമുമ്പ്   prdcomputerroom@gmail.com  എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.  

B.Ed @ Aligarh University

 *അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ ബി.എഡ് ചെയ്യാം.. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള അലിഗഢ് (ഉത്തർപ്രദേശ്), മുർഷിദാബാദ് (പശ്ചിമ ബംഗാൾ), മലപ്പുറം (കേരളം) എന്നീ മൂന്നു ക്യാമ്പസുകളിലും ഒരുപോലെ ലഭ്യമാവുന്ന  കോഴ്സാണ് B.Ed. *അലിഗഢിലെ B. Ed കോഴ്സിന്റെ പ്രത്യേകതകൾ എന്തെല്ലാം?* • ഡബിൾ മെയിൻ B. Ed (ഒരേ സമയം 2 വിഷയങ്ങളിൽ ബി.എഡ് ലഭിക്കുന്നു) • ഏറ്റവും കുറഞ്ഞ ചിലവിലുള്ള പഠനം. • പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണം. • CBSE സ്ക്കൂളുകളിൽ അധ്യാപക പരിശീലനം • വിവിധ സാംസ്കാരിക പൈതൃകമുള്ള വിവിധ ഭാഷക്കാരായ സഹപാഠികളുടെ സമ്പർക്കം. • സ്കോളർഷിപ്പോടു കൂടിയ പഠനം. • മികച്ച അടിസ്ഥാന സൗകര്യങ്ങൾ *പ്രവേശനം എങ്ങനെ?* ദേശീയ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയിലൂടെ ലഭ്യമാവുന്ന റാങ്ക് അടിസ്ഥാനത്തിലാണ് അലിഗഢ് യൂണിവേഴ്സിറ്റിയുടെ 3 ക്യാമ്പസുകളിലേക്കുമുള്ള പ്രവേശനം. *ആർക്കെല്ലാം അപേക്ഷിക്കാം...?* അതാത് വിഷയത്തിൽ 50% മാർക്കോടു കൂടിയ BA/Bsc/B.com/B.Th ബിരുദമോ അല്ലെങ്കിൽ Science/Social Science/Humanities എന്നിവയിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. *ഡബിൾ മെയിൻ ബി.എഡ് എന്നാൽ എന്താണ്?* 2 വർഷം കൊണ്ട് നിങ്ങൾക്ക് 2 വ

Beware of Fake DiPlomas: തട്ടിപ്പ് ഡിപ്ലോമകളെ ശ്രദ്ധിക്കുക

Oil and Gas, MEP, HVAC, Piping, Welding, Rig Technology, Logistics, NDT & QC diploma  എന്നീ പേരുകളിൽ കേരളത്തിലെ വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന institute-കൾ തെക്ക് തിരുവനന്തപുരം മുതൽ വടക്ക് കാസർകോട് വരെ വ്യാപകമായിക്കൊണ്ടിരിക്കയാണ്.   B-Tech (Graduation) കഴിഞ്ഞവർക്ക് Diploma / PG Diploma കൊടുക്കുന്ന സ്ഥാപനങ്ങൾ എന്ന നിലയിലാണ് ഇവയിലധികവും പ്രവർത്തിക്കുന്നത്.  വിദേശ ജോലി ആഗ്രഹിക്കുന്നവരാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന ഇരകൾ.  അന്യ സംസ്ഥാന University / NGO കളുടെ അംഗീകാരമില്ലാത്ത course കൾ നടത്തുന്നവരാണ് ഇവരിൽ പലരും.    Engineering Graduates ന്റെ ബാഹുല്യവും തൊഴിൽ മേഖലകളിലെ മാന്ദ്യവും മുതലെടുക്കുകയാണ് ഈ തട്ടിപ്പ് സ്ഥാപനങ്ങൾ.   പഠനം കഴിഞ്ഞാൽ ഉടൻ എല്ലാവർക്കും  ജോലി എന്ന വാഗ്ദാനത്തോടെയാണ് ഇവർ വിദ്യാർത്ഥികളെ വല വീശി പിടിക്കുന്നത്. Mechanical Engineers നായി ഇക്കൂട്ടർ നടത്തുന്ന Diploma കോഴ്സുകൾ:  Diploma in HVAC , Diploma in MEP, Diploma in Oil and Gas , Diploma in Power Plant Technology, Diploma in Piping Engineering, Diploma Pipeline Engineering, Diploma in Welding Engineering, Diploma in NDT, Q

യൂണിവേഴ്‌സിറ്റികളിൽ യൂണിവേഴ്‌സിറ്റി എഞ്ചിനീയർ, പ്രോഗ്രാമർ, അസിസ്റ്റന്റ് എഞ്ചിനീയർ; പിഎസ്‌സി വിജ്ഞാപനം

  കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ യൂണിവേഴ്‌സിറ്റി എഞ്ചിനീയർ, പ്രോഗ്രാമർ, അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ), പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബറി), ഓവർസീയർ ഗ്രേഡ് 2 (ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ, ഡ്രൈവർ കം ഓഫീസ് അറ്റൻഡർ(ഹെവി പാസഞ്ചർ/ഗുഡ്‌സ് വെഹിക്കിൾ) തുടങ്ങി 7 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2021ജൂൺ 16 ഗസറ്റിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.  കൂടുതൽ വിവരങ്ങൾ ജൂൺ 15 ലെ പി.എസ്.സി. ബുള്ളറ്റിനിൽ ലഭ്യമാണ്.  

പഠിച്ചിറങ്ങിയ കോഴ്സിൻ്റെ അംഗീകാരം എങ്ങനെ അറിയാം?

പഠിച്ചിറങ്ങിയ കോഴ്സിൻ്റെ അംഗീകാരം എങ്ങനെ അറിയാം? കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന എല്ലാ ബിരുദ -ബിരുദാനന്തര ഡിഗ്രികളും കേരളത്തിലെ സര്‍വകലാശാലകള്‍ പരസ്പരം അംഗീകരിച്ചിട്ടുണ്ട്.  ഈ അംഗീകാരം കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന വിദൂരവിദ്യാഭ്യാസ ബിരുദങ്ങള്‍ക്കും നല്‍കുന്നുണ്ട്. എന്നാല്‍, ബിരുദ വിദ്യാഭ്യാസമായോ പ്രൈവറ്റ് പഠനരീതിയിലോ നടക്കുന്ന ഓപണ്‍ ഡിഗ്രി പ്രോഗ്രാമുകള്‍ ഈ അംഗീകാരം എല്ലാ സര്‍വകലാശാലകളും നല്‍കുന്നില്ല.  ഓപണ്‍ ഡിഗ്രി എന്നതു കൊണ്ടുദ്ദേശിക്കുന്നത് 12ാം ക്ളാസിനു തുല്യമായ പഠനം നടത്താതെ ഡിഗ്രി ക്ളാസുകളിലേക്ക് നിശ്ചിത പ്രായം പൂര്‍ത്തിയായിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് 12ാം ക്ളാസ് വിജയിക്കാന്‍ കഴിയാത്തതിൻ്റെ അഭാവത്തില്‍ ചില ഫൗണ്ടേഷന്‍ അഥവാ ബ്രിഡ്ജ് കോഴ്സുകള്‍ പഠിപ്പിച്ച് ബിരുദം നല്‍കുന്ന രീതിയാണ്.  കാലിക്കറ്റ് സര്‍വകലാശാല ഇത്തരം ബിരുദങ്ങള്‍ നല്‍കുന്നുണ്ട്. (നിലവിൽ മുടങ്ങിയതായി കാണുന്നു).  ഇന്ത്യയില്‍ വിദൂര വിദ്യാഭ്യാസം നടത്തുന്ന മിക്ക സര്‍വകലാശാലകളും ഇത്തരം ഓപണ്‍ ഡിഗ്രി പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്. കേരളത്തിനു പുറത്ത്, പക്ഷേ ഇന്ത്യക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകള്‍,

സ്‌കിൽ ഡവലപ്മെന്റ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

  കോഴിക്കോട് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്‌കിൽ ഡവലപ്മെന്റ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു.  കേന്ദ്ര മനുഷ്യവിഭവവകുപ്പിനു കീഴിലുള്ള ‘നിയോസി’ന്റെയും സംസ്ഥാന സർക്കാരിനു കീഴിലുള്ള സി- ഡിറ്റിന്റെയും തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കാണ് പ്രവേശനം. ഡി.സി.എ, ഗ്രാഫിക് ഡിസൈനിങ്ങ്, ഡാറ്റാ എൻട്രി, സി.സി.എ (ടാലി എക്കൗണ്ടിങ്ങ്) വെബ് ഡിസൈനിങ്ങ് എന്നീ ഐ.ടി കോഴ്സുകളിലും ഇലക്ട്രിക്കൽ ടെക്നീഷ്യൻ, വയർമാൻ ലൈസൻസിങ്ങ് കോഴ്സ്, സോളാർ ടെക്നീഷ്യൻ, റഫ്രിജറേഷൻ ആന്റ എയർകണ്ടീഷനിങ്ങ്, കമ്പ്യൂട്ടർ ഹാർഡ്വെയർ എന്നീ സാങ്കേതിക കോഴ്സുകളിലും കട്ടിങ്ങ് ആന്റ് ടൈലറിങ്ങ് കോഴ്സിലുമാണ് പ്രവേശനം. ക്ലാസ്സുകൾ ആദ്യനാളുകളിൽ ഓൺലൈനായും പ്രായോഗിക പരിശീലനങ്ങൾ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ഒരുക്കിയിരിക്കുന്നത്. പത്താംതരവും പ്ലസ് ടൂവും കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യണം. പ്രവേശന ഫോമിനും മറ്റ് വിശദാംശങ്ങൾക്കും  www.skilldevelopmentcentre.in  സന്ദർശിക്കുക. ഫോൺ: 0495 2370026, 8891370026.

❓കേരളത്തിൽ BSc ഫോറൻസിക് പഠിക്കാനവസരമുണ്ടോ? ഇതിന് +2 വിന് ബയോളജി പഠിക്കണമോ?

 ❓കേരളത്തിൽ BSc ഫോറൻസിക് പഠിക്കാനവസരമുണ്ടോ? ഇതിന് +2 വിന് ബയോളജി പഠിക്കണമോ? 🅰️ബി.എസ്.സി. ഫോറൻസിക് സയൻസ് കേരളത്തിൽ നിലവിൽ ഉള്ളതായി അറിയില്ല.  കേരളത്തിൽ ബാച്ചലർ ഓഫ് വൊക്കേഷൻ (ബി.വൊക്) ഫോറൻസിക് സയൻസ് എന്ന 3 വർഷ പ്രോഗ്രാം സ്വയംഭരണ, തൃശൂർ സെൻ്റ് തോമസ് കോളേജിൽ ഉണ്ട്. ഹയർ സെക്കണ്ടറി/തത്തുല്യ പരീക്ഷ ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ച് ജയിച്ചവർക്ക് അപേക്ഷിക്കാം.  പരീക്ഷയിൽ പാർട്ട് III - ൽ കിട്ടിയ മാർക്കും ബയോളജി/സുവോളജി മാർക്കും കൂട്ടുമ്പോൾ കിട്ടുന്ന ഇൻഡക്സ് മാർക്ക് അടിസ്ഥാനമാക്കി പ്രവേശനം നടത്തും. നിങ്ങൾ ബയോളജി പഠിക്കാത്തതിനാൽ ഈ പ്രോഗ്രാമിന് അപേക്ഷിക്കാൻ കഴിയില്ല. മധ്യപ്രദേശ് സാഗർ ഡോ.ഹരിസിംഗ് ഗൗർ വിശ്വവിദ്യാലയ; ക്രിമിനോളജി & ഫോറൻസിക് സയൻസ് വകുപ്പ്, ബി.എസ്.സി.ഫോറൻസിക് സയൻസ് പ്രോഗ്രാം നടത്തുന്നുണ്ട്. സയൻസ് വിഷയങ്ങളെടുത്ത് 10+2 ജയിച്ചവർക്ക് അപേക്ഷിക്കാം. ബയോളജി ഗ്രൂപ്പ് വഴിയും ബയോളജി പഠിക്കാത്ത മാത്തമാറ്റിക്സ് ഗ്രൂപ്പ് വഴിയും പ്രവേശനം നേടാം.  ബയോളജി പഠിക്കാത്ത നിങ്ങൾക്ക്, ഫിസിക്സ് കെമിസ്ട്രി, ഫോറൻസിക് സയൻസ് വിഷയങ്ങളോടെയുള്ള ബി.എസ്.സി. തിരഞ്ഞെടുത്തു പഠിക്കാം. പ്രവേശന പരീക്ഷ

കോഴ്സുകളിലെ ചതിക്കുഴികൾ

 കോഴ്സുകളിലെ ചതിക്കുഴികൾ തിരിച്ചറിയണം പത്തും പന്ത്രണ്ടും ക്ലാസ് പഠനം  കഴിഞ്ഞ നമ്മുടെ മക്കൾ, സ്വന്തം ഭാവി സുരക്ഷിതമാക്കാൻ ഏത് ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ കോഴ്സ്നു ചേരണം എന്ന ചിന്തയിലും വേവലാതിയിലും ആയിരിക്കും, അച്ഛനമ്മമാർ സ്വന്തം മക്കളെ ഏത് നല്ല കോഴ്സ്നു ചേർക്കാം എന്ന ചൂട് പിടിച്ച ചർച്ചകളിലും വ്യാപൃതരായിരിക്കും. അവർ ഇതിനോടകം തന്നെ പല കോഴ്സുകളെ  പറ്റിയും അന്വേഷണങ്ങളും നടത്തിക്കാണും.  അല്ലെങ്കിൽ അവ നടത്തുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും കാണും.   ഈ അവസരത്തിൽ ആണ് നമ്മൾ ഓരോരുത്തരും നമ്മുടെ വിവേകവും ബുദ്ധിയും ഉപയോഗിച്ച അനധികൃത കോഴ്സുകളെയും അവയുടെ നടത്തിപ്പുകാരെയും തിരിച്ചറിയേണ്ടത്;  പറഞ്ഞു വരുന്നത് അനധികൃത  പാരാമെഡിക്കൽ/ അലൈഡ്  ഹെൽത്ത് സയൻസ് കോഴ്സുകളിലെ ചതിക്കുഴികളെ പറ്റി ആണ്. നമ്മളിൽ പലരും പല പത്ര മാധ്യമങ്ങളിലും, സോഷ്യൽ മീഡിയകളിലും കണ്ടിട്ടുണ്ടാകും 6 മാസ ഡിപ്ലോമ MLT ,X-ray ECG, Dialysis, Optometry,  ഒരു വർഷ പാരാമെഡിക്കൽ ഡിപ്ലോമ  അല്ലെങ്കിൽ ഒരു വർഷ ഡിപ്ലോമ MLT ,X-ray ECG, Dialysis, Optometry, എന്നൊക്കെ.  ഇതിൻ്റെയൊക്കെ സത്യാവസ്ഥ  നമ്മളിൽ ഓരോരുത്തരും അറിയണം.....  കാരണം ഇതൊക്കെ ഒരു വല്യ ചതിക്കുഴി

Career as a Alopathy Doctor

 അലോപ്പതി ഡോക്ടറാകാൻ ലോകത്തെ ഏറ്റവും മികച്ച കരിയർ ഏതെന്ന് ചോദിച്ചാൽ ഒന്നാമതായി ഉത്തരം പറഞ്ഞ് പോകുന്ന മേഖലയാണ് അലോപ്പതി ഡോക്ടറുടേതെന്നത് സംശയമില്ലാത്ത കാര്യമാണ്. അതുകൊണ്ടുതന്നെയാണ്, വലിയൊരു ശതമാനം വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും ഈ കരിയര്‍ ആഗ്രഹിക്കുകയും ലക്ഷ്യപ്രാപ്തിക്കായി കഠിനപ്രയത്നം നടത്തുകയും ചെയ്യുന്നത്.  എന്നാല്‍ മികച്ച കരിയറാണെന്ന ഒറ്റ കാരണത്താല്‍ ഒരു കരിയര്‍ ലക്ഷ്യമാക്കുന്നത് അഭിലഷണീയമല്ലെന്നത് എല്ലാവരും ഓര്‍ത്തിരിക്കേണ്ടതാണ്.  നാം ആഗ്രഹിക്കുന്ന തൊഴില്‍ മേഖലയുടെ വിവിധ വശങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുകയും അതിന് അനുയോജ്യമായ വ്യക്തിഗുണങ്ങള്‍ തനിക്ക് ഉണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. ഇത്തരത്തിലുള്ള അന്വേഷണത്തിന്‍റെ അഭാവം മൂലമാണ് മികച്ച തൊഴിലുകളിൽ എത്തപ്പെടുന്നവരില്‍ പോലും ഒരു വിഭാഗം എപ്പോഴും അസന്തുഷ്ടരായി കാണപ്പെടുന്നത്. ഇക്കാര്യത്തില്‍ അലോപ്പതി ഡോക്ടറെന്ന കരിയറിലേക്ക് തിരിഞ്ഞവരും ഉണ്ട്. അലോപ്പതി ഡോക്ടറുടെ തൊഴില്‍മേഖല: അടിസ്ഥാന യോഗ്യതയായ എംബിബിഎസ് (Bachelor of Medicine & Bachelor of Surgery) പഠനത്തിനു ശേഷം ജനറല്‍ പ്രാക്ടീസ് ചെയ്യുന്നവരും ബിരുദാനന്തര ബിരുദ പ

Careers as a Dental Doctor

 പല്ലിൻ്റെ ഡോക്ടറാവാൻ.  ഏവര്‍ക്കും അറിയാവുന്നതു പോലെ പല്ലുകളുടേയും ഒപ്പം മോണയുടേയും ചികിത്സാ ശാഖയാണു ദന്തശാസ്ത്രം. ഒരു കാര്‍ഡിയോളജിസ്റ്റിന് ഒരു രോഗിയില്‍ ഒരു ഹൃദയം മാത്രം ചികിത്സിക്കാന്‍ കിട്ടുമ്പോള്‍ ഒരു ദന്തിസ്റ്റിനു ഒരു രോഗിയില്‍ 32 പല്ലുകളാണു ചികിത്സിക്കാന്‍ കിട്ടുകയെന്നു തമാശയായി പറയാറുണ്ട്.  സര്‍ക്കാര്‍ സര്‍വീസ്, ദന്തല്‍ കോളേജുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ തൊഴില്‍ സാധ്യതകള്‍ക്കു പുറമെ സ്വകാര്യ പ്രാക്റ്റീസിനും അവസരങ്ങളുള്ള വൈദ്യശാസ്ത്രമാണു ഡെന്‍റിസ്ട്രി.  പഠനം:  BDS അഥവാ Bachelor of Dental Surgeory ആണ് അടിസ്ഥാനപഠനം. ഇന്ത്യന്‍ ദന്തല്‍ കൗണ്‍സിലിന്‍റെ (DCI) അംഗീകാരമുള്ള ധാരാളം കോളേജുകള്‍ കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.  സര്‍ക്കാര്‍ കോളേജുകളും സ്വകാര്യ കോളേജുകളും ഇവയിലുള്‍പ്പെടും. സംസ്ഥാനത്തിനു പുറത്തുള്ള സ്വകാര്യകോളേജുകളില്‍ അഡ്മിഷന്‍ നേടുന്നവര്‍ കോളേജിന് ഡെന്‍റല്‍ കൗണ്‍സി ലിന്‍റെ അംഗീകാരമുണ്ടെന്ന് ഉറപ്പു വരുത്തണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളോടെ +2 ആണ് അടിസ്ഥാന യോഗ്യത. മെഡിക്കല്‍ പൊതുപ്രവേശന പരീക്ഷയായ NEET സ്കോർ/റാങ്ക് അടിസ്ഥാനത്തില

Career as a Pilot

 പൈലറ്റാവാനുള്ള വഴികൾ.. യാത്രക്കാരേയും ചരക്കു സാമഗ്രികളേയും വഹിച്ചു കൊണ്ടുള്ള വിമാനങ്ങൾ പറത്തുന്ന പൈലറ്റുമാരെയാണു കൊമേഴ്സ്യൽ പൈലറ്റ് എന്ന് വിളിക്കുന്നത്.  നല്ല ആശയ വിനിമയ ശേഷിയും വിദേശ ഭാഷാ പരിജ്ഞാനവും സാങ്കേതിക വൈദഗ്ധ്യവും ആവശ്യമുള്ള ജോലിയാണിത്. ഉയർന്ന ഉത്തരവാദിത്വമുള്ള ജോലിയാണു ഒരു പൈലറ്റിൻറ്റേത്. വിമാനത്തിലെ സങ്കീർണ്ണ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത വിലയിരുത്തുക, ഇന്ധനത്തിന്‍റെ അളവ് വേണ്ടത്രയുണ്ടോ, എയർ ട്രാഫിക് കൺട്രോളുമായുള്ള വിനിമയം എങ്ങനെ തുടങ്ങിയെല്ലാക്കാര്യങ്ങളും നേരിട്ട് ഉറപ്പ് വരുത്തേണ്ടതുണ്ട്. ടേക്ക് ഓഫും ലാന്‍ഡിംഗും എങ്ങനെ, എപ്പോൾ എന്ന് നിമിഷാർധത്തിൽ കണക്ക് കൂട്ടി നിശ്ചയിക്കണം. എത്ര ഉയരത്തിൽ എത്ര വേഗത്തിലെന്ന് ഓരോ നിമിഷവും മനസ്സിലാക്കിയിരിക്കണം. ശബ്ദം, താപനില ഇവയൊക്കെ ശ്രദ്ധിക്കുന്നതിനു പുറമേ യാത്രയിലുടനീളം വിമാനത്തിന്‍റെ പ്രവർത്തനം വിലയിരുത്തണം. സഹായികളും ഇലക്ട്രോണിക് സംവിധാനവുമുണ്ടെങ്കിലും സ്വയം കരുതിയിരിക്കണം. പൈലറ്റിൻ്റെ ഉത്തരവാദിത്വങ്ങളിൽ ചിലത് 1. വിമാനം സഞ്ചാര യോഗ്യമാണോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തണം . 2. പോകേണ്ട യാത്രയുടെ വഴി,ദിശ,അനുബന്ധ കാലാവസ്ഥ എന്നിവ അനുയോജ്യമാണോ

Agriculture Course

 കൃഷിയിൽ പ്രൊഫഷനലാകാൻ കാർഷിക മാനേജ്മെൻ്റിനെ അറിയാം. വ്യവസായ നിർമാണത്തിലും മറ്റും അനുവർത്തിക്കുന്ന രീതികൾ കാർഷികരംഗത്ത് അതേപടി പ്രയോഗിക്കാൻ കഴിയില്ല. കൃഷിയുടെയും അതുമായി ബന്ധപ്പെട്ട വാണിജ്യപ്രവർത്തനങ്ങളുടെയും സവിശേഷതകൾ പരിഗണിച്ച് ഫലപ്രദമായ ശൈലികൾ ചേർത്തു രൂപം നൽകിയ ശാഖയാണ് അഗ്രി ബിസിനസ് മാനേജ്മെന്റ്. ഉൽപാദനക്ഷമത ഉയർത്തുക, ഉൽപന്നങ്ങളുടെ വിതരണശൃംഖല ശക്തമാക്കുക, വിശേഷ വിപണനരീതികൾ ആവിഷ്കരിക്കുക, ധനലഭ്യത ഉറപ്പാക്കുക, നഷ്ടങ്ങൾ പരിഹരിക്കാൻ ഇൻഷുറൻസ് ഏർപ്പെടുത്തുക, കാർഷിക സമ്പദ്‌വ്യവസ്ഥ വിശകലനം ചെയ്തു നൂതന പ്രയോഗരീതികൾ കണ്ടെത്തുക, ബയോടെക്നോളജി അടക്കമുള്ള ശാസ്ത്രശാഖകളുടെ സിദ്ധികൾ വഴി പുതിയ വിത്തിനങ്ങളും മറ്റും കണ്ടെത്താൻ വഴിയൊരുക്കുക, ഫാമുകളുടെയും മറ്റും ഭരണം സമർഥമാക്കുക ആധുനികവൽക്കരണം നിരന്തരം നടപ്പാക്കുക, അഗ്രിക്കൾചറൽ എക്സ്റ്റൻഷൻ സേവനങ്ങൾ നൽകുക തുടങ്ങിയ ചുമതലകൾ അഗ്രിബിസിനസ് മാനേജർമാർക്കുണ്ട്. സർക്കാർ–സ്വകാര്യ മേഖലകളിലെ ഭക്ഷ്യവിതരണ സ്ഥാപനങ്ങൾ, സാമ്പത്തിക സ്ഥാപനങ്ങൾ, കാർഷികയന്ത്രങ്ങൾ/കീടനാശിനികൾ മുതലായവ നിർമിക്കുന്ന ഫാക്ടറികൾ, ബാങ്കുകളടക്കം കാർഷിക സഹകരണസ്ഥാപനങ്ങൾ, ഫാമുകൾ, പരിശീലന ഇൻസ്റ്റിറ്റ്യൂട്

MBA Course

പ്രശ്നങ്ങളെ ശാസ്ത്രീയമായി  കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്നതാണ് മാനേജ്മെന്റ് പഠനം. അത് ബിരുദാനന്തര ബിരുദ തലത്തിൽ ചെയ്യുന്ന കോഴ്സ് ആണ് MBA ഏതൊരു ബിരുദധാരിക്കും MBA ക്ക്  ചേരാം. ഇന്ത്യയിലെ ഏറ്റവും നല്ല ബിരുദാനന്തര ബിരുദ മാനേജ്മെന്റ് പ്രോഗ്രാം നടത്തുന്ന സ്ഥാപനങ്ങളാണ്  IIM കൾ. അവിടെ നടക്കുന്ന പ്രോഗ്രാമുകളുടെ പേര് PGPMഎന്നാണ്. CAT പരീക്ഷ സ്കോറിന്റെ അടിസ്ഥാനത്തിലാണ് IIM കളിൽ പ്രവേശിപ്പിക്കുന്നത്. Xavior Labour Research institute ലേക്ക് (XLRI ) MBA പ്രവേശനം ലഭിക്കുന്ന പരീക്ഷയാണ് XAT. നിലവാരമുള്ള മാനേജ്മെന്റ് പഠനത്തിന് നിലവാരമുള്ള സ്ഥാപനങ്ങളിൽ അവർ നിർണ്ണയിച്ചിരിക്കുന്ന അഭിരുജി പരീക്ഷകൾ എഴുതി പ്രവേശനം നേടണം. ഇന്ത്യയിലെ മറ്റ് പ്രമുഖ മായ മാനേജ്മെന്റ് സ്റ്റഡീസ്  പ്രവേശന പരീക്ഷകളാണ് CMAT, KMAT എന്നിവ.  ബിരുദം നേടിയ ശേഷം മേൽ പറഞ്ഞ പരീക്ഷകൾ എഴുതി നല്ല നിലവാരമുള്ള സ്ഥാപനങ്ങളിൽ MBA ക്ക് ചേരാവുന്നതാണ്. പ്ലസ്ടു കഴിഞ്ഞാൽ നേരിട്ട് 5 വർഷത്തെ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻഡോർ റോഹ്ത്തക് എന്നീ രണ്ട് IIM കളിൽ നടത്തുന്നുണ്ട്. പ്രത്യേക പ്രവേശന പരീക്ഷയിലുടെ. MBA ക്ക് വിവിധ സ്പെഷ്യലൈസേഷനുകൾ ഉണ്ട്. ഉദാ: ട്രാവൽ ആന്റ് ടൂറിസ

KEAM: കേരള എൻട്രൻസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 കേരള എൻട്രൻസ് മാറ്റങ്ങളോടെ; അറിയണം ഈ കാര്യങ്ങൾ കേരളത്തിലെ എൻജിനീയറിങ് / മെഡിക്കൽ / അഗ്രികൾചറൽ / ആർക്കിടെക്ചർ / ഫാർമസി ബിരുദ കോഴ്സ് പ്രവേശനത്തിന് ഈ മാസം 21നു വൈകിട്ട് 5 വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം.  ഫോട്ടോ, ഒപ്പ്, ജനനത്തീയതിയും സ്വദേശവും സംബന്ധിച്ച രേഖകൾ എന്നിവയും 21ന് അകം അപ്‌ലോഡ‍് ചെയ്യണം; അർഹത തെളിയിക്കുന്ന മറ്റു രേഖകൾ 30ന് 5 മണിക്കകവും. എൻട്രൻസ് ഒന്നാം പേപ്പർ (ഫിസിക്സ് & കെമിസ്ട്രി) ജൂലൈ 24ന് രാവിലെ 10 മുതൽ 12.30 വരെയും രണ്ടാം പേപ്പർ (മാത്‌സ്) ഉച്ചകഴിഞ്ഞ് 2.30 മുതൽ 5 വരെയും. പ്രോസ്പെക്ടസ് ഡിജിറ്റൽ രൂപത്തിലേയുള്ളൂ. കേരള എൻട്രൻസ് അടിസ്ഥാനത്തിലെ പ്രവേശനം എൻജിനീയറിങ്, ഫാർമസി കോഴ്സുകൾക്കു മാത്രം. മെ‍ഡിക്കൽ – അഗ്രികൾചറൽ പ്രോഗ്രാമുകളിലെ സിലക്‌ഷൻ നീറ്റ്–2021 റാങ്കിങ് നോക്കിയാണ്. ബിആർക്കിന് എൻട്രൻസ് പരീക്ഷയില്ല. _അപേക്ഷ ഇങ്ങനെ_ ∙  എത്ര കോഴ്സുകൾക്കു ശ്രമിക്കുന്നവരായാലും ഒറ്റ അപേക്ഷ മതി. കടലാസുകളൊന്നും അയയ്ക്കേണ്ട. ∙ അപേക്ഷാഫീ: എൻജിനീയറിങ്ങും ബിഫാമും ചേർത്തോ ഒറ്റയായോ 700 രൂപ. ആർക്കിടെക്ചർ, മെഡിക്കൽ & അലൈഡ് എന്നിവ ചേർത്തോ ഒറ്റയായോ 500 രൂപ. എല്ലാ കോഴ്സുക