സ്‌കിൽ ഡവലപ്മെന്റ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

 കോഴിക്കോട് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്‌കിൽ ഡവലപ്മെന്റ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു. 

കേന്ദ്ര മനുഷ്യവിഭവവകുപ്പിനു കീഴിലുള്ള ‘നിയോസി’ന്റെയും സംസ്ഥാന സർക്കാരിനു കീഴിലുള്ള സി- ഡിറ്റിന്റെയും തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കാണ് പ്രവേശനം.

ഡി.സി.എ, ഗ്രാഫിക് ഡിസൈനിങ്ങ്, ഡാറ്റാ എൻട്രി, സി.സി.എ (ടാലി എക്കൗണ്ടിങ്ങ്) വെബ് ഡിസൈനിങ്ങ് എന്നീ ഐ.ടി കോഴ്സുകളിലും ഇലക്ട്രിക്കൽ ടെക്നീഷ്യൻ, വയർമാൻ ലൈസൻസിങ്ങ് കോഴ്സ്, സോളാർ ടെക്നീഷ്യൻ, റഫ്രിജറേഷൻ ആന്റ എയർകണ്ടീഷനിങ്ങ്, കമ്പ്യൂട്ടർ ഹാർഡ്വെയർ എന്നീ സാങ്കേതിക കോഴ്സുകളിലും കട്ടിങ്ങ് ആന്റ് ടൈലറിങ്ങ് കോഴ്സിലുമാണ് പ്രവേശനം.

ക്ലാസ്സുകൾ ആദ്യനാളുകളിൽ ഓൺലൈനായും പ്രായോഗിക പരിശീലനങ്ങൾ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ഒരുക്കിയിരിക്കുന്നത്. പത്താംതരവും പ്ലസ് ടൂവും കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യണം. പ്രവേശന ഫോമിനും മറ്റ് വിശദാംശങ്ങൾക്കും www.skilldevelopmentcentre.in സന്ദർശിക്കുക. ഫോൺ: 0495 2370026, 8891370026.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students