MBA Course

പ്രശ്നങ്ങളെ ശാസ്ത്രീയമായി  കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്നതാണ് മാനേജ്മെന്റ് പഠനം. അത് ബിരുദാനന്തര ബിരുദ തലത്തിൽ ചെയ്യുന്ന കോഴ്സ് ആണ് MBA


ഏതൊരു ബിരുദധാരിക്കും MBA ക്ക്  ചേരാം. ഇന്ത്യയിലെ ഏറ്റവും നല്ല ബിരുദാനന്തര ബിരുദ മാനേജ്മെന്റ് പ്രോഗ്രാം നടത്തുന്ന സ്ഥാപനങ്ങളാണ്  IIM കൾ.
അവിടെ നടക്കുന്ന പ്രോഗ്രാമുകളുടെ പേര് PGPMഎന്നാണ്. CAT പരീക്ഷ സ്കോറിന്റെ അടിസ്ഥാനത്തിലാണ് IIM കളിൽ പ്രവേശിപ്പിക്കുന്നത്.

Xavior Labour Research institute ലേക്ക് (XLRI ) MBA പ്രവേശനം ലഭിക്കുന്ന പരീക്ഷയാണ് XAT.

നിലവാരമുള്ള മാനേജ്മെന്റ് പഠനത്തിന് നിലവാരമുള്ള സ്ഥാപനങ്ങളിൽ അവർ നിർണ്ണയിച്ചിരിക്കുന്ന അഭിരുജി പരീക്ഷകൾ എഴുതി പ്രവേശനം നേടണം.

ഇന്ത്യയിലെ മറ്റ് പ്രമുഖ മായ മാനേജ്മെന്റ് സ്റ്റഡീസ്  പ്രവേശന പരീക്ഷകളാണ് CMAT, KMAT എന്നിവ.

 ബിരുദം നേടിയ ശേഷം മേൽ പറഞ്ഞ പരീക്ഷകൾ എഴുതി നല്ല നിലവാരമുള്ള സ്ഥാപനങ്ങളിൽ MBA ക്ക് ചേരാവുന്നതാണ്.

പ്ലസ്ടു കഴിഞ്ഞാൽ നേരിട്ട് 5 വർഷത്തെ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻഡോർ റോഹ്ത്തക് എന്നീ രണ്ട് IIM കളിൽ നടത്തുന്നുണ്ട്. പ്രത്യേക പ്രവേശന പരീക്ഷയിലുടെ.

MBA ക്ക് വിവിധ സ്പെഷ്യലൈസേഷനുകൾ ഉണ്ട്. ഉദാ: ട്രാവൽ ആന്റ് ടൂറിസം, ഹ്യൂമൻ റിസോഴ്‌സ്, ഹോസ്പിറ്റൽ മാനേജ്മെന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് .

 *എം.ബി.എ. (മാനേജ്മെൻ്റ് ) കോഴ്സുകൾക്ക് പ്രവേശനം തേടുമ്പോള്‍ ശ്രദ്ധിക്കേണ്ട സുപ്രധാന സംഗതികൾ:


ബിരുദം പൂര്‍ത്തിയാക്കിയവരും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളും എം.ബി.എ. പഠനത്തിന് ഇന്നു കൂടുതലായി താല്‍പര്യം കാണിക്കുന്നു. 

നിരവധി ബിസിനസ് സ്‌കൂളുകളാണ് രാജ്യത്തിനകത്തും വിദേശത്തും കൂണുകള്‍ പോലെ മുളച്ചുവരുന്നത്. 

ഏതു വിഷയം പഠിച്ചവരും മാനേജ്‌മെന്റ് പഠനത്തിന് താല്‍പര്യപ്പെടുന്നു. 

ഈ രംഗത്ത് ഗുണനിലവാരമില്ലാത്ത ബി. സ്‌കൂളുകള്‍ നിരവധിയുണ്ട്. 

ഇത്തരം സ്ഥാപനങ്ങളില്‍ നിന്നു എം.ബി.എ. പൂര്‍ത്തിയാക്കിയവര്‍ തൊഴില്‍ ലഭ്യതാ മികവില്‍ ഏറെ പിറകിലായിരിക്കും.


 എം.ബി.എ. (മാനേജ്മെൻ്റ്) പഠനത്തിന് ശ്രമിക്കുന്നവര്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:


1. എം.ബി.എ. രാജ്യത്തിനകത്താണോ വിദേശത്താണോ ചെയ്യാനുദ്ദേശിക്കുന്നതെന്ന് ആദ്യം തീരുമാനിക്കണം


2. രാജ്യത്തിനകത്തെ മികച്ച എ.ഐ.എമ്മുകളടക്കമുള്ള ബിസിനസ് സ്‌കൂളുകളില്‍ പ്രവേശനത്തിന് CAT സ്‌കോര്‍ ആവശ്യമാണ്. കൂടാതെ XAT, KMAT, CMAT, NMAT, GMAT, MAT തുടങ്ങി നിരവധി പ്രവേശന പരീക്ഷകളുണ്ട്.

 ബിസിനസ് സ്‌കൂളുകളുടെ നിലവാരമനുസരിച്ചാണ് അഭിരുചി പരീക്ഷ അഡ്മിഷന് മാനദണ്ഡമാക്കുന്നത്. അഡ്മിഷൻ ടെസ്റ്റ് മാത്രമല്ല ഇൻ്റർവ്യൂവും GD യും അഡ്മിഷൻ പ്രൊസസിൻ്റെ ഭാഗമാകാറുണ്ട്.


3. വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം ബിസിനസ് സ്‌കൂളുകള്‍ക്ക് അത്യന്താപേക്ഷിതമാണ്. ഇവയില്ലാത്ത സ്ഥാപനങ്ങളെ ഒരിക്കലും തിരഞ്ഞെടുക്കരുത്.


4. പഠിക്കാൻ ആഗ്രഹിക്കുന്ന സ്‌പെഷലൈസേഷന്‍ പഠിതാവിൻ്റെ താല്‍പ്പര്യം, അഭിരുചി, ലക്ഷ്യം, തൊഴില്‍ലഭ്യത എന്നിവയ്ക്കനുസരിച്ചായി തിരഞ്ഞെടുക്കണം.


5. തൊഴില്‍ നൈപുണ്യശേഷി വികസനം, സോഫ്റ്റ് സ്‌കില്‍, ആശയവിനിമയം, ഇന്റേണ്‍ഷിപ്പ് എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന കാമ്പസ് കണ്ടെത്തി കോഴ്സ് തിരഞ്ഞെടുക്കണം.


6. ചേരാനാഗ്രഹിക്കുന്ന ബിസിനസ് സ്‌കൂളുകളുടെ റാങ്കിംഗ്, മുന്‍ വര്‍ഷ അഡ്മിഷന്റെ ടെസ്റ്റ് സ്‌കോറുകള്‍ എന്നിവ അറിഞ്ഞിരിക്കണം. അതനുസരിച്ച് മികച്ചവ വിലയിരുത്തണം


7. എം.ബി.എ. യ്ക്ക് തുല്യമാണെന്ന രീതിയില്‍ പരസ്യംചെയ്യുന്ന ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്.


8. തെരഞ്ഞെടുത്ത കോഴ്സിന് ഇന്ത്യയില്‍ AICTE അംഗീകാരമുണ്ടോയെന്ന് വിലയിരുത്തണം.


9. വിദേശത്തെ MBA ക്ക് സ്ഥാപനത്തിൻ്റെ QS, THE,  EQUIS, AMBA റാങ്കിംഗ് രീതികള്‍ വിലയിരുത്തണം.


10. വെബ്‌സൈറ്റുകള്‍ മാത്രം വിലയിരുത്തി എം.ബി.എ. അഡ്മിഷന് ശ്രമിക്കരുത്


11. വിദേശ എം.ബി.എ. അഡ്മിഷന് GMAT/GRE , TOEFL/IELTS സ്‌കോറുകള്‍ ആവശ്യമാണ് എന്നത് ഓർക്കുക.


12. മുന്‍കാല പ്ലേസ്‌മെന്റ്, ശമ്പളം എന്നിവ വിലയിരുത്തുന്നത് നല്ലതാണ്. 


13. പ്രവേശന പരീക്ഷകളായ CAT, GMAT എന്നിവയ്ക്ക് കുറഞ്ഞത് ആറു മാസത്തെ തയാറെടുപ്പ് ആവശ്യമാണ്. 

KMAT പരീക്ഷ വര്‍ഷത്തില്‍ രണ്ടു തവണ നടത്തും. ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, പൊതുവിജ്ഞാനം, ബിസിനസ് ട്രെന്‍ഡുകള്‍ എന്നിവയില്‍ നിന്ന് ചോദ്യങ്ങളുണ്ടാകും.


14. വിദേശ എം.ബി.എ. യ്ക്ക് യു.കെ, ഫ്രാന്‍സ്, സിങ്കപ്പൂര്‍ എന്നിവ മികച്ച രാജ്യങ്ങളാണ്. വിദേശത്ത് ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ എം.ബി.എ. യും എക്സിക്യൂട്ടീവ് എംബിഎ യും

18-24 മാസം വരെ നീളുന്ന റിസര്‍ച്ച് എം.ബി.എ. യുമുണ്ട്.

 ഇന്ത്യയില്‍ അക്കാദമിക് രംഗത്ത് പ്രവര്‍ത്തിക്കാന്‍ റിസര്‍ച്ച് എം.ബി.എ. ആവശ്യമാണ്.


ഇത് സംബന്ധിയായ കൂടുതല്‍ വിവരങ്ങള്‍ക്ക് www.gmat.org, www.ielts.org, www.toefl.org, www.iimcat.ac.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students