Career @ Foreign Trade

 *വിദേശ വ്യാപാരങ്ങളുടെ തന്ത്രങ്ങളിലാണ് നിങ്ങളുടെ കരിയർ രൂപപ്പെടുത്തുന്നതെങ്കിൽ ഐഐഎഫ്ടിയിലേക്ക് നിങ്ങൾക്ക് ഫോക്കസ് ചെയ്യാം*


പഠിച്ചിറങ്ങാം വിദേശ വ്യാപാര തന്ത്രങ്ങൾ, മന:സംതൃപ്തിയേകുന്ന പ്ലേസ്മെൻ്റുകളും നേടാം.


മാനേജ്മെന്‍റ് മേഖലയിലെ ഒരു വ്യത്യസ്ത പഠന ശാഖയാണ് ഫോറിന്‍ ട്രേഡ് എന്നത്. 

ഇത് പഠിക്കുവാന്‍ ഒരു ലോകോത്തര പഠന സ്ഥാപനമുണ്ട് ഇന്ത്യയില്‍. 

ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ മിനിസ്ട്രി ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ് ഡല്‍ഹിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ്. (IIFT). കൊല്‍ക്കത്തയിലും ഇതിന്ന് കാമ്പസുണ്ട്.

 പ്രവേശന പരീക്ഷകളിലൂടെയാണ് അർഹർക്കുള്ള വഴി തുറക്കുന്നത്. 


ഇവിടെത്തെ പ്രധാന പ്രോഗ്രാമുകള്‍.


1. ഇന്‍റര്‍നാഷണല്‍ ബിസിനസ്സ്

Two-year MBA (International Business) – Full Time

Three-year MBA (International Business) – Weekend

പ്രവേശനം NTA നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ


1b. MA എക്കണോമിക്സ്


2. എക്സിക്യുട്ടീവ് പ്രോഗ്രാമുകള്‍ (ഓണ്‍ ക്യാമ്പസ്)


1. Executive Post Graduate Diploma in International Business (EPGDIB)

2. Executive Post Graduate Diploma in International Marketing (Duration: 18 months August – January)

3. Executive Post Graduate Diploma in Capital and Financial Markets (Duration: 18 months August – January)


3. എക്സിക്യുട്ടീവ് പ്രോഗ്രാമുകള്‍

 (ഓഫ് ക്യാമ്പസ്)

1. Executive Post Graduate Diploma in International Business (Through VSAT)

3. Executive Post Graduate Diploma in International Business Strategy


4. ഓഫ് ക്യാമ്പസ് പ്രോഗ്രാമുകള്‍


MBA in International Business (Tanzania)


Certificate Programme in Export-Import Management (Online)


5. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ –

 ഡിഗ്രിയാണ് യോഗ്യത


1. Certificate Programme in Export Management

2. Certificate Programme in Capital & Financial Markets Duration

3. Certificate Programme in Global Trade Logistics and Operations


കൂടാതെ ഗവേഷണത്തിനും സൗകര്യമുണ്ട്. കോര്‍പ്പറേറ്റ് ട്രെയിനിങ്ങ് പ്രോഗ്രാമുകളും നടക്കാറുണ്ട്.


ഈ സ്ഥാപനത്തിന് യൂറോപ്പിലും ആഫ്രിക്കയിലും പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും സ്റ്റുഡന്‍റസ് എക്സ്ചേഞ്ച് പ്രോഗ്രാമുകളുള്ളതിനാല്‍ വിദേശത്തും ഇടക്കാല പരിശീലനം ലഭിക്കും.

 പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം മികച്ച പ്ലേസ്മെന്‍റ് സൗകര്യമുണ്ട്.


 ബിരുദമാണ് പ്രവേശന യോഗ്യത. 


കൂടുതല്‍ വിവരങ്ങള്‍ക്ക് www.iift.edu സന്ദര്‍ശിക്കാവുന്നതാണ്

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students