ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്‌സുകൾ: ജൂലൈ 15വരെ അപേക്ഷിക്കാം

 ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിലേക്കുള്ള (ഈഗ്‌നോ) ജൂലൈ പ്രവേശത്തിന്റെ അപേക്ഷാ നടപടികൾ ആരംഭിച്ചു. 

വിവിധ കോഴ്‌സുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഇഗ്‌നോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ignou.ac.in സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

ജൂലൈ 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 

ഒ.ഡി.എൽ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ignouadmission.samarth.edu.in സന്ദർശിക്കുക. ഓൺലൈൻ കോഴ്‌സുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ignouiop.samarth.edu.in സന്ദർശിക്കാം.

ജൂലൈ 2021 സെഷൻ മുതൽ 16 കോഴ്‌സുകൾ ഇഗ്‌നോ ഓൺലൈനായി ലഭ്യമാക്കുന്നുണ്ട്. 

എല്ലാ കോഴ്‌സുകൾക്കും യു.ജി.സി അംഗീകാരമുണ്ട്.

 ഒ.ഡി.ൽ കോഴ്‌സിനും ഓൺലൈൻ കോഴ്‌സിനും അപേക്ഷിക്കാനായി ആദ്യം ഇഗ്‌നോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ignou.ac.in സന്ദർശിക്കുക. 

ഹോം പേജിൽ കാണുന്ന IGNOU July Admission 2021 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. രജിസ്‌ട്രേഷൻ വിവരങ്ങളും ലോഗിൻ വിവരങ്ങളും എന്റർ ചെയ്യുക. submit നൽകിയതിന് ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കാം. തുടർന്ന് പരീക്ഷാ ഫീസ് അടയ്ക്കുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students