B.Ed @ Aligarh University

 *അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ ബി.എഡ് ചെയ്യാം..


അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള അലിഗഢ് (ഉത്തർപ്രദേശ്), മുർഷിദാബാദ് (പശ്ചിമ ബംഗാൾ), മലപ്പുറം (കേരളം) എന്നീ മൂന്നു ക്യാമ്പസുകളിലും ഒരുപോലെ ലഭ്യമാവുന്ന  കോഴ്സാണ് B.Ed.


*അലിഗഢിലെ B. Ed കോഴ്സിന്റെ പ്രത്യേകതകൾ എന്തെല്ലാം?*


• ഡബിൾ മെയിൻ B. Ed (ഒരേ സമയം 2 വിഷയങ്ങളിൽ ബി.എഡ് ലഭിക്കുന്നു)

• ഏറ്റവും കുറഞ്ഞ ചിലവിലുള്ള പഠനം.

• പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണം.

• CBSE സ്ക്കൂളുകളിൽ അധ്യാപക പരിശീലനം

• വിവിധ സാംസ്കാരിക പൈതൃകമുള്ള വിവിധ ഭാഷക്കാരായ സഹപാഠികളുടെ സമ്പർക്കം.

• സ്കോളർഷിപ്പോടു കൂടിയ പഠനം.

• മികച്ച അടിസ്ഥാന സൗകര്യങ്ങൾ


*പ്രവേശനം എങ്ങനെ?*


ദേശീയ തലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയിലൂടെ ലഭ്യമാവുന്ന റാങ്ക് അടിസ്ഥാനത്തിലാണ് അലിഗഢ് യൂണിവേഴ്സിറ്റിയുടെ 3 ക്യാമ്പസുകളിലേക്കുമുള്ള പ്രവേശനം.


*ആർക്കെല്ലാം അപേക്ഷിക്കാം...?*


അതാത് വിഷയത്തിൽ 50% മാർക്കോടു കൂടിയ BA/Bsc/B.com/B.Th ബിരുദമോ അല്ലെങ്കിൽ Science/Social Science/Humanities എന്നിവയിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.


*ഡബിൾ മെയിൻ ബി.എഡ് എന്നാൽ എന്താണ്?*


2 വർഷം കൊണ്ട് നിങ്ങൾക്ക് 2 വിഷയത്തിൽ ബി.എഡ് ലഭിക്കും. 2 വിഷത്തിലും അധ്യാപക പരിശീലനവും മറ്റുമെല്ലാം ഒരുപോലെയായിരിക്കും. 


*അപേക്ഷിക്കുന്നതിന് പ്രായപരിധിയുണ്ടോ?*


അതെ, 2021 ജൂലായ് 1ന് 27 വയസിൽ കവിയരുത്.


*ഒരോ വിഷയത്തിലും എത്രത്തോളം സീറ്റുകളുണ്ട്?*


*A) മലപ്പുറം സെന്റർ*


അറബിക് - 3, ഇംഗ്ലീഷ് - 7, ഹിന്ദി - 2, മലയാളം - 4, ഉർദു - 2, സിവിക്സ് - 3, കൊമേഴ്സ്-3, എക്കണോമിക്സ്-3,ജോഗ്രഫി - 3,ഹിസ്റ്ററി - 3

ഇസ്ലാമിക് സ്റ്റഡീസ് - 3, ബയോളജിക്കൽ സയൻസ് - 4, ഫിസിക്കൽ സയൻസ് - 4, മാത്തമാറ്റിക്സ് - 6

ആകെ - 50


*B) അലിഗഢ് ക്യാമ്പസ്*


അറബിക് - 2, ഇംഗ്ലീഷ് - 13, ഹിന്ദി - 9, പേർഷ്യൻ - 2, സംസ്കൃതം - 2, ഉർദു - 11, സിവിക്സ് - 4, കൊമേഴ്സ് - 2, എക്കണോമിക്സ് - 4, ഫൈൻ ആർട്സ് - 2, ജോഗ്രഫി - 4, ഹിസ്റ്ററി - 4, ഇസ്ലാമിക് സ്റ്റഡീസ് - 2, തിയോളജി - 2, ബയോളജിക്കൽ സയൻസ് - 10, ഹോം സയൻസ് - 4, ഫിസിക്കൽ സയൻസ് - 10, മാത്തമാറ്റിക്സ് - 13

ആകെ - 100


*C) മുർഷിദാബാദ് സെന്റർ*


അറബിക് - 3, ബംഗാളി - 4, ഇംഗ്ലീഷ് - 7, ഹിന്ദി - 3, ഉർദു - 3, സിവിക്സ് - 3, കൊമേഴ്സ് - 3, എക്കണോമിക്സ് - 3, ജോഗ്രഫി - 3, ഹിസ്റ്ററി - 3, ബയോളജിക്കൽ സയൻസ്-4, ഫിസിക്കൽ സയൻസ് -4, മാത്തമാറ്റിക്സ് - 7

ആകെ - 50


*എല്ലാ വിഷങ്ങൾക്കും ഒരേ പ്രവേശന പരീക്ഷയാണോ?*


അതെ, എല്ലാവർക്കും പൊതു പ്രവേശന പരീക്ഷയാണ്. നിങ്ങളുടെ വിഷയ സംബന്ധമായ യാതൊരു ചോദ്യവും പ്രവേശന പരീക്ഷയിൽ ഉണ്ടാവുന്നതല്ല.


*എൻട്രൻസ് പരീക്ഷയുടെ സിലബസ് എങ്ങനെയാണ്?*


4 വിഷയങ്ങളിൽ നിന്നായി 100 മാർക്കിനുള്ള 100 ചോദ്യങ്ങളാവും പരീക്ഷക്കുണ്ടാവുക.


 1) Reasoning

 2) General English

 3) Teaching Aptitude

 4) Current educational affairs


*നെഗറ്റീവ് മാർക്ക് ഉണ്ടോ?*

അതെ, ഒരു ഉത്തരം തെറ്റിയാൽ 0.25 മാർക്ക് കുറയും. അതായത് 4 തെറ്റായ ഉത്തരത്തിന് 1 മാർക്ക് കുറയും.


*എവിടെയെല്ലാം പരീക്ഷ സെന്ററുകളുണ്ട്?*


മൂന്നു  സെന്ററുകളിലായാണ് ബി.എഡ് പ്രവേശന പരീക്ഷ നടക്കുന്നത്.


അലിഗഢ് (UP)

കൊൽക്കത്ത (W.B)

കോഴിക്കോട് (KERALA)


*അപേക്ഷ ഫീസ് ? അവസാന തിയ്യതി ?*


550 രൂപയാണ് അപേക്ഷാഫീസ്.


 15-06-2021 മുതൽ അപേക്ഷിക്കാവുന്നതാണ്. അവസാന തിയ്യതി 12-07-2021. കൂടാതെ ഫൈനോട് കൂടെ 850 രൂപ അടച്ച് 19-07-2021വരെയും അപേക്ഷിക്കാവുന്നതാണ്.


*അപേക്ഷിക്കാൻ പ്രത്യേകമായി ഏതെങ്കിലും സർട്ടിഫിക്കറ്റ് ആവിശ്യമാണോ?*


നിങ്ങളൊരു ഒബിസി വിഭാഗക്കാരനാണെങ്കിൽ അത് തെളിയിക്കുന്നതിനാവിശ്യമായ താലൂക്ക് ഓഫീസിൽ നിന്ന് ലഭിക്കുന്ന നോൺ-ക്രീമിലയർ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടി വരും.


അത്പോലെ തന്നെ നിങ്ങൾ അലിഗഢിലേക്കോ മുർഷിദാബാദിലേക്കോ അഡ്മിഷൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് Distance State (DS) റിസർവേഷൻ ലഭ്യമാണ്. അത് ലഭിക്കാൻ ആവിശ്യമായ താലൂക്ക് ഓഫീസിൽ നിന്നുള്ള ഡൊമിസൈൽ സർട്ടിഫിക്കറ്റും ഇതോടൊപ്പം അപ് ലോഡ് ചെയ്യേണ്ടതാണ്.


*അപേക്ഷ സബ്മിറ്റ് ചെയ്ത ശേഷം അപേക്ഷയിലെ വിവരങ്ങൾ തിരുത്താമോ?*


തിരുത്താൻ സാധിക്കില്ല. 


*എൻട്രൻസ് പരീക്ഷ എന്നായിരിക്കും ?*


പിന്നീട് അറിയിക്കുന്നതാണ്


*അഡ്മിറ്റ് കാർഡ് എങ്ങനെ ലഭിക്കും?*


പ്രവേശന പരീക്ഷക്ക് ഒന്നോ രണ്ടോ ആഴ്ച്ച മുമ്പ് അഡ്മിഷൻ വെബ്സൈറ്റായ https://www.amucontrollerexams.com/ ൽ ലഭ്യമാവും.


_*പ്രധാന ലിങ്കുകൾ*_


⚪ *അഡ്മിഷൻ ഗൈഡ് ലഭിക്കാൻ*


https://www.amucontrollerexams.com/page/view/guide-to-admission-2021-22-admission-forms-for-various-courses-are-available-now-1623416356


⚪ *എൻട്രൻസ് ടെസ്റ്റിന് അപേക്ഷിക്കാൻ*


www.dt.amucontrollerexams.com/oaps/user


⚪ *മുൻ വർഷങ്ങളിലെ ചോദ്യപ്പേപ്പർ ലഭിക്കാൻ*


http://drive.google.com/folderview?id=0B4DtU9cagVFHNDRXdEFQTnluSkE

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students