Entrance Exams / Courses for Commerce Students : പ്ലസ്ടു കോമേഴ്സ് വിദ്യാർത്ഥികൾക്ക് എഴുതാവുന്ന എൻട്രൻസ് പരീക്ഷകൾ
പ്രിയമുള്ള വിദ്യാർത്ഥികളെ .... നിങ്ങൾ എൻട്രൻസിനുള്ള തയ്യാറെടുപ്പ് തുടങ്ങിയോ ? മാഷേ ... ഞങ്ങൾ.. ഞങ്ങൾ സയൻസ് അല്ല. മിക്കവാറും കരിയർ ഗൈഡൻസ് ക്ലാസുകളിൽ നിന്നും കോമേഴ്സ് / ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികളിൽ നിന്നും ലഭിക്കുന്ന മറുപടിയാണിത്. എൻട്രൻസ് എന്നത് സയൻസ് വിഷയവുമായി ബന്ധപ്പെട്ടതാണ് എന്നാണ് ഭൂരിപക്ഷം രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ധാരണ. എന്നാൽ +2 കോമേഴ്സ് / ഹുമാനിറ്റീസ് വിദ്യാർത്ഥികൾക്കും വിവിധ എൻട്രൻസ് പരീക്ഷകളുണ്ട് എന്നതാണ് യാഥാർത്യം . സയൻസ് ഗ്രൂപ്പ് എടുത്തവർക്കും ഈ പരീക്ഷകൾ എഴുതാവുന്നതാണ്. ആഗോളവൽക്കരണം യാഥാർത്യമായതോടെ നമ്മുടെ വിദ്യാഭ്യാസ മേഖലയിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. തദ്‌ഫലമായി വ്യവസായങ്ങളുടെ ആഗോള തലത്തിലുള്ള വളർച്ച കോമേഴ്സ്, എക്കണോമിക്ക്സ്, മാനേജ്മെൻ്റ് അനുബദ്ധ കോഴ്സുകൾക്ക് നല്ല ഡിമാൻ്റ് വർദ്ധിപ്പിച്ചു. കേന്ദ്ര / സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള ഉന്നതപഠന സ്ഥാപനങ്ങളിലേക്കുള്ള ഒരു ചവിട്ടുപടി കൂടിയാണ് ഇത്തരം പരീക്ഷകൾ. താരതമ...