Sainik School Admission 2020 : സൈനിക് സ്‌കൂള്‍ പ്രവേശനം; നവംബര്‍ 19 വരെ അപേക്ഷിക്കാം

*സൈനിക് സ്‌കൂള്‍ പ്രവേശനം; നവംബര്‍ 19 വരെ അപേക്ഷിക്കാം*


രാജ്യത്തെ 33 സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനായുള്ള *ഓൾ ഇന്ത്യാ സൈനിക് സ്കൂൾസ് എൻട്രൻസ് എക്സാമിനേഷന് (AISSEE)* അപേക്ഷ ക്ഷണിച്ചു. 


*👉പ്രവേശനം: 6, 9 ക്ലാസ്സുകളിലേക്ക്‌*


*👉അവസാന തീയതി:  നവംബർ 19*


*👉പ്രവേശന പരീക്ഷ: ജനുവരി 10ന്*


ഒബ്ജക്റ്റീവ് മാതൃകയിലുള്ള ഒ.എം.ആർ ഷീറ്റിലാണ് ഉത്തരങ്ങൾ രേഖപ്പെടുത്തേണ്ടത്.

ആറാം ക്ലാസ്സിലേക്ക് പെൺകുട്ടികൾക്കും അപേക്ഷിക്കാം. 


*പ്രായം:* പത്തു മുതൽ 12 വയസ്സുവരെ പ്രായമുള്ളവർക്ക് ആറാം ക്ലാസ്സിലേക്കും 13 മുതൽ 15 വയസ്സുവരെയുള്ളവർക്ക് ഒൻപതാം ക്ലാസ്സിലേക്കും അപേക്ഷിക്കാം. 2021 മാർച്ച് 31 അടിസ്ഥാനപ്പെടുത്തിയാകും പ്രായം കണക്കാക്കുക.


*അപേക്ഷാ ഫീസ്:* ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 550 രൂപയും എസ്.സി,എസ്.ടി വിഭാഗക്കാർക്ക് 400 രൂപയുമാണ് ഫീസ്. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ്ബാങ്കിങ്, പേടിഎം തുടങ്ങിയ സേവനങ്ങളുപയോഗിച്ച് ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.


*🌐അപേക്ഷിക്കേണ്ട വിധം:*⤵️ aissee.nta.nic.inഎന്ന ലിങ്ക് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


 രജിസ്ട്രേഷനിലൂടെ ലഭിക്കുന്ന ഐ.ഡിയും പാസ്വേഡും സൂക്ഷിച്ച് വെക്കുക. ഇതുപയോഗിച്ച് ലോഗിൻ ചെയ്തുവേണം അപേക്ഷ പൂർത്തിയാക്കാൻ. അപേക്ഷയിൽ ഫോട്ടോ അപ്ലോഡ് ചെയ്യണം. ഓൺലൈനായി ഫീസുമടയ്ക്കണം. അപേക്ഷാ നടപടികൾ പൂർത്തിയായാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ/ഇ-മെയിലിലേക്ക് സന്ദേശമെത്തും.


സിലബസ്, പരീക്ഷാ കേന്ദ്രങ്ങൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ www.nta.ac.in എന്ന വെബ്സൈറ്റിലുണ്ട്. കേരളത്തിലെ ഏക സൈനിക് സ്കൂൾ തിരുവനന്തപുരം കഴക്കൂട്ടത്താണ്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students