Plus One School / Combination Transfer :+1 സ്‌കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ 2020 ഇപ്പോൾ അപേക്ഷിക്കാം(Latest Updates )

 

 

സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനായുള്ള ഒഴിവുകൾ   https://hscap.kerala.gov.in/  ൽ പ്രസിദ്ധീകരിച്ചു.

മാറ്റത്തിനുള്ള അപേക്ഷകൾ 17/11/2020  ന് രാവിലെ 10 മുതൽ 18/11/2020ന്  വൈകിട്ട് 4 വരെ ഓൺലൈനായി സമർപ്പിക്കാം.

വെബ്‌സൈറ്റിലെ apply for school/ combination transfer എന്ന ലിങ്ക് വഴിയാണ് ട്രാൻസ്ഫറിന് അപേക്ഷിക്കേണ്ടത്.

വിദ്യാർത്ഥികളുടെ താൽപര്യമനുസരിച്ച് ഓപ്ഷനുകൾ 1, 2, .... എന്ന രീതിയിൽ ക്രമീകരിക്കാവുന്നതാണ്.

ഓപ്ഷനുകൾ ഉൾപ്പെടുത്തിയ ശേഷം DECLARATION ചെക്ക് ചെയ്ത് TRANSFER APPLICATION CONFIRMATION നടത്തണം.

CONFIRMATION നടത്തിയ അപേക്ഷകൾ മാത്രമേ ട്രാൻസ്ഫറിന് പരിഗണിക്കുകയുള്ളൂ.

ആഗ്രഹിക്കുന്ന സ്കൂൾ/കോഴ്സിൽ ഒഴിവില്ലെങ്കിൽ പോലും അപേക്ഷിക്കാവുന്നതാണ്.

https://hscap.kerala.gov.in/ ൽ പ്രസിദ്ധപ്പെടുത്തിയ ഒഴിവുകൾക്ക് പുറമെ ട്രാൻസ്ഫറിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്കും അപേക്ഷിക്കാം

നിലവിൽ അഡ്മിഷൻ ലഭിച്ച സ്കൂളിലെ മറ്റൊരു കോഴ്സിലേക്കും അപേക്ഷിക്കാം.

** ട്രാൻസ്ഫറിന് അപേക്ഷിച്ചവർക്ക് അലോട്ട്മെൻ്റ് ലഭിച്ചാൽ നിർബ്ബദ്ധമായും പുതിയ സ്കൂളിൽ / കോഴ്സിൽ പ്രവേശനം നേടേണ്ടതാണ്

ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ സ്‌പോർട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാനാവൂ.

*ഒരു ജില്ലയിൽ പ്രവേശനം നേടിയ ശേഷം മറ്റൊരു ജില്ലയിലേക്ക് TC വാങ്ങി പോയവർക്ക് തിരിച്ച് അതേ ജില്ലയിലേക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാൻ സാധിക്കില്ല.

* *ഭിന്നശേഷിക്കാർക്ക് സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാൻ അർഹതയില്ല.

https://hscap.kerala.gov.in/vacancy.php?cmbdist=8

തൃശ്ശൂർ ജില്ലയിലെ ഒഴിവുകൾ👆



മലപ്പുറം ജില്ലയിലെ വേക്കൻസി അറിയാൻ:

https://hscap.kerala.gov.in/vacancy.php?cmbdist=11


പാലക്കാട് ജില്ലയിലെ ഒഴിവുകൾ:

https://hscap.kerala.gov.in/vacancy.php?cmbdist=9



Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students