Kerala University Distance Education Admission 2020: കേരള സർവ്വകലാശാലയിൽ വിദൂര പഠനത്തിന് അപേക്ഷിക്കാം


 *കേരളയിൽ വിദൂര പഠനത്തിന് അപേക്ഷിക്കാം*

✅ 2020-21 അധ്യയന വർഷം വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകൾ നടത്താൻ യുജിസി അനുമതി നൽകിയ  കേരള സർവ്വകലാശാലയിലെ വിദൂര വിദ്യാഭ്യാസത്തിന്റെ 2020-21 അധ്യയന വർഷത്തെ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.



✅ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്,കൊമേഴ്സ്, ലൈബ്രറി സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, കപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ബിബിഎ, എന്നീ ബിരുദ പ്രോഗ്രാമുകൾക്കും മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, കൊമേഴ്സ്, എംബിഎ, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ലൈബ്രറി സയൻസ് എന്നീ ബിരുദാനന്തര പ്രോഗ്രാമുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


✅ സർവ്വകലാശാല നടത്തുന്ന റെഗുലർ പ്രോഗ്രാമുകളുടെ സിലബസ് തന്നെയാണ് വിദൂരവിദ്യാഭ്യാസത്തിനുമുള്ളത്. അപേക്ഷകൾ ഓൺലൈനായിട്ടാണ് സമർപ്പിക്കേണ്ടത്. ഫീസ്അടക്കാനും ഓൺലൈൻ സൗകര്യമുണ്ട്.


✅ യുജി പ്രോഗ്രാമുകൾക്ക് ഒക്ടോബർ 31ഉം പിജി പ്രോഗ്രാമുകള്ക്ക് നവംബർ 18ഉം ആണ് അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി.



✅ യുജി/പിജി പ്രോഗ്രാമുകളുടെ ഓൺലൈൻ അപേക്ഷയുടെ ശരിപ്പകർപ്പ്, അനുബന്ധരേഖകൾ. എന്നിവ കാര്യവട്ടത്ത് പ്രവർത്തിക്കുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം ഓഫീസിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന യഥാക്രമം നവംബർ 5, നവംബർ 23 തീയതികൾക്ക് മുമ്പ് ലഭിച്ചിരിക്കണം.


✅ വിശദ വിവരങ്ങൾക്ക് www.ideku.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students