Entrance Exams / Courses for Commerce Students : പ്ലസ്ടു കോമേഴ്സ് വിദ്യാർത്ഥികൾക്ക് എഴുതാവുന്ന എൻട്രൻസ് പരീക്ഷകൾ

                                 

 


 പ്രിയമുള്ള വിദ്യാർത്ഥികളെ .... നിങ്ങൾ എൻട്രൻസിനുള്ള തയ്യാറെടുപ്പ് തുടങ്ങിയോ ?

മാഷേ ... ഞങ്ങൾ.. ഞങ്ങൾ സയൻസ് അല്ല. 

മിക്കവാറും കരിയർ ഗൈഡൻസ് ക്ലാസുകളിൽ നിന്നും കോമേഴ്സ് / ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികളിൽ നിന്നും ലഭിക്കുന്ന മറുപടിയാണിത്.


എൻട്രൻസ് എന്നത് സയൻസ് വിഷയവുമായി ബന്ധപ്പെട്ടതാണ് എന്നാണ് ഭൂരിപക്ഷം രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ധാരണ.

എന്നാൽ +2 കോമേഴ്സ് / ഹുമാനിറ്റീസ് വിദ്യാർത്ഥികൾക്കും വിവിധ എൻട്രൻസ് പരീക്ഷകളുണ്ട് എന്നതാണ് യാഥാർത്യം .

സയൻസ് ഗ്രൂപ്പ് എടുത്തവർക്കും ഈ പരീക്ഷകൾ എഴുതാവുന്നതാണ്.


 ആഗോളവൽക്കരണം യാഥാർത്യമായതോടെ നമ്മുടെ വിദ്യാഭ്യാസ മേഖലയിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

തദ്‌ഫലമായി വ്യവസായങ്ങളുടെ ആഗോള തലത്തിലുള്ള വളർച്ച കോമേഴ്സ്, എക്കണോമിക്ക്സ്, മാനേജ്മെൻ്റ് അനുബദ്ധ കോഴ്സുകൾക്ക് നല്ല ഡിമാൻ്റ് വർദ്ധിപ്പിച്ചു.

കേന്ദ്ര / സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള ഉന്നതപഠന സ്ഥാപനങ്ങളിലേക്കുള്ള ഒരു ചവിട്ടുപടി കൂടിയാണ് ഇത്തരം പരീക്ഷകൾ.

താരതമ്യേന ചിലവ് കുറഞ്ഞതും ഉന്നത നിലവാരം ഉള്ളതുമായ ഇത്തരം സ്ഥാപനങ്ങിൽ നമ്മുടെ വിദ്യാർത്ഥികളും / മക്കളും പഠിച്ചു വളരട്ടെ.

ഇത്തരം സ്ഥാപനങ്ങളിൽ നിന്നാണ് നല്ല ശമ്പളം ലഭിക്കുന്ന ലോകോത്തര കമ്പനികളിലേക്കുള്ള റിക്രൂട്ട്മെൻ്റ് നടക്കുന്നത്.

 കോഴ്സ് തിരഞ്ഞെടുപ്പിനോളം തന്നെ പ്രാധാന്യമുണ്ട് എവിടെ പഠിച്ചു എന്നുള്ളതും.

അത് കൊണ്ട് കഴിയുന്നതും ഇത്തരം Premier Institute കളിൽ തന്നെ അഡ്മിഷൻ ലഭിക്കാനുള്ള പരിശ്രമം തുടങ്ങുക.

സ്വകാര്യവൽക്കരണത്തിൻ്റെ ഫലമായി ആഗോള നിലവാരമുള്ള പല സ്വകാര്യ  വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവിൽ വന്നു.പല സ്ഥാപനങ്ങളിലേക്കും പ്രത്യേക പ്രവേശന പരീക്ഷയും നടത്തുന്നുണ്ട്. 

ഉന്നതനിലവാരമുള്ള Deemed to be University കളും ഇതിൽ ഉൾപ്പെടും. അത്തരത്തിൽപ്പെട്ട ചില സ്ഥാപനങ്ങളെയും നമുക്ക് പരിചയപ്പെടാം.

പ്ലസ് വൺ  വിദ്യാർത്ഥികൾ  തുടക്കത്തിൽ തന്നെ ഇത്തരം വിവിധ  പരീക്ഷകളെ കുറിച്ച് മനസ്സിലാക്കുകയും നേരത്തെ തന്നെ  തയ്യാറെടുപ്പുകൾ തുടങ്ങുകയും ചെയ്യുക.

കൂട്ടുകാർ തിരഞ്ഞെടുക്കുന്ന കോഴ്സിനല്ല  മറിച്ച് നിങ്ങളുടെ താൽപര്യത്തിനും അഭിരുചിക്കും അനുയോജ്യമായ കോഴ്സിനാണ് പ്രാധാന്യം നൽകേണ്ടത്.

വിവിധ  എൻട്രൻസ് പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി +2 പരീക്ഷകൾക്ക് മുൻപ് തുടങ്ങുമെന്ന കാര്യം പ്രത്യേകം ഓർക്കണം.

**കോമേഴ്സ് ഗ്രൂപ്പുകാർക്ക് മാത്രമല്ല മറ്റ് ഗ്രൂപ്പുകാർക്കും ഇവിടെ സൂചിപ്പികുന്ന പ്രവേശന പരീക്ഷകൾ എഴുതാവുന്നതാണ് .

* തലക്കെട്ടിൽ കോമേഴ്സുകാർക്ക് എന്ന് പേര് നൽകാൻ കാരണം അവർ +1/ +2 വിന് പഠിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട പരീക്ഷകളായത് കൊണ്ടാണ്.

                                     

പ്ലസ്ടു കോമേഴ്സ് വിദ്യാർത്ഥികൾക്ക് എഴുതാവുന്ന എൻട്രൻസ് പരീക്ഷകൾ:                                                              

  1. CA (Chartered accountant) Foundation exam : കോമേഴ്സുകാർക്കുള്ള മികച്ച  പ്രൊഫഷൽ   കോഴ്സാണിത്. അക്കൗണ്ടിങ്ങ് / ഓഡിറ്റിംഗ്  മേഖലയിലെ അവസാന വാക്കാണ് CA എന്ന് പറയാം.  വർഷം 2 തവണ ( May/Nov) പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. www.icai.org       

                                                                             
  2. CS (Company Secretary) Foundation Exam : Institute Of Company Secretaries of India നടത്തുന്ന പ്രവേശന പരീക്ഷയാണിത്.
    കോര്‍പ്പറേറ്റ് ലോസ്, സെക്യൂരിറ്റി ലോസ്, ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ്, കോര്‍പ്പറേറ്റ് ഗവേര്‍ണന്‍സ് മുതലായവയില്‍ വൈദഗ്ധ്യം നേടിയിട്ടുള്ള കമ്പനി സെക്രട്ടറ...

    Read more at: https://www.mathrubhumi.com/education-malayalam/features/company-secretary-course-malayalam-news-1.1539209
      കോർപ്പറേറ്റ് നിയമങ്ങൾ,  കോർപ്പറേറ്റ് ഗവേർണൻസ് മുതലായവയിൽ വൈദഗ്ദ്യം നേടിയിട്ടുള്ള കമ്പനി സെക്രട്ടറി,  കമ്പനിയുടെ  Directors Board Advisor ഉം ,Secretarial Auditor ഉം, കോർപ്പറേറ്റ് പ്ലാനറും സ്ട്രാറ്റജിക്ക്  മാനേജർ തുടങ്ങിയ പദവികൾ വഹിക്കുന്നു.  https://www.icsi.edu.                                       

                                                                                                                                          
  3. CMA ( Cost and Management Accountant) Foundation Exam: Institute of Cost Accountants of India (ICAI) നടത്തുന്ന പ്രവേശന പരീക്ഷയാണിത്.  മാനേജ്മെൻ്റ് എക്കൌണ്ടിങ്ങ് , ഫിനാൻഷ്യൽ മാനേേജ്‌മെൻ്റ് മേഖലയിലേക്കുള്ള പ്രവേശന പരീക്ഷയാണിത്.  https://icmai.in  


  4. ACET (Actuarial Common Entrance Test)   : IAI (Institute of Actuaries of India ) for Actuary Science Courses .ഇൻഷൂറൻസ്, ഫിനാൻസ് മേഖലകളിൽ വൈദഗ്ദ്യമുള്ളവരെ വാർത്തെടുക്കുന്ന ഒരു കോഴ്സാണിത്. ആ മേഖലയിലേക്കുള്ള പ്രവേശന പരീക്ഷയാണിത്.  www.actuariesindia.org             

    ]
  5. CFP (Certified Financial Planner) Exam : Conducted by FPSB (Financial Planning Standards Board India). വിവിധ ഫിനാൻഷ്യൽ ആസൂത്രണ സ്ഥാപനങ്ങൾ, ബ്രോക്കിങ്ങ് സ്ഥാപനങ്ങൾ, അസറ്റ് മാനേജ്മെൻറ് കമ്പനികൾ, മ്യൂച്ചൽ ഫണ്ട് സ്ഥാപനങ്ങൾ, ഇൻഷൂറൻസ് കമ്പനികൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ CFP ക്കാർക്ക് അവസരങ്ങളുണ്ട്   . india.fpsb.org , www.fpsb.co.in       


                                                                                                      

                                                                                         
  6. Common Law Aptitude test (CLAT) : 22 ദേശീയ നിയമ സർവ്വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. BA LLB / BBA LLB(Hons.). www.consortiumofnIus .ac.in    


  7.  ISI Admission Test:  Statistics പഠനത്തിന് ദേശീയ ഗവേഷണ സ്ഥാപനമായ Indian Statistical institute ലേക്കുള്ള പ്രവേശന പരീക്ഷയാണിിത് . B. Stat (Hons.) കോഴ്സ് കോമേഴ്സുകാർക്ക് ചെയ്യാാവുന്നതാണ്  www.isical.ac.in   


  8.  Entrance tests for B.Com  :  BHU(Banaras Hindu University, NMIMS ( NarSee Monjee Institute of Management studies ),Jamia Millia Islamia തുടങ്ങിയ സർവ്വകലാശാലകൾ B.com കോഴ്സി്ന് പ്രത്യേക പ്രവേശന പരീക്ഷ                  നടത്തുന്നുണ്ട്  . www.bhu.ac.in ,  www.nmi ms.edu  ,  www.jmi.ac.in               


  9. AILET  :   ഡൽഹിയിലെ ദേശീയ നിയമ സർവ്വകലാശാലയിലേക്കുള്ള   പ്രവേശന പരീക്ഷയാണിിത് . B.A. L.L.B (Hons), L.L.M and Ph.D Degree Programs. There are 73 seats in B.A. L.L.B course, 20 in L.L.M and Ph.D seats usually do not exceed over 10.  www.nludeIhi.ac.in                                                                                    



  10. AIMA UGAT : BBA, BFT, BBM തുടങ്ങിയ കോഴ്സുകളിലേക്ക് All India Management Association - AIMA നടത്തുന്ന പ്രവേശന പരീക്ഷയാണിത് . www.aima.in                     

                            
  11. Bachelor of Computer Applications  : BCA കോഴ്സിന് ചേരാൻ താൽപര്യമുള്ളവർക്ക്  നടത്തുന്ന പ്രവേശന പരീക്ഷകൾ >   IPU CET BCA (GGS Indraprastha University), KIITEE BCA (Kalinga Institute of Industrial Technology University), LUCSAT BCA (Lucknow University), PESSAT (PES University). www.ipu.ac.in  , kiit.ac.in  , www.lkouniv.ac.in  , www.pes.edu             


  12. Bachelor of Bussiness Studies (BBS): ഡൽഹിയിലുള്ള  Shaheed Sukhdev college of Business Studies (SSBS), Jamia Milia Islamia University  തുടങ്ങിയ സ്ഥാപനങ്ങൾ BBS കോഴ്സിന് പ്രവേശന പരീക്ഷ നടത്തുന്നുണ്ട്.  www.sscbsdu. acin                                                                      


  13. Delhi University JAT/ Benaras Hindu University/ Jadavpur University : ഈ സ്ഥാപനങ്ങൾ  B. A - Hons.in Business Economics , BBA in Financial Investment Analysis, BMS (Bachelor of Management Studies)  തുടങ്ങിയ കോഴ്സുകൾക്ക് പ്രവേശന പരീക്ഷ നടത്തുന്നുണ്ട്.  du.ac.in  ,  www.bhu.ac.in  , www.jaduniv.edu.in                                                                     


  14. Journalism and Mass communication:  ജേർണലിസം ,മാസ്കമ്മ്യൂണിക്കേഷൻ  കോഴ്സുകളിലേക്ക്  വിവിധ സർവ്വകലാശാലകൾ പ്രവേശന പരീക്ഷ നടത്തുന്നുണ്ട്.  👉(Jamia Milia Islamia Entrance Exam ,     Manipal Institute of Communication Entrance Exam, Symbiosis institute of Mass Communication Entrance Exam, Xavier Institute of Communications Entrance Exam, Mudra Institute of Communication Entrance Exam, Andhra University Common Entrance Test, Symbiosis National Aptitude Test).  www.jmi.ac.in  ,  www.manipal.edu.  ,  www.simc.edu  ,  www.mica.ac.in. ,  www.andhrauniversity.edu.in             


  15. NIFT( fashion designer).ഫാഷൻ ഡിസൈനിങ്ങിൽ താൽപര്യമുള്ളവർക്ക്   National Institute of Fashion Technology നടത്തുന്ന B. Des കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. www.nift.ac.in                  


                                          
  16. NCHMCT JEE (National Council for  Hotel management & Catering Technology) : B.Sc Hospitality & Hotel Administration കോഴ്സിലേക്ക് രാജ്യത്തെ 63 ൽ പരം Hotel Management സ്ഥാപനങ്ങൾ പ്രവേശനം നടത്തുന്നത്  പ്രസ്തുത പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.  www.ntanchm.nic.in                          


17. Symbiosis Entrance Test (SET) : ഇത് Symbiosis International University  BBA, Economics തുടങ്ങിയ കോഴ്സുകൾക്ക് നടത്തുന്ന പ്രവേശന പരീക്ഷയാണ്.   www.set-test.org      




18. St. Xaviers Admission Test :ഇത്  St. Xaviers College Mumbai  BMS- Bachelor of Management studies കോഴ്സിന് നടത്തുന്ന പ്രവേശന പരീക്ഷയാണ്.  www.xaviers.edu   



19. NMIMS- NPAT :  ഇത്  മുംബൈയിലുള്ള Narsee Monjee Institute of Management studies  BSc. Economics/Finance,  B.Com - Hons. , BBA തുടങ്ങിയ കോഴ്സുകൾക്ക് നടത്തുന്ന പ്രവേശന പരീക്ഷയാണ്.
https://www.nmims.edu/                                         



20. IPU CET : ഡൽഹിയിലുള്ള Guru Gobind Indraprastha University  BBA , B.com - Hons. തുടങ്ങിയ കോഴ്സുകൾക്ക് നടത്തുന്ന പ്രവേശന പരീക്ഷയാണ്. http://www.ipu.ac.in/   

                           


21. BHU UET : ഉത്തർപ്രദേശിലെ വാരനാസിലെ Banaras Hindu University  B.com (Hons.) Financial Market Management, BA-Economics, B.com (Hons.) കോഴ്സുകൾക്ക് നടത്തുന്ന പ്രവേശന പരീക്ഷയാണ്. https://www.bhu.ac.in/ims/                                     



22. LPU NEST: പഞ്ചാബിലെ പഗ് വാരയിലുള്ള   Lovely Professional University  വിവിധ  Management Courseകളിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷയാണ്. https://nest.lpu.in/    



23. PUCET: ബീഹാറിലെ പാറ്റ്നയിൽ സ്ഥിതി ചെയ്യുന്ന   Patna Women's College നടത്തുന്ന  B.com കോഴ്സിലേക്കുള്ള   Entrance Exam ആണിത്.  https://patnawomenscollege.in/  



24. LSAT : ഇത് ഒരു കംമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റാണ്.  അമേരിക്കയിലെ  Law School of Admission  Council   (LSAC) ന് വേണ്ടി  Pearson VUE നടത്തുന്ന ടെസ്റ്റാണ്.  ഇന്ത്യയിലെ വിവിധ സ്വകാര്യ നിയമ സർവ്വകലാശാലകളിലേക്ക് അഡ്മിഷൻ നടത്തുന്നത്  പ്രസ്തുത പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.  https://www.discoverlaw.in/                            



25. SLAT (Symbiosis Law Admission Test ) : Admissions to all Symbiosis Law Schools. 5 year Integrated Law Courses i.e. BA LLB (Hons.), BBA LLB (Hons.)  . m.symlaw.ac.in                         


                                              

26. IPMAT: (Integrated Programme in Management) :  രാജ്യത്തെ മുൻ നിര മാനേജ്മെൻ്റ് സ്ഥാപനങ്ങളായ IIM  Indore, IIM Rohtak എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. 5 വർഷത്തെ കോഴ്സാണിത്.  www.iimidr.ac.in                               

              

27. EFLU - Entrance Test : വിദേശ ഭാഷാ പഠനത്തിനായി Hyderabad ലെ English & Foreign Language University യിലേക്കുള്ള പ്രവേശന പരീക്ഷയാണിത്.  www.efluniversity.ac.in                           



28. KLEE (Kerala Law Entrance Examination) : കേരള സർക്കാർ Law കോളേജുകളിലേക്കും, സർക്കാരുമായി സീറ്റ് പങ്കിടുന്ന Private  Self Finan sing Law കോളേജുകളിലേക്കുമുള്ള പ്രവേശന പരീക്ഷയാണിത്. 5 Year Integrated LLB കോഴ്സ്.  http://www.cee-kerala.org/      



29. CET : ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി (Dee med to be University) B.Com, BBA തുടങ്ങിയ കോഴ്സുകളിലേക്ക് നടത്തുന്ന എൻട്രൻസ് പരീക്ഷയാണിത്.    www.christuniversity.in      



*** ഇനി പരിചയപ്പെടുത്താൻ പോകുന്നത് ഈ അടുത്തകാലത്തായി എറ്റവുമധികം വിദ്യാർത്ഥികൾ ചോദിച്ച ഒരു കോഴ്സിനെപ്പറ്റിയാണ് അഥവാ CAT

30. CAT (Certificate in Accounting Technicians) : CAT ഒരു കോഴ്സും CMA കോഴ്സിലേക്കുള്ള ഒരു എൻട്രൻസ് പരീക്ഷയും കൂടിയാണ്. CMA കോഴ്സ് നടത്തുന്ന Institute of Cost Accountants of India തന്നെയാണ് ഈ കോഴ്സും നടത്തുന്നത്. CAT ൻ്റെ പ്രത്യേകത എൻട്രൻസ് പാസ്സായാൽ കോഴ്സ് സർട്ടിഫിക്കറ്റ് കൂടി ലഭിക്കുമെന്നതാണ്.  https://icmai.in/icmai/cat/                                                                   


31. CUET:

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണി വേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി, തേസ്പൂര്‍ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, വിശ്വഭാരതി യൂണിവേഴ്‌സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള തുടങ്ങി 54 കേന്ദ്ര സര്‍വകലാശാലകളിലെ വിവിധ കോഴ്സുകളിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷയാണിത്.
https://cuet.nta.nic.in/

* * കൂടുതൽ വിവരങ്ങൾക്ക്  വിവിധ എൻട്രൻസ് പരീക്ഷകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വെബ്ബ്സൈറ്റ് സന്ദർശിക്കുക. (വെബ്ബ്സൈറ്റ് അഡ്രസ്സ്  ഓരോ കോഴ്സിൻ്റെയും അനുബന്ധമായി നൽകിയിട്ടുണ്ട്).

*നിങ്ങൾക്ക് ലഭിച്ച ഈ അറിവ് ഉപകാരപ്രദമാണെന്ന് തോന്നുന്നുണ്ടെങ്കിൽ മറ്റുള്ളവർക്ക് അറിയിച്ച്‌ കൊടുക്കുക.

* വിവിധ കോഴ്സുകൾ, കരിയർ സാധ്യതകൾ എന്നിവയെ കുറിച്ചറിയാൻ സന്ദർശിക്കുക.  

 anfasmash.blogspot.com


 




Comments

  1. My first and best experience.Very effective for plus two students. Many of them are common.But it reveals a truth that there exists an entrance for commerce students through which they can attain highest and attractive position in life.

    ReplyDelete

Post a Comment

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Professional Courses @ Commerce