Posts

പി.ജി.ഡിപ്ലോമ ഇൻ ഹെൽത്ത് സയൻസ് റിസർച്ച് – അപേക്ഷ ക്ഷണിക്കുന്നു

കേരളസർവകലാശാല തുടർവിദ്യാഭ്യാസവ്യാപനകേന്ദ്രം ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററുമായി ചേർന്ന് സംഘടിപ്പിക്കുന്ന പി.ജി.ഡിപ്ലോമ ഇൻ ഹെൽത്ത് സയൻസ് റിസർച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: കേരളസർവകലാശാല അംഗീകൃത എം.ബി.ബി.എസ്./ബി.എ.എം.എസ്./ബി.എച്ച്.എം.എസ്./ബി.വിഎസ്സി./ബി.ഡി.എസ്./ബി.എസ്സി. നഴ്സിംഗ്/ബി.ഫാം./ബി.എസ്.എം.എസ്./ബി.എസ്സി. എം.എൽ.ടി. കോഴ്സ് കാലാവധി: ഒരു വർഷം, കോഴ്സ്ഫീസ്: 18,000/-, അപേക്ഷാഫീസ്: 100 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 7. താൽപ്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പും ഒരു ഫോട്ടോയും സഹിതം തിരുവനന്തപുരം പി.എം.ജി. ജംഗ്ഷനിലെ സ്റ്റുഡൻസ് സെന്റർ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക്: 0471 2302523, 0471 2553540

ബിരുദപഠനത്തിനു നൽകുന്ന ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പിന് സംസ്ഥാന ഹയർ എജ്യുക്കേഷൻ കൗൺസിൽ അപേക്ഷ ക്ഷണിച്ചു

 **സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ ഗവൺമെൻറ്/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലോ ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജുകളിലോ 2021-'22-ൽ ബിരുദതല കോഴ്സിൽ ഒന്നാംവർഷത്തിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.  പ്രൊഫഷണൽ/സ്വാശ്രയ കോഴ്‌സുകളിൽ പഠിക്കുന്നവരെ പരിഗണിക്കില്ല. ബിരുദപഠനത്തിന് മൂന്നുവർഷം സ്കോളർഷിപ്പ് ലഭിക്കും. ആദ്യവർഷം 12,000 രൂപയും രണ്ടാംവർഷം 18,000 രൂപയും മൂന്നാംവർഷം 24,000 രൂപയും. തുടർന്ന് പി.ജി. പഠനം നടത്തുമ്പോൾ രണ്ടുവർഷംകൂടി സ്കോളർഷിപ്പ് ലഭിക്കും. ആദ്യവർഷം 40,000 രൂപയും രണ്ടാംവർഷം 60,000 രൂപയും.  ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്ക് ഈ നിരക്കിൽനിന്നും 25 ശതമാനംകൂടി അധികമായി ലഭിക്കും. സ്കോളർഷിപ്പ് പുതുക്കി ലഭിക്കുന്നതിന്, അക്കാദമിക് മികവ് തെളിയിക്കണം. 1000 സ്കോളർഷിപ്പുകളാണ് നൽകുന്നത്. വിവിധ വിഭാഗങ്ങൾക്ക് നിശ്ചിതശതമാനം സ്ലോട്ടുകൾ നീക്കിവെച്ചിട്ടുണ്ട്. മറ്റേതെങ്കിലും തരത്തിലുള്ള സ്കോളർഷിപ്പ്/സ്റ്റൈപ്പെൻഡ് ലഭിക്കുന്നവർക്ക് അർഹതയില്ല. ഏതെങ്കിലും ഫീസ് ആനുകൂല്യം, പട്ടികവിഭാഗ വിദ്യാർഥികൾക്കുള്ള ലംസം ഗ്രാൻറ്, കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ ഹിന്ദി സ്കോള

ഇഗ്നോ: ജനുവരി സെഷനിലേക്ക് അപേക്ഷിക്കാം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജനുവരി സെഷനിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓപ്പൺ, വിദൂര വിദ്യാഭ്യാസം, ഓൺലൈൻ എന്നിവയിലൂടെ വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമുകൾക്കാണ് ഇപ്പോൾ പ്രവേശനം. കോഴ്സ് വിവരങ്ങളടങ്ങിയ വിശദമായ പ്രോസ്പെക്ടസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവർക്ക് ignouadmission.samarth.edu.in. എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കോഴ്സുകൾ, യോഗ്യത, ഫീസ്, കോഴ്സ് കാലാവധി തുടങ്ങിയ വിശദ വിവരങ്ങൾ പ്രോസ്പെക്ടസിൽ ലഭ്യമാണ്.  ജനുവരി 31 വരെ അപേക്ഷിക്കാം.

ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ 641 ടെക്‌നീഷ്യൻ ഒഴിവ്

ന്യൂഡൽഹി ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IARI) 641 ടെക്‌നീഷ്യൻ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ICAR നു കീഴിലെ വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിലും റീജനൽ സ്റ്റേഷനുകളിലുമാണ് അവസരം. ഓൺലൈൻ അപേക്ഷ ജനുവരി 10 വരെ. യോഗ്യത: പത്താംക്ലാസ്/തത്തുല്യം. പ്രായം: 18-30. അർഹർക്ക് ഇളവ്. ശമ്പളം: 21,700+ മറ്റ് ആനുകൂല്യങ്ങൾ. കൂടുതൽ വിവരങ്ങൾ www.iari.res.in ൽ

കോസ്റ്റ് ഗാർഡിൽ 322 നാവിക്, യാന്ത്രിക്: ജനുവരി 4 മുതൽ 14 വരെ ഓൺലൈനായി അപേക്ഷിക്കാം

തീരസംരക്ഷണ സേനയിൽ (ഇന്ത്യൻ കോസ്റ്റ് ഗാർഡ്) നാവിക് ജനറൽ ഡ്യൂട്ടി, നാവിക് ഡൊമസ്റ്റിക് ബ്രാഞ്ച്, യാന്ത്രിക് തസ്തികയിലെ 322 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ജനുവരി 4 മുതൽ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. 2/2022 ബാച്ചിലാണു പ്രവേശനം. അവസരം പുരുഷന്മാർക്കു മാത്രം. തസ്തിക, യോഗ്യത: നാവിക് ജനറൽ ഡ്യൂട്ടി:  കണക്കും ഫിസിക്‌സും പഠിച്ച് പ്ലസ് ടു വിജയം. നാവിക് ഡൊമസ്റ്റിക് ഡ്യൂട്ടി: പത്താം ക്ലാസ് ജയം യാന്ത്രിക്: പത്താംക്ലാസ് ജയം, എഐസിടിഇ അംഗീകൃത 3-4 വർഷ ഡിപ്ലോമ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്‌സ്/ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനീയറിങ്) അല്ലെങ്കിൽ പ്ലസ് ടു ജയവും മേൽപറഞ്ഞ ട്രേഡുകളിൽ 2-3 വർഷ ഡിപ്ലോമയും. പ്രായം: 18-22. നാവിക് ജനറൽ ഡ്യൂട്ടി,  യാന്ത്രിക്: 2000 ഓഗസ്റ്റ് 1നും 2004 ജൂലൈ 31നും ഇടയിൽ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ). നാവിക് ഡൊമസ്റ്റിക് ബ്രാഞ്ച്: 2000 ഒക്ടോബർ 1നും 2004 സെപ്റ്റംബർ 30നും ഇടയിൽ ജനിച്ചവരാകണം. (രണ്ടു തീയതിയും ഉൾപ്പെടെ). എസ്സി/എസ്ടി വിഭാഗത്തിന് 5 വർഷവും ഒബിസിക്കാർക്ക് 3 വർഷവും ഇളവ്. എഴുത്തുപരീക്ഷ, കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്ന

കേരളത്തിൽ വെറ്ററിനറി ആൻഡ് ആനിമൽ സയൻസസിൽ ബിരുദം നേടാൻ

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി പൂക്കോട് (വയനാട്), മണ്ണൂത്തി (തൃശ്ശൂർ) എന്നിവിടങ്ങളിലുള്ള കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസിൽ ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി (ബി.വി.എസ്‌സി. ആൻഡ് എ.എച്ച്.) പ്രോഗ്രാം നടത്തുന്നുണ്ട്. കേരളത്തിൽ ബി.വി.എസ്‌സി. ആൻഡ് എ.എച്ച്. പ്രോഗ്രാം പ്രവേശനം രണ്ടുരീതിയിൽ നേടാം. ഒന്ന് കേരള പ്രവേശന പരീക്ഷാ കമ്മിഷണറുടെ അലോട്ട്മെൻറ് വഴിയാണ്.  രണ്ടു വെറ്ററിനറി കോളേജുകളിലെയും 85 ശതമാനം സീറ്റുകൾ നികത്തുന്നത് കേരള പ്രവേശനപരീക്ഷാ കമ്മിഷണറാണ്.  ഈ പ്രക്രിയയിൽ പങ്കെടുക്കാൻ താത്പര്യമുണ്ടെങ്കിൽ രണ്ടു കാര്യങ്ങൾ ചെയ്യണം.  ഒന്ന്, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി. അഭിമുഖീകരിക്കണം. കൂടാതെ പ്രവേശനപരീക്ഷാ കമ്മിഷണർ കേരളത്തിലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോൾ അപേക്ഷിക്കണം. നീറ്റ് ഫലം വന്ന ശേഷം കമ്മിഷണറുടെ വെബ്സൈറ്റ് വഴി നീറ്റ് ഫലം/സ്കോർ കൺഫർമേഷൻ നടത്തണം.  നീറ്റ് യു.ജി.യിൽ 720-ൽ 20 മാർക്ക് ലഭിക്കുന്നവരെ (പട്ടികവിഭാഗക്കാർക്ക് ഈ മാർക്ക് വ്യവസ്ഥയില്ല. നീറ്റ് യു.ജി. അഭിമുഖീകരിച്ചിരിക്കണം) ഉൾപ്പെടുത്തിയാണ് ബി.വി.എസ്‌സി. ആൻ

SSC കംബൈൻഡ് ​ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ : 2022 ജനുവരി 23 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയുടെ (എസ്.എസ്.സി സി.ജി.എൽ 2021-22) ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും.  2022 ഏപ്രിലിലാണ് ടയർ 1 പരീക്ഷ നടക്കുക. ഉദ്യോഗാർത്ഥികൾക്ക് എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കംപ്യൂട്ടർ അധിഷ്ഠിതമായാണ് എസ്.എസ്.സി സി.ജി.എൽ പരീക്ഷ നടക്കുക. ഒരു മാസത്തോളം സമയം അപേക്ഷിക്കാൻ സമയം ലഭിക്കും.  2022 ജനുവരി 23 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. രജിസ്ട്രേഷൻ നടപടികൾ പൂർണമായും ഓൺലൈനായിരിക്കും. ഡിസംബർ 17ന് പ്രസിദ്ധീകരിച്ച എസ്.എസ്.സി കലണ്ടർ അനുസരിച്ചുള്ള തീയതികളാണിത്. അപേക്ഷിക്കാനായി എസ്.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിക്കുക.  ഹോം പേജിൽ കാണുന്ന Combined Graduate Level Examination 2021-22 recruitment notification എന്ന നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്യാം. നിശ്ചിത വിവരങ്ങൾ നൽകിയതിന് ശേഷം രജിസ്റ്റർ ചെയ്യുക.  ലോഗിൻ ചെയ്തതിന് ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക. പൂരിപ്പിക്കുന്ന സന്ദർഭത്തിൽ ആവശ്യമുള്ള രേഖകളും അപേക്ഷാ ഫീസും അടയ്ക്കുക.  സബ്മിറ്റ് നൽകിയതിന് ശേഷം അപേക്ഷാ ഫോമിന്റെ പ്രിന്റെടുത്ത