ഇന്നാണ് ലാസ്റ്റ് ഡേറ്റ്; ഒഡാപെകിന് കീഴില്‍ യു.എ.ഇയിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ്; കാര്‍പെന്റര്‍ മുതല്‍ ഹെല്‍പ്പര്‍ വരെ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക്കിന് കീഴില്‍ യു.എ.ഇയിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ്. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയിലാണ് ജോലി ഒഴിവുള്ളത്. കാര്‍പെന്റര്‍, മേസന്‍, അലുമിനിയം ഫാബ്രിക്കേറ്റര്‍, ഫര്‍ണിച്ചര്‍ പെയിന്റര്‍, പ്ലംബര്‍, എ.സി ടെക്‌നീഷ്യന്‍ തുടങ്ങി നിരവധി ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ മിനിമം എസ്.എസ്.എല്‍.സി പാസായിരിക്കണം. മാത്രമല്ല ബന്ധപ്പെട്ട തൊഴില്‍ മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയവും അത്യാവശ്യമാണ്. തസ്തിക & ഒഴിവ് കാര്‍പെന്റര്‍, മേസന്‍, സ്റ്റീല്‍ ഫിക്‌സര്‍, അലുമിനിയം ഫാബ്രിക്കേറ്റര്‍, ഫര്‍ണിച്ചര്‍ പെയിന്റര്‍, ഫര്‍ണിച്ചര്‍ കാര്‍പെന്റര്‍, പ്ലംബര്‍, എ.സി ടെക്‌നീഷ്യന്‍, Ductman, ഹെല്‍പ്പര്‍ എന്നിങ്ങനെയാണ് പോസ്റ്റുകള്‍. കാര്‍പെന്റര്‍ = 20 മേസന്‍ = 22 സ്റ്റീല്‍ ഫിക്‌സര്‍ = 43 അലുമിനിയം ഫാബ്രിക്കേറ്റര്‍ = 20 ഫര്‍ണിച്ചര്‍ പെയിന്റര്‍ = 10 ഫര്‍ണിച്ചര്‍ കാര്‍പെന്റര്‍ = 18 പ്ലം...