കേരള സര്‍ക്കാര്‍ മുഖേന ബെല്‍ജിയത്തിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡ്‌പെക് മുഖേന യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. ഇത്തവണ നഴ്‌സുമാര്‍ക്കാണ് അവസരം. 35 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി മെയ് 9.


യോഗ്യത

നഴ്‌സിങ്ങില്‍ ഡിപ്ലോമ അഥവാ ഡിഗ്രിയും ഒരു വര്‍ഷം പ്രവൃത്തി പരിചയവുമുണ്ടായിരിക്കണം. 


ഇംഗ്ലീഷ് പ്രാവീണ്യത്തിനായി ഐ.ഇ.എല്‍.ടി.എസ്, ഒഇടി പരീക്ഷയില്‍ 6.0/C+ ഉണ്ടായിരിക്കണം. 


ഇന്റര്‍വ്യൂവില്‍ വിജയിക്കുന്നവര്‍ക്ക് ഡച്ച് ഭാഷയില്‍ ആറുമാസത്തെ സൗജന്യ പരിശീലനം നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 2025 ജനുവരിയില്‍ ബെല്‍ജിയത്തിലേക്ക് പറക്കാം. 



പരിശീലന കാലയളവില്‍ 15,000 രൂപ പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. 


ഇന്‍ര്‍വ്യൂവിന് രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി odepc.kerala.gov.in/ സന്ദര്‍ശിക്കുക. കൂടാതെ ബയോഡാറ്റ, ഐ.ഇ.എല്‍.ടി.എസ്/ ഒഇടി സ്‌കോര്‍ഷീറ്റ്, പാസ്‌പോര്‍ട്ട് കോപ്പി എന്നിവ eu@odepc.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണം. 


മെയ് 9 ആണ് അവസാന തീയതി. ഫോണ്‍: 0471 2329440/ 41/42/43/45. 7736496574.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students