കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലിക ജോലി; പവര്‍ ഗ്രിഡ് കമ്പനി സെക്രട്ടറി റിക്രൂട്ട്‌മെന്റ്; നിരവധി ഒഴിവുകള്‍

  കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പവര്‍ഗ്രിഡ്, കമ്പനി സെക്രട്ടറി പ്രൊഫഷനല്‍ പോസ്റ്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 12 ഒഴിവുകളാണുള്ളത്. രണ്ട് വര്‍ഷത്തേക്ക് താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. ഉദ്യോഗാര്‍ഥികളുടെ പ്രകടനത്തിനനുസരിച്ച് ഒരു വര്‍ഷം കൂടി കാലാവധി നീട്ടാന്‍ സാധ്യതയുണ്ട്. അപേക്ഷ നല്‍കേണ്ട അവസാന തീയിത മേയ് 11.


തസ്തിക & ഒഴിവ്

പവര്‍ഗ്രിഡ് ലിമിറ്റഡില്‍ കമ്പനി സെക്രട്ടറി താല്‍ക്കാലിക നിയമനം. ആകെ 12 ഒഴിവുകള്‍. 


പ്രായപരിധി

29 വയസാണ് പരമാവധി പ്രായപരിധി. 

ഒബിസി വിഭാഗത്തിലുള്ളവര്‍ക്ക് മൂന്ന് വര്‍ഷവും, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. 


പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവുണ്ടാവും.



യോഗ്യത

അപേക്ഷകര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ (ഐസിഎസ് ഐ) അസോസിയേറ്റ് അംഗങ്ങളായിരിക്കണം. 


ഉദ്യോഗാര്‍ഥികള്‍ക്ക് ഏതെങ്കിലും ലിസ്റ്റ് ചെയ്യാത്ത/ ലിസ്റ്റഡ് കമ്പനിയുടെ കമ്പനി സെക്രട്ടറിയേറ്റില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. (ഇന്റേണ്‍ഷിപ്പ്/ പരിശീലനം അനുഭവമായി കണക്കാക്കില്ല). 


ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപ യാണ് അടിസ്ഥാന ശമ്പളം. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും. 


അപേക്ഷ 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പവര്‍ ഗ്രിഡ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവിരങ്ങളറിയാം. ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി മേയ് 11. 400 രൂപ അപേക്ഷ ഫീസുണ്ട്. 


അപേക്ഷ നല്‍കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി http://www.powergrid.in

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )