യു.എ.ഇയിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ്

 ഇന്നാണ് ലാസ്റ്റ് ഡേറ്റ്; ഒഡാപെകിന് കീഴില്‍ യു.എ.ഇയിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ്; കാര്‍പെന്റര്‍ മുതല്‍ ഹെല്‍പ്പര്‍ വരെ

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക്കിന് കീഴില്‍ യു.എ.ഇയിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ്. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയിലാണ് ജോലി ഒഴിവുള്ളത്. കാര്‍പെന്റര്‍, മേസന്‍, അലുമിനിയം ഫാബ്രിക്കേറ്റര്‍, ഫര്‍ണിച്ചര്‍ പെയിന്റര്‍, പ്ലംബര്‍, എ.സി ടെക്‌നീഷ്യന്‍ തുടങ്ങി നിരവധി ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ മിനിമം എസ്.എസ്.എല്‍.സി പാസായിരിക്കണം. മാത്രമല്ല ബന്ധപ്പെട്ട തൊഴില്‍ മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയവും അത്യാവശ്യമാണ്.


തസ്തിക & ഒഴിവ്

കാര്‍പെന്റര്‍, മേസന്‍, സ്റ്റീല്‍ ഫിക്‌സര്‍, അലുമിനിയം ഫാബ്രിക്കേറ്റര്‍, ഫര്‍ണിച്ചര്‍ പെയിന്റര്‍, ഫര്‍ണിച്ചര്‍ കാര്‍പെന്റര്‍, പ്ലംബര്‍, എ.സി ടെക്‌നീഷ്യന്‍, Ductman, ഹെല്‍പ്പര്‍ എന്നിങ്ങനെയാണ് പോസ്റ്റുകള്‍.


കാര്‍പെന്റര്‍ = 20


മേസന്‍ = 22


സ്റ്റീല്‍ ഫിക്‌സര്‍ = 43


അലുമിനിയം ഫാബ്രിക്കേറ്റര്‍ = 20


ഫര്‍ണിച്ചര്‍ പെയിന്റര്‍ = 10


ഫര്‍ണിച്ചര്‍ കാര്‍പെന്റര്‍ = 18


പ്ലംബര്‍ = 6


എ.സി ടെക്‌നീഷ്യന്‍ = 6


Ductman = 6


ഹെല്‍പ്പര്‍ = 6 എന്നിങ്ങനെയാണ് ഒഴിവുകള്‍.



യോഗ്യത

എസ്.എസ്.എല്‍.സി പാസായിരിക്കണം.


ബന്ധപ്പെട്ട തൊഴില്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.


ശമ്പളം


കാര്‍പെന്റര്‍ = 1200 യു.എ.ഇ ദിര്‍ഹം


മേസന്‍ = 1300 യു.എ.ഇ ദിര്‍ഹം


സ്റ്റീല്‍ ഫിക്‌സര്‍ = 1200 യു.എ.ഇ ദിര്‍ഹം


അലുമിനിയം ഫാബ്രിക്കേറ്റര്‍ = 1300 യു.എ.ഇ ദിര്‍ഹം


ഫര്‍ണിച്ചര്‍ പെയിന്റര്‍ = 1350 യു.എ.ഇ ദിര്‍ഹം


ഫര്‍ണിച്ചര്‍ കാര്‍പെന്റര്‍ = 1350 യു.എ.ഇ ദിര്‍ഹം


പ്ലംബര്‍ = 1500 യു.എ.ഇ ദിര്‍ഹം


എ.സി ടെക്‌നീഷ്യന്‍ = 1500 യു.എ.ഇ ദിര്‍ഹം


Ductman = 1300 യു.എ.ഇ ദിര്‍ഹം


ഹെല്‍പ്പര്‍ = 1200 യു.എ.ഇ ദിര്‍ഹം


മറ്റ് വിവരങ്ങള്‍

പരുഷന്‍മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.


വിസയും, വിമാന ടിക്കറ്റും കമ്പനി നല്‍കും.


നിയമാനുസൃത സര്‍വീസ് ചാര്‍ജ് ഉണ്ടായിരിക്കും.


അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അവരുടെ ഫോട്ടോ പതിച്ച ബയോഡാറ്റ, പാസ്‌പോര്‍ട്ട് കോപ്പി, വിദ്യാഭ്യാസതൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം താഴെ നല്‍കുന്ന മെയില്‍ ഐഡിയിലേക്ക് മെയ് 8നകം അയക്കണം.

gcc@odepc.in

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )