ACCA

 എ ഗ്രേഡ് പ്രൊഫഷനൽ കോഴ്സായ ACCA യെ അറിയാം.


അക്കൗണ്ടിംഗ് , ഫിനാൻസ് , ബിസിനസ് മാനേജ്‍മെന്റ് മേഖലകളിൽ ആഗോളതലത്തിൽ അംഗീകാരമുള്ള ഒരു കരിയർ കെട്ടിപ്പടുക്കാനുള്ള ബിരുദം ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്കു അനന്തമായ അവസരങ്ങളെ തുറന്നു നൽകുകയാണ് ചാർട്ടേർഡ് അക്കൗണ്ടിംഗ് കോഴ്സ് ആയ ACCA. 

+2 തലത്തിൽ കോമേഴ്‌സ് എടുത്തവർക്കു പുറമെ സയൻസ് വിഷയം പഠിച്ച വിദ്യാർത്ഥികൾ ആയാലും ഉപരിപഠനത്തിനു തിരഞ്ഞെടുക്കാവുന്നതാണ് ACCA എന്നത് മറ്റു കോഴ്‌സുകളിൽ നിന്ന് ഇതിനെ തീർത്തും വത്യസ്തമാക്കുന്നു. ആഗോള തലത്തിൽ ചെറുതും വലുതുമായ കോർപ്പറേറ്റ് സ്ഥാപനങ്ങൾ തങ്ങളുടെ താക്കോൽ സ്ഥാനങ്ങളിൽ അക്കൗണ്ടിംഗ് ,ഫിനാൻസ് , മാനേജ്‌മെന്റ്റ് വിഷയങ്ങളിൽ പ്രാവീണ്യം നേടിയ ACCA പ്രൊഫഷണലുകളെ തന്നെയാണ് പ്രഥമമായി പരിഗണിക്കുന്നത്. 


മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ചു പ്രൊഫഷണൽ കോഴ്സുകളിലും മാറ്റം അനിവാര്യമാണ്. കോവിഡ് മഹാമാരി സകലമേഘലകളിലും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ , വിദ്യാർത്ഥികളുടെ തുടർപഠനം വഴിമുട്ടുന്നു സാഹചര്യത്തിൽ  മാതൃകാപരമായ മാറ്റങ്ങൾക്കു ACCA നേതൃത്വം നൽകി. നിലവാരം ഒട്ടും ചോരാതെ പഴുതുകളടച്ചു artificial intelligence , Bio metrics എന്നിവയുടെ സഹായത്തോടെ ഓൺലൈൻ പരീക്ഷകൾക്ക് "Remote Invigilation" രീതി പ്രാവർത്തികമാക്കിയ പ്രൊഫഷണൽ ചാർട്ടേഡ് അക്കൗണ്ടിംഗ് ബോഡിയാണ് ACCA. 


1904 ൽ ലണ്ടൺ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ACCA , 

അതിന്റെ സിലബസിന്റെ ഗുണനിലവാരവും നവീനമായ മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള സന്നദ്ധത കൊണ്ടും നൂറു വർഷങ്ങൾക്കിപ്പുറവും ലോകത്തെ പ്രൊഫഷണൽ കോഴ്സുകളിൽ മുൻപന്തിയിൽ നിലനിർത്തുന്നത്. ലോകത്തിലെ 181 രാജ്യങ്ങൾ അംഗീകരിച്ചിട്ടുള്ള ACCA ക്ക് ചെറുതും വലുതുമായി ഏഴായിരത്തിലധികം അംഗീകൃത തൊഴിൽദാതാക്കളുണ്ട്. അറിയപ്പെടുന്ന ഓഡിറ്റിംഗ് കമ്പനികളായ KPMG , Delloitte , PWc , E & Y, എന്നിവയും Infosys, IBM, HP, മുതൽ MNC കളിൽ ഭൂരിഭാഗം കമ്പനികളും ACCA യുടെ അംഗീകൃത തൊഴിൽ ദാതാക്കളാണ്. ആഗോള തലത്തിൽ അഞ്ചു ലക്ഷത്തിലധികം വിദ്യാർത്ഥികളും രണ്ടു ലക്ഷത്തിലധികം മെമ്പർമാരുമുള്ള ചാർട്ടേർഡ് അക്കൗണ്ടിംഗ് ബോഡിയാണ് ACCA. ഫിനാൻഷ്യൽ അക്കൗണ്ടിംഗ് , മാനേജ്‌മന്റ് അക്കൗണ്ടിംഗ് , ടാക്സ് , ഓഡിറ്റ് , ഫിനാൻഷ്യൽ മാനേജ്മെന്റ് , കമ്പനി ലോ എന്നിവയെല്ലാം ACCA യുടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. 


സ്വയം സംരംഭകത്വത്തിന്നു ഊന്നൽ കൊടുക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അത് കൊണ്ട് തന്നെ ACCA പ്രിയങ്കരമാണ്.

 യൂറോപ്പ് , ആഫ്രിക്കൻ രാജ്യങ്ങൾ , അമേരിക്ക , ചൈന , മലേഷ്യ , സിങ്കപ്പൂർ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ , ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം അനന്തമായ അവസരങ്ങളിലാണ് ACCA പഠിച്ചു കഴിഞ്ഞ വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. ഇന്റർനാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് സ്റ്റാൻഡേർഡ് (IFRS) എന്ന ഏകീകൃത അക്കൗണ്ടിംഗ് സ്റ്റാൻഡേർഡിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയുള്ള  ചാർട്ടേർഡ് അക്കൗണ്ടിംഗ് ബിരുദം എന്നതുകൊണ്ട് തന്നെ ആഗോള തലത്തിൽ MNC കൾ മുൻഗണന നൽകുന്നതും ACCA ക്കാണ്. 


Exams , Experience , Ethics (ട്രിപ്പിൾ ഇ) എന്നീ മൂന്നു  മേഖലകൾക്കു ACCA ഒരേ പ്രാധാന്യമാണ് നൽകുന്നത് . 

മൂന്നു ഘട്ടങ്ങളായാണ് ACCA പരീക്ഷകളെ തരാം തിരിച്ചിട്ടുള്ളത്. മൂന്നു പേപ്പർ ഉള്ള Applied knowledge മൊഡ്യൂൾ ആണ് ആദ്യത്തേത് . 

3 മുതൽ 6 മാസം കൊണ്ട് പൂർത്തിയാക്കാവുന്ന രീതിയിൽ വിദ്യാർത്ഥികളുടെ സൗകര്യത്തിനു രണ്ട് മണിക്കൂർ on-Demand കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളായാണ് ഇത് നടക്കാറുള്ളത്. പരീക്ഷ അവസാനിക്കുന്നതോടെ റിസൾട്ട് ലഭിക്കുന്നതു കൊണ്ടും ഏതു പേപ്പർ ഏതു സമയത്തും പരീക്ഷ എഴുതാം എന്നുള്ളതും ഈ ഘട്ടത്തിന്റെ പ്രത്യേകതയാണ്. 


അംഗീകൃത CBE സെന്ററുകളിൽ നിന്ന് പരീക്ഷ എഴുതാവുന്നതാണു.

 ഡിഗ്രീ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഈ മൊഡ്യൂൾ ഉൾപ്പെടെ 4-6 പേപ്പറുകൾ നിലവിൽ Exemption നേടാവുന്നതാണ് എങ്കിലും അടിസ്ഥാന മൊഡ്യൂൾ എന്ന നിലയിൽ ഈ പേപ്പറുകൾ പരീക്ഷ എഴുതുന്നത് advanced പേപ്പറുകൾ പെട്ടന്ന് പൂർത്തീകരിക്കുന്നതിനു സഹായക ഘടകമാണ് . 

അത് കൊണ്ട് തന്നെ exemption എടുക്കാതിരിക്കലാണ് അഭികാമ്യം.


6 പേപ്പർ ഉൾപ്പെടുന്ന APPLIED SKILLS മൊഡ്യൂൾ ആണ് രണ്ടാം ഘട്ടം. 

ഈ ഘട്ടത്തിലെ ആദ്യത്തെ പേപ്പർ ഒഴികെ മറ്റു പേപ്പറുകളുടെ പരീക്ഷ മാർച്ച് , ജൂൺ , സെപ്റ്റംബർ , ഡിസംബർ എന്നിങ്ങനെ വർഷത്തിൽ 4 സെഷനുകൾ ആയാണ് നടക്കാറുള്ളത്.

 ഒരു സെഷനിൽ വിദ്യാർത്ഥിയുടെ അഭിരുചിക്കനുസരിച്ചു 1 മുതൽ 4 വരെ പേപ്പറുകൾ എഴുതാവുന്നതാണു.

 എങ്കിലും ഒരു വർഷത്തിൽ പരമാവധി പൂർത്തിയാക്കാവുന്ന പേപ്പറുകളുടെ എണ്ണം 8 ആണ്. 

2018 സെപ്റ്റംബർ മുതൽ മൂന്നു മണിക്കൂർ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ ആയാണ് പരീക്ഷ നടക്കുന്നത് . ഈ മോഡ്യൂളിലെ ആദ്യ പേപ്പർ വിദ്യാർത്ഥികളുടെ സൗകര്യത്തിനനുസരിച്ചു രണ്ട് മണിക്കൂർ Sessioned കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ആയാണ് നടക്കുന്നത്.


പരീക്ഷകളിൽ മൂന്നാം ഘട്ടം Strategic Professional മൊഡ്യൂൾ ആണ്. ഒരു Case Study ഉൾപ്പടെ 4 പേപ്പറുകളാണ് ഇതിൽ ഉള്ളത് .

 വിദ്യാർത്ഥിയുടെ അഭിരുചിക്കനുസരിച്ച് സ്‌പെഷലൈസ് ചെയ്യാവുന്ന രണ്ടു പേപ്പറുകളും ഇതിൽ ഉൾപെടും. 

Case study ഒഴികെയുള്ള പരീക്ഷകൾ മൂന്നു മണിക്കൂർ Sessioned കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ആയാണ് നടക്കുന്നത് . Case Study 4 മണിക്കൂർ പരീക്ഷയാണ് . 

ACCA യുടെ ആദ്യത്തെ രണ്ടു മോഡ്യൂളിലുള്ള 9 പേപ്പറുകളെ അടിസ്ഥാനമാക്കിയുള്ളതാണ് Case Study. 

അത് കൊണ്ട് തന്നെ പേപ്പറുകൾ Exemptions എടുക്കാതിരിക്കലാണ് അഭികാമ്യം . വരുന്ന കാലഘട്ടങ്ങളിൽ ഘട്ടം ഘട്ടമായി മുഴുവൻ എഴുത്തു പരീക്ഷകളും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളാക്കി പരിഷ്കരിച്ചു വരികയാണ് ACCA. കോർപ്പറേറ്റ് കമ്പനികളെല്ലാം കമ്പ്യൂട്ടർ അധിഷ്ഠിതമായതോടെയാണ് ACCA ഈ മാറ്റം കൊണ്ട് വന്നത്.


എവിടെ ഏതു സ്ഥാപനത്തിൽ ACCA പഠിക്കണം എന്നുള്ളത് വളരെ പ്രധാനമുള്ളതാണ്.

 പഠന നിലവാരതിന്നും വിദ്യാർത്ഥികൾക്കുള്ള സപ്പോർട്ടിന്റെയും മാനദണ്ഡമാക്കി ACCA ഓരോ സ്ഥാപനങ്ങളേയും Platinum , Gold , Silver എന്നിങ്ങനെ അംഗീകൃത സ്ഥാപനങ്ങളായി തിരഞ്ഞെടുക്കാറുണ്ട് . കേരളത്തിൽ ഉയർന്ന Approval rating , Gold ആണ് . 

വിദ്യാർത്ഥികൾ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ Gold നിലവാരത്തിലുള്ള ACCA അംഗീകൃത പഠന സ്ഥാപനങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത് . 

മുൻ കാലങ്ങളിലെ റിസൾട്ടും വിദ്യാർഥികൾ സ്ഥാപനം തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ടതാണ് . 


ACCA യുടെ പഠനം മറ്റു ചാർട്ടേർഡ് അക്കൗണ്ടിംഗ് കോഴ്സുകളെ അപേക്ഷിച്ച് ചിലവേറിയതാണ്. അതിന്റെ പ്രധാന കാരണം ACCA യുടെ പരീക്ഷാഫീസ് വളരെ കൂടുതലാണ് എന്നതാണ് .

 ആദ്യ മൊഡ്യൂളിൽ ഒരു പേപ്പർ പരീക്ഷ എഴുതാൻ ഏകദേശം 8000 രൂപ വീതവും രണ്ടാമത്തെ മോഡ്യൂളിൽ ഒരു പേപ്പർ പരീക്ഷയ്ക്കു 10000 രൂപ വീതവും മൂന്നാമത്തെ മൊഡ്യൂളിൽ ഒരു പേപ്പർ പരീക്ഷ എഴുതാൻ 12000 രൂപ വീതവും അടക്കേണ്ടതുണ്ട് . അവസാന മോഡ്യൂളിലെ Case Study പേപ്പറിന് ഉദ്ദേശം 18000 രൂപയും ചെലവ് വരും. പരീക്ഷ ഫീസ് ഇനത്തിൽ മാത്രം അതുകൊണ്ട് തന്നെ ഉദ്ദേശം ഒന്നര ലക്ഷം രൂപയിൽ അധികം ചെലവ് വരും. 

ഓരോ സ്ഥാപനങ്ങളും tuition fees ആയി പേപ്പറിന് 10000 മുതൽ 25000 വരെ ഈടാക്കാറുണ്ട് എന്നതിനാൽ തന്നെ മുഴുവൻ പഠനം കഴിയുമ്പോഴേക്ക് ഉദ്ദേശം 4 ലക്ഷം മുതൽ 5 ലക്ഷം വരെ ചെലവ് വരാറുണ്ട് . 

 ACCA , യു . കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ സ്കിൽ ഡെവലപ്‌മെന്റ് കോർപറേഷനുമായി (ISDC) സഹകരിച്ചു ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടു കൂടി ACCA പഠിക്കാൻ അവസരം നൽകുന്നുണ്ട് .


കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക

www.accaglobal.com

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students