M.Sc Bio Technology: List of Instituitions
*ബയോടെക്നോളജി എം.എസ്‌സി.ക്കും ഗവേഷണത്തിനും ദേശീയതലത്തിലെ പ്രമുഖ സ്ഥാപനങ്ങൾ ബയോടെക്നോളജി/അനുബന്ധ മേഖലകളിൽ, ഡി.ബി.ടി. സഹായത്തോടെ പി.ജി. പഠനത്തിന് അവസരമൊരുക്കുന്ന മുൻനിര സ്ഥാപനങ്ങളുടെ പട്ടിക dbt.nta.ac.in -ലുള്ള ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്-ബയോടെക്നോളജി (ജി.എ.ടി.-ബി.)/ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ് (ബി.ഇ.ടി.) 2022 ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭ്യമാണ്. ബയോടെക്നോളജി, മോളിക്യുലാർ ബയോളജി ആൻഡ് ബയോടെക്നോളജി, ബയോറിസോഴ്സസ് ബയോടെക്നോളജി, മറൈൻ ബയോടെക്നോളജി, മെഡിക്കൽ ബയോടെക്നോളജി, മോളിക്യുലാർ ആൻഡ് ഹ്യൂമൻ ജനിറ്റിക്സ്, കംപ്യൂട്ടേഷണൽ ആൻഡ് ഇൻറഗ്രേറ്റീവ് സയൻസസ്, അഗ്രിക്കൾച്ചറൽ ബയോടെക്നോളജി, പ്ലാൻറ് മോളിക്യുലാർ ബയോളജി ആൻഡ് ബയോടെക്നോളജി, പ്ലാൻറ് ബയോടെക്നോളജി, ഫുഡ് ബയോടെക്നോളജി, ബയോ പ്രോസസ് ടെക്നോളജി, കംപ്യൂട്ടേഷണൽ ബയോളജി, ഫാർമസ്യൂട്ടിക്കൽ ബയോടെക്നോളജി, ഇൻഡസ്ട്രിയൽ ബയോടെക്നോളജി, അനിമൽ ബയോടെക്നോളജി എന്നിവയിലായി എം.എസ്‌സി., എം.ടെക്. പ്രോഗ്രാമുകളുള്ള 63 സ്ഥാപനങ്ങളുടെ പട്ടിക ബുള്ളറ്റിനിലുണ്ട്. ഇവയിൽ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (തിരുവനന്തപുരം), കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ...