Forensic Science Education @ Kerala

 കേരളത്തിൽ ഫൊറൻസിക് സയൻസ് പഠിക്കാം.......

ബാച്ചിലർ ഓഫ് വൊക്കേഷൻ (ബി.വൊക്.) ഫൊറൻസിക് സയൻസ് പ്രോഗ്രാം, തൃശ്ശൂർ സെയ്‌ൻറ് തോമസ് കോളേജിലുണ്ട്.

 ഹയർസെക്കൻഡറി/തത്തുല്യ പരീക്ഷ ബയോളജി, കെമിസ്ട്രി എന്നിവ നിർബന്ധ വിഷയങ്ങളായി പഠിച്ച് ജയിച്ചവർക്ക് അപേക്ഷിക്കാം.


ഇരിങ്ങാലക്കുട സെയ്‌ൻറ് ജോസഫ്സ് കോളേജിൽ ബി.വൊക്. അപ്ലൈഡ് മൈക്രോബയോളജി ആൻഡ് ഫൊറൻസിക് സയൻസ് പ്രോഗ്രാം ലഭ്യമാണ്. ഹയർസെക്കൻഡറി/തത്തുല്യ പരീക്ഷ ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങൾ പഠിച്ച് ജയിച്ചവർക്ക് അപേക്ഷിക്കാം. 

രണ്ടുകോളേജുകളും സ്വയംഭരണ കോളേജുകളായതിനാൽ അതത് സ്ഥാപനങ്ങളാണ് അപേക്ഷ വിളിക്കുക.


കാലിക്കറ്റ്‌ സർവകലാശാലയുടെ കീഴിൽ റെഗുലർ സ്ട്രീമിൽ തൃശ്ശൂർ കേരള പോലീസ് അക്കാദമിയിലും പാലക്കാട് എം.ഇ.എസ്. കല്ലടി കോളേജിലും എം.എസ്‌സി. ഫൊറൻസിക് സയൻസ് പ്രോഗ്രാമുണ്ട്.


ഫൊറൻസിക് സയൻസ്, സുവോളജി, ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്, മൈക്രോബയോളജി, മെഡിക്കൽ മൈക്രോബയോളജി, ബയോകെമിസ്ട്രി, മെഡിക്കൽ ബയോകെമിസ്ട്രി, ബയോടെക്നോളജി, ജെനറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലൊന്നിൽ ബി.എസ്‌സി., ഫൊറൻസിക് സയൻസ്, അപ്ലൈഡ് മൈക്രോബയോളജി ആൻഡ് ഫൊറൻസിക് സയൻസ് ബി.വൊക്., ബി.സി.എ., ബി.ടെക്. കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലൊന്ന് 60 ശതമാനം മാർക്കോടെ നേടിയവർക്ക് അപേക്ഷിക്കാം.

 കാലിക്കറ്റ് യൂണിവേഴ്സിറ്റി കോമൺ അഡ്മിഷൻ ടെസ്റ്റ് (സി.യു. കാറ്റ്) വഴിയാണ് പ്രവേശനം.


കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെൻറർ ഫോർ ഇൻറഗ്രേറ്റഡ് സ്റ്റഡീസിൽ എം.എസ്‌സി. ഫൊറൻസിക് സയൻസ് പ്രോഗ്രാമുണ്ട്.

 പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസയോഗ്യത ഇപ്രകാരമാണ്:

 ഫൊറൻസിക് സയൻസ്, സുവോളജി, ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്, മൈക്രോബയോളജി, മെഡിക്കൽ മൈക്രോബയോളജി, ബയോകെമിസ്ട്രി, മെഡിക്കൽ ബയോകെമിസ്ട്രി, ബയോടെക്നോളജി, ജെനറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ബി.എസ്‌സി; ഫൊറൻസിക് സയൻസ്, അപ്ലൈഡ് മൈക്രോബയോളജി ആൻഡ് ഫൊറൻസിക് സയൻസ് ബി.വോക്.; കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ബി.ടെക്.; ബി.സി.എ. എന്നിവയിലൊന്ന് 55 ശതമാനം മാർക്ക്/തത്തുല്യ ജി.­പി.­എ.യോടെ നേടിയിരിക്കണം. 

കുസാറ്റ് കാറ്റ് വഴിയാണ് അഡ്മിഷൻ.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )