M.Sc Bio Technology: List of Instituitions

 *ബയോടെക്നോളജി എം.എസ്‌സി.ക്കും ഗവേഷണത്തിനും ദേശീയതലത്തിലെ പ്രമുഖ സ്ഥാപനങ്ങൾ 

ബയോടെക്നോളജി/അനുബന്ധ മേഖലകളിൽ, ഡി.ബി.ടി. സഹായത്തോടെ പി.ജി. പഠനത്തിന് അവസരമൊരുക്കുന്ന മുൻനിര സ്ഥാപനങ്ങളുടെ പട്ടിക dbt.nta.ac.in -ലുള്ള ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ്-ബയോടെക്നോളജി (ജി.എ.ടി.-ബി.)/ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ് (ബി.ഇ.ടി.) 2022 ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭ്യമാണ്.


ബയോടെക്നോളജി, മോളിക്യുലാർ ബയോളജി ആൻഡ് ബയോടെക്നോളജി, ബയോറിസോഴ്സസ് ബയോടെക്നോളജി, മറൈൻ ബയോടെക്നോളജി, മെഡിക്കൽ ബയോടെക്നോളജി, മോളിക്യുലാർ ആൻഡ് ഹ്യൂമൻ ജനിറ്റിക്സ്, കംപ്യൂട്ടേഷണൽ ആൻഡ് ഇൻറഗ്രേറ്റീവ് സയൻസസ്, അഗ്രിക്കൾച്ചറൽ ബയോടെക്നോളജി, പ്ലാൻറ് മോളിക്യുലാർ ബയോളജി ആൻഡ് ബയോടെക്നോളജി, പ്ലാൻറ് ബയോടെക്നോളജി, ഫുഡ് ബയോടെക്നോളജി, ബയോ പ്രോസസ് ടെക്നോളജി, കംപ്യൂട്ടേഷണൽ ബയോളജി, ഫാർമസ്യൂട്ടിക്കൽ ബയോടെക്നോളജി, ഇൻഡസ്ട്രിയൽ ബയോടെക്നോളജി, അനിമൽ ബയോടെക്നോളജി എന്നിവയിലായി എം.എസ്‌സി., എം.ടെക്. പ്രോഗ്രാമുകളുള്ള 63 സ്ഥാപനങ്ങളുടെ പട്ടിക ബുള്ളറ്റിനിലുണ്ട്.

 ഇവയിൽ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (തിരുവനന്തപുരം), കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി എന്നിവയും ഉൾപ്പെടുന്നു.


ഇൻഡോർ, റൂർഖി, ബോംബെ ഐ.ഐ.ടി.കളിൽ എം.എസ്‌സി. ബയോടെക്നോളജി പ്രോഗ്രാം ഉണ്ട്. ജലന്ധർ, ഭോപാൽ, അലഹബാദ്, ദുർഗാപുർ, റൂർഖേല, വാറങ്കൽ എൻ.ഐ.ടി.കളിൽ എം.­ടെക്. ബയോടെക്നോളജി പ്രോഗ്രാം ഉണ്ട്.


ഗവേഷണസ്ഥാപനങ്ങൾ: 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വാറങ്കൽ; ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോറിസോഴ്സസ് ആൻഡ് സസ്‌റ്റെയ്നബിൾ െഡവലപ്മെന്റ് ഇംഫാൽ; ഗുജറാത്ത് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി അഹമ്മദാബാദ്, യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, പഞ്ചാബ് അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി ലുധിയാന, ഭാരതിയാർ യൂണിവേഴ്സിറ്റി കോയമ്പത്തൂർ, ചൗധരി ദേവിലാൽ യൂണിവേഴ്സിറ്റി ഹരിയാണ, മഹാത്മാഗാന്ധി സെൻട്രൽ യൂണിവേഴ്സിറ്റി ബിഹാർ.


ബയോടെക്നോളജി അനുബന്ധമേഖലകളിലെ അവസര­­ങ്ങൾ:


* നാഷണൽ അഗ്രി-ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊഹാലി-അഗ്രിക്കൾച്ചറൽ/ഫുഡ്/ന്യൂട്രിഷൻ ബയോടെക്നോളജി


* ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനോമിക്സ് ആൻഡ് ഇൻറഗ്രേറ്റീവ് ബയോളജി ഡൽഹി-എൻവയോൺമെൻറൽ ബയോടെക്നോളജി


* റീജണൽ സെൻറർ ഫോർ ബയോടെക്നോളജി ഫരീദാബാദ്: അഗ്രിക്കൾച്ചറൽ ബയോടെക്നോളജി


* നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ബയോടെക്നോളജി, ഹൈദരാബാദ്-റീപ്രൊഡക്ടീവ് ബയോടെക്നോളജി.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students