കേരള സർക്കാർ ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസസ് അക്കാഡമി നടത്തുന്ന ADVANCED COURSE ON FIRE SAFETY : മേയ് 25 വരെ അപേക്ഷിക്കാം

കേരള അഗ്നിരക്ഷാസേന  ‘ഫയർ ആൻഡ് സേഫ്റ്റി കോഴ്സ്’ ആരംഭിക്കുന്നു. തൃശ്ശൂരിലെ ഫയർ ആൻഡ് സേഫ്റ്റി അക്കാദമിയിൽ നടത്തുന്ന കോഴ്സിലേക്കുള്ള അപേക്ഷകൾ മേയ് 25 വരെ സ്വീകരിക്കും.


നാലുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിന് പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. 


ഒരു ബാച്ചിൽ 25 പേർക്കാണ് പ്രവേശനം.


 അടുത്തമാസം കോഴ്സ് ആരംഭിക്കും.


 പ്രായപരിധി 20 വയസ്സ്.


നാട്ടിലും വിദേശത്തും ധാരാളം തൊഴിലവസരങ്ങൾ ഉണ്ടാക്കുകയാണ് കോഴ്സിന്റെ ലക്ഷ്യം. അഗ്നിബാധയുണ്ടാകുമ്പോഴും മറ്റും നടത്തേണ്ട രക്ഷാപ്രവർത്തനങ്ങളാണ് ഇവിടെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക.


അഗ്നിരക്ഷാസേനയോടൊപ്പം രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ഇവരെ നിയോഗിക്കും. പല സ്ഥാപനങ്ങൾ

ക്കും ഇത്തരം രക്ഷാപ്രവർത്തനത്തിൽ പരിശീലനം നേടിയവരെ ആവശ്യമുണ്ട്.


ഇതിലേക്ക് പ്രവേശന പരീക്ഷ നടത്തണോ എന്ന കാര്യം അപേക്ഷകൾ കിട്ടിയശേഷം തീരുമാനിക്കും.


അപേക്ഷിക്കാനും കൂടുതലറിയാനും👇

www.fire.kerala.gov.in

04872322664

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students