Career @ Sports Management: സ്പോർട്സ് മാനേജ്മെന്റ്

കായിക താരങ്ങളുടെ ബ്രാന്‍ഡിങ്ങ്, പ്രമോഷനുകള്‍ തുടങ്ങിയവ നടത്തുന്ന സ്പോര്‍ട്സ് ഏജന്‍റ്, ടൂര്‍ണമെന്‍റ് ലീഗ് മാനേജര്‍മാര്‍, ക്ലബുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ക്ലബ് മേനേജര്‍മാര്‍, ക്ലബിന്‍റെ വരവ് ചിലവ് കണക്കുകള്‍ നിയന്ത്രിക്കുന്ന അക്കൌണ്ട് മാനേജര്‍മാര്‍, വേദികളിലെ ഭൌതീക സാഹചര്യങ്ങള്‍ വിലയിരുത്തുന്ന ഈവന്‍റ് കോ ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ട ഒരു മള്‍ട്ടി ഡിസിപ്ലിനറി വിഷയമാണ് ഈ പഠന ശാഖ.


കുറഞ്ഞത് ബിരുദം ഈ രംഗത്ത് ആവശ്യമാണ്. കോഴ്സുകളുണ്ടുവെങ്കിലും കഴിവാണ് ഈ രംഗത്ത് ഏറെ പ്രധാനം.


കോഴ്സുകളും പഠന സ്ഥാപനങ്ങളും


1.       തമിഴ്നാട്ടിലെ അളഗപ്പ യൂണിവേഴ്സിറ്റിയില്‍ സ്പോര്‍ട്സ് മാനേജ്മെന്‍റില്‍ എം ബി എ ഉണ്ട്. ഡിഗ്രിയാണ് യോഗ്യത. (http://www.alagappauniversity.in)


2.       മുംബൈയിലെ നാഷണല്‍ അക്കാദമി ഓഫ് സ്പോര്‍ട്സ് മാനേജ്മെന്‍റില്‍ (http://www.nasm.edu.in)  ബി ബി എ, എം ബി എ, ഡിപ്ലോമ, പി ജി ഡിപ്ലോമ കോഴ്സുകള്‍ ഉണ്ട്.


3.       കൊല്‍ക്കത്തയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ വെല്‍ഫയര്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്‍റില്‍ (http://www.iiswbm.edu/) പി ജി ഡിപ്ലോമ കോഴ്സുണ്ട്. ഡിഗ്രിയാണ് യോഗ്യത.


4.       ഗ്വാളിയോറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ (http://lnipe.edu.in) പി ജി ഡിപ്ലോമ കോഴ്സുണ്ട്.


5.       മുംബൈയിലെ ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് മാനേജ്മെന്‍റില്‍ (http://www.iismworld.com) Bachelor of Sports Management, Master of Sports Management, PGP in Sports & Wellness Management എന്നീ മൂന്ന് പ്രോഗ്രാമുണ്ട്.


6.       യു കെയിലെ യൂണിവേഴ്സിറ്റി ഓഫ് സ്റ്റിര്‍ലിങ്ങില്‍ (https://www.stir.ac.uk) എം എസ് സി, പി ജി ഡിപ്ലോമ, പി ജി സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്.


7.       ലണ്ടനിലെ UCFB (https://www.ucfb.com) യില്‍ ഈ വിഷയത്തില്‍ MSc കോഴ്സുകള്‍ ലഭ്യമാണ്



Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students