മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ എങ്ങിനെ അറിയാം (ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഉപകാരപ്രദമായ അറിയിപ്പ്) @ nirf

വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക രേഖയാണ് എൻ.ഐ.ആർ.എഫിന്റെ ഇന്ത്യ റാങ്കിങ്. 

അതിനാൽ തന്നെ ഇന്ത്യ റാങ്കിങ് വിശ്വസനീയവുമാണ്. ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും 'ഇന്ത്യ റാങ്കിങ്' ഏറെ സഹായകരമാണ്. ഓരോ പഠന മേഖലകളിലെയും മികവിന്റെ കേന്ദ്രങ്ങളെ ഈ റാങ്കിങ് ലൂടെ അറിയാൻ കഴിയുന്നു. 

ഇന്ത്യയിലെ ഏറ്റവും മികച്ച ഐ. ഐ.. ടി. ഏതാണ്? ഇന്ത്യയിലെ നമ്പർ വൺ എൻജിനീയറിങ് കോളേജ് ഏതാണ്? ഇതൊക്കെ അറിയുവാൻ www.nirf.org സന്ദർശിച്ചാൽ മതി.

ഓരോ സ്ഥാപനത്തിനും ഓരോ വിഭാഗത്തിലും ലഭിച്ച സ്കോറുകൾ,ഓരോ അക്കാദമിക് വർഷത്തിലും ആ സ്ഥാപനത്തിൽ നിന്നും ഉന്നതവിദ്യാഭ്യാസം നേടിയ എത്ര പേർക്ക് കാമ്പസ് പ്ലെയ്സ്മെന്റ് ലഭിച്ചു,എത്ര പേർ വീണ്ടും ഉന്നതപഠനത്തിന് ചേർന്നു, എന്നിങ്ങനെ സമഗ്രമായ ഒരു റിപ്പോർട്ട് ഈ റാങ്കിംഗിൽ നിന്നും നമുക്ക് ലഭിക്കുന്നു.

പത്ത് ഡിസിപ്ലിനുകളിലാണ് ഇന്ത്യ റാങ്കിംഗിനായി എൻ. ഐ. ആർ. എഫ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിഗണിക്കുന്നത്. ഓവറോൾ,എൻജിനീയറിങ്, മാനേജ്മെന്റ്, ഫാർമസി,കോളേജുകൾ,ആർക്കിടെക്ചർ, നിയമം,മെഡിക്കൽ,ഡെന്റൽ,ഗവേഷണം എന്നിവയാണവ. 

എല്ലാ തലങ്ങളിലെയും മികവ് പരിശോധിച്ച് രാജ്യത്തെ ഏറ്റവും മികച്ച നൂറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഓവറോൾ വിഭാഗത്തിൽ റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

 ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങൾ അറിയുവാൻ www.nirf.org സന്ദർശിക്കുക

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students