Posts

നാഷണൽ എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് [NEST - 2023]

+2 സയൻസ് വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടേയും ശ്രദ്ധയിലേക്ക്.. ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മത്സ് തുടങ്ങി  അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ആഴത്തിലുള്ള പഠനവും ഗവേഷണവും ആഗ്രഹിക്കുന്ന  മിടുക്കന്മാർക്കും മിടുക്കികൾക്കും തെരെഞ്ഞെടുക്കാവുന്ന ഒരു നല്ല ഓപ്ഷനാണ് ഇന്റഗ്രേറ്റഡ് MSc കോഴ്സുകൾ. +2 സയൻസിന് ശേഷം നേരിട്ട് 5 വർഷം കൊണ്ട് MSc ഡിഗ്രി നേടാൻ സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് MSc കോഴ്സുകൾക്ക് പഠിക്കാനവസരം നൽകുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളാണ് ഭുവനേശ്വറിലെ National Institute of Science& Research (NISER), അതുപോലെ യൂണിവേഴ്സിറ്റി ഓഫ് മുംബൈ, ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റമിക് എനർജി , സെന്റർ ഓഫ് എക്സലൻസ് ഇൻ ബെക്സിക്ക് സയൻസെസ്, [UM DAE CEBS] എന്നിവ. കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണിത് രണ്ടും NISER ൽ 200,  UM DAE CEBS ൽ 57 എന്നിങ്ങനെയാണ് സീറ്റുകളുള്ളത്. സംവരവിഭാഗക്കാർക്ക് നിയമാനുസൃതമായ സംവരണം ലഭിക്കും. NISER റിലും,  UM DAE CEBS യിലും പ്രവേശനം നൽകുന്നതിനായുള്ള

VELLORE INSTITUTE OF TECHNOLOGY [VIT]

  എഞ്ചിനീയറിംഗ് മേഖലയിൽ ഒരു മികച്ച കരിയർ  സ്വന്തമാക്കണമെന്നാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു മികച്ച ഓപ്ഷനാണ് VELLORE INSTITUTE OF  TECHNOLOGY [VIT]. VIT അതിന്റെ  വെല്ലൂർ, ചെന്നൈ, ബോപ്പാൽ, അമരാവതി (AP) കേന്ദ്രങ്ങളിൽ നൽകപ്പെടുന്ന ഒട്ടനവധി B.Tech കോഴ്സുകളിലേക്ക് അഡ്മിഷൻ നൽകപ്പെടുന്നത് VITEEE - 2023 എന്ന എൻട്രൻസ് പരീക്ഷ വഴിയാണ്. ഈ വർഷത്തെ VITEEE എക്സാമിനേഷൻ 2023 ഏപ്രിൽ 17 മുതൽ 23 വരെ യുള്ള ദിവസങ്ങളിലായി നടത്തപ്പെടും. 2023 മാർച്ച് 31 വരെ  VITEEE  ക്ക് രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. VIT ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിനെ കുറിച്ചും അവിടെ ലഭ്യമായ വിവിധ കോഴ്സുകളെ കുറിച്ചുമുള്ള വിശദാംശങ്ങക്ക് : viteee.vit.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാവും.

അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി (AMU) 2023 - 24 വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പ്രക്രിയ ആരംഭിച്ചു

  രാജ്യത്തെ കേന്ദ്ര സർവ്വകലാശാലകളിൽ ഏറ്റവും പഴക്കമുള്ളതും ഏറെ പ്രശസ്തവുമായ സർവ്വകലാശാലകളിലൊന്നാണ് അലിഗഡ് സർവ്വകലാശാല. BA, B.Com, B.Sc, B.Tech, BA.LLB, B.Ed, ഇങ്ങനെ പതിമൂന്നോളം ഫാക്കൽറ്റികളിലായി 300 ലധികം കോഴ്സുകൾ വിവിധ വിഭാഗങ്ങളിലായി അലിഗഡ് യൂണിവേഴ്സിറ്റിക്ക് കീഴിൽ ഇപ്പോൾ ലഭ്യമാണ്. ഇപ്പോൾ അലിഗഡ് യൂണിവേഴ്‌സിറ്റിയിൽ ഏതാനും ചില ഡിഗ്രി പ്രോഗ്രാമുകൾക്ക് പ്രവേശനം നൽകപ്പെടുന്നത്  CUET സ്ക്കോർ പരിഗണിച്ചാണ്. CUET രജിസ്ട്രേഷൻ NTA ഈയിടെ ആരംഭിച്ചിട്ടുണ്ട്. മാർച്ച് 12-ാം തിയ്യതി വരെ അഡ്മിഷൻ പ്രക്രിയയിൽ രജിസ്റ്റർ ചെയ്യാൻ സമയം അനുവദിച്ചിട്ടുണ്ട്. അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റിയുടെ കീഴിൽ മുഴുവൻ UG കോഴ്സുകൾക്കും CUET വഴിയല്ല പ്രവേശനം നൽകപ്പെടുന്നത്. ഏതാനും  ചില UG കോഴ്സുകൾക്ക് അലിഗഢ് യൂണിവേഴ്സിറ്റി തന്നെ നടത്തുന്ന പ്രത്യേക പ്രവേശന പരീക്ഷ വഴിയാണ്  പ്രവേശനം നൽകപ്പെടുന്നത്. CUET സ്ക്കോർ പരിഗണിച്ച് പ്രവേശനം നൽകപ്പെടുന്ന കോഴ്സുകളുടെ വിശദാംശങ്ങൾ ഇപ്പോൾ യൂണിവേഴ്സിറ്റിയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ ലഭ്യമാണ്. യൂണിവേഴ്സിറ്റിക്ക് കീഴിൽ ലഭ്യമായ മുഴുവൻ കോഴ്സുകളും അവയിലേക്ക് പ്രവേശനം നേടുന്നതിനാവശ്യമായ വിശദാംശങ്ങളും അടങ്

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ISI)

സർവ്വകലാശാലക്കു സമാനമായ ഉന്നത പദവിയുള്ള ശ്രേഷ്ട സ്ഥാപനങ്ങളിലൊന്നാണ് കൊൽക്കത്ത ആസ്ഥാനമായ  ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ISI).  ഇവിടെ സ്റ്റാറ്റിസ്റ്റിക്ക്സിൽ മാത്രമല്ല മറ്റു ചില പ്രധാന വിഷയങ്ങളിലും പഠനത്തിനും ഗവേഷണത്തിനും അവസരങ്ങളുണ്ട്. നീണ്ട 91 വഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള lSl ക്ക് ഇപ്പോൾ ബെംഗളൂരു, ചെന്നൈ, ഡൽഹി, തേസ്പൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലും പഠന ഗവേഷണ കേന്ദ്രങ്ങളുണ്ട്.  മറ്റു സ്ഥാപനങ്ങളെ  അപേക്ഷിച്ച് പഠിതാക്കൾക്ക് മികച്ച പ്ലൈസ്മെന്റ് അവസരങ്ങൾ ലഭിക്കുന്നുണ്ട് എന്നത് lSl യെ ശ്രദ്ധേയമാക്കുന്നുണ്ട്. പ്രധാന UG കോഴ്സുകൾ : B. STAT (Hons) 3 Yrs. B. MATH (Hons)  3 Yrs. പ്രത്യേക എൻട്രൻസ് പരീക്ഷ വഴിയാണ്  ISI കോഴ്സുകളിൽ പ്രവേശനം നൽകപ്പെടുന്നത്. ഡിഗ്രി കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 5000 രൂപ പ്രതിമാസ സ്‌റ്റെപന്റും, വാർഷിക ഗ്രാന്റും ലഭിക്കുന്നു എന്നതും  lSl യുടെ സവിശേഷതയാണ്. 2023 മാർച്ച് 10 മുതൽ ഓൺലൈനായി പ്രവേശനത്തിനായി അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. ഏപ്രിൽ 5 വരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരവും ലഭിക്കും, Website : www.isical.ac.in

IGNTU llTTM Admission Test (IIAT) - 2023

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ  ടൂറിസം [llTM] ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി [IGNTU] മധ്യപ്രദേശ്, എന്നീ സ്ഥാപനങ്ങളിൽ BBA  ടൂറിസം &  ട്രാവൽ (2023 - 26 ) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയാണ് IGNTU  llTTM  Admission Test (IIAT) ആഗോളാടിസ്ഥാനത്തിൽ വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒരു സവിശേഷ തൊഴില്‍ മേഖല തന്നെയാണ് ടൂറിസം & ട്രാവൽ മേഖല. പഠനത്തിനും  ജോലിക്കുമായി  ഇന്ന്  വിദ്യാർത്ഥികൾക്കും, യുവതി യുവാക്കൾക്കുമിടയിൽ യാത്രകളേറി വരികയാണ്. അത് കൊണ്ട് തന്നെ ട്രാവൽ ടൂറിസം രംഗത്ത് വലിയ വളർച്ച തന്നെയാണ് ആഗോളാടിസ്ഥാനത്തിൽ വന്ന് കൊണ്ടിരിക്കുന്നത്. ട്രാവൽ ടൂറിസം മേഖലയിലെ പ്രഫഷനലുകൾക്ക് മികച്ച കരിയർ സാധ്യതകൾ ഇന്ന്  ഏറിവരികയാണ്. പൊതു - സ്വകാര്യമേഖലകളിൽ ടൂറിസം രംഗത്ത് ഇനിയും വലിയ കുതിപ്പും വളർച്ചയുമുണ്ടാവും എന്നാണ് കരുതപ്പെടുന്നത്. ഗവണ്മെന്റ് ടൂറിസം ഡിപ്പാർട്മെന്റുകൾ, സ്വകാര്യ ടൂർ കമ്പനികൾ, ഏജൻസികൾ, ഇവിടെയെല്ലാം പ്രവർത്തിക്കാൻ ടൂറിസം രംഗത്തെ മികച്ച പ്രൊഫഷണലുകളുടെ ഡിമാന്റ് വരും നാളുകളിൽ ഏറെ പ്രധാനപെട്ടതായിരിക്കും. മികച്ച ആശയവിനിമയ ശേഷി, ലീഡർഷിപ്പ് സ്കിൽ, ടീം വർക്ക്, പ്രസന്റേഷൻ സ്കിൽ എ

എയർ ഹോസ്റ്റസ് എന്ന കരിയറിനെപ്പറ്റി

പലരും ചോദിക്കുന്ന ചോദ്യമാണിത്, , എന്താണ് എയര്‍ ഹോസ്റ്റസ് ജോലി ? എങ്ങിനെ അതിലേക്കു എത്തിപ്പെടാം? വിവിധ എയർലൈനിലെ ജോലി സംബന്ധമായ നിയമങ്ങൾ എന്തൊക്കെ? ജോലി ഗ്ലാമറുള്ളതാണെങ്കിലും ഉത്തരവാദിത്തം വളരെ കൂടുതലാണ്. വിമാനം പുറപ്പെടുന്നതിന് ഒന്നേകാല്‍ മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണം. ആഭ്യന്തര വിമാനമാണെങ്കില്‍ ഒരുമണിക്കൂര്‍ മുമ്പ് മതി. എത്തിയാലുടന്‍ ഊതിപ്പിക്കും. മദ്യപിച്ചോ എന്നറിയാന്‍ വേണ്ടിയാണ്. മദ്യപിച്ചെന്ന് കണ്ടെത്തിയാല്‍ ഇറക്കിവിടും. നേരിടേണ്ടി വരുന്ന ശിക്ഷകളും കടുത്തതായിരിക്കും. എല്ലാ സുരക്ഷാ പരിശോധനയും കഴിഞ്ഞ് വിമാനത്തിലേക്ക്.  അന്താരാഷ്ട്രവിമാനം ആണെങ്കില്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധം. വിസ വേണ്ട, പകരം ജനറല്‍ ഡിക്ളറേഷന്‍ (ജി.ഡി.) പകര്‍പ്പ് കൈയില്‍ വേണം. പിന്നെ സ്വന്തം എയര്‍ ലൈന്‍സ് കാര്‍ഡും. രണ്ടുമുണ്ടെങ്കില്‍ ഏതു രാജ്യത്തു വേണമെങ്കിലും പറന്നു നടക്കാം. എയർഹോസ്റ്റസിനെ കാബിൻ ക്രൂ എന്നാണ് അറിയപ്പെടുന്നത്. ഉയരത്തിനനുസരിച്ചുള്ള ശരീരഭാരം ഉണ്ടായിരിക്കണം. കുരുക്കളോ , പാടുകളോ ഇല്ലാത്ത ക്ലിയർ മുഖവും വേണം– എയർലൈൻ ജോലിയുടെ പ്രധാന ലൈൻ ഇതാണ്. മുഖത്തു പ്രകടമായ പാടുകളോ , കരുവാളിപ്പോ ഉണ്ടാകാൻ പാടില്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED) നടത്തുന്ന വെബിനാറിൽ പങ്കെടുക്കാം

ഭക്ഷ്യ മേഖലയിൽ സംരംഭം നടത്തുന്നവരും തുടങ്ങാൻ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കണ്ടതും പാലിക്കേണ്ടതുമായ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും നിയമ വശങ്ങളെയും ആസ്പദമാക്കി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വകസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED), Food Safety എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25 ന് രാവിലെ 11  മുതൽ 12 മണി വരെ ഓൺലൈൻ (Zoom Platform) മാർഗത്തിലൂടെ ആണ് സംഘടിപ്പിക്കുന്നത്.  പങ്കെടുക്കാൻ താല്പര്യമുള്ളവർ KIED ന്റെ വെബ്‌സൈറ്റ് ആയ www.kied.info-ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 04842532890, 2550322.